by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,680 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 5585 രൂപ.ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഏപ്രിൽ 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഹരികൃഷ്ണന്റെ കാറില്‍നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയതായി വിവരമുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരികൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്. സരിത എസ് നായരെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ രണ്ടര വയസുകാരൻ കാറിടിച്ച് മരിച്ചു. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ വടുതല സ്വദേശി ബോസ്കോ ഡിക്കോത്തയെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
കാറിൽ വീട്ടുസാധനങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വലിയ സാധനങ്ങൾ ഗുഡ്സ് വണ്ടിയിൽ മാത്രമേ കയറ്റാൻ പാടൂള്ളൂ എന്ന നിയമം നിലനിൽക്കെയാണ് കാറിൽ സാധനങ്ങൾ കുത്തിനിറച്ചു ഇത്തരത്തിൽ നിരത്തിലൂടെയുള്ള യാത്ര.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ. എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 12.31നും, മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 11.54നും, കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി (16306)വൈകീട്ട് 18.28നും പൂങ്കുന്നത്ത് നിര്‍ത്തും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഈ ആവശ്യമുന്നയിച്ച് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ടി എന്‍ പ്രതാപന്‍ എംപി റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
റിയാദ്: ദീർഘകാലത്തെ സൗദിയിലെ പ്രവാസത്തിനൊടുവിൽ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം മുഖത്തല, കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻകുട്ടി (58) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. അന്നസ്ബാൻ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ – ബിന്ദു, മക്കൾ – ലക്ഷ്മി, കൃഷ്ണ, ശിവാനി, മരുമകൻ – രാജേഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോകും.
Recent Comments