മാമുക്കോയയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് ആയിരങ്ങൾ

മാമുക്കോയയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് ആയിരങ്ങൾ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ​ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആ​ഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്.

രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി. ‌കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാവിലെ ആറ് മുതൽ രാത്രി 10 വരെ ‘മെ​ഗാ ബ്ലോക്ക്’; സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കി

രാവിലെ ആറ് മുതൽ രാത്രി 10 വരെ ‘മെ​ഗാ ബ്ലോക്ക്’; സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകൾ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെ മെ​ഗാ ബ്ലോക്ക് അനുഭവപ്പെടും.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)

2. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)

3. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)

4. നാഗർകോവിൽ – മംഗളൂരു എക്‌സ്പ്രസ് (16606)

5. മംഗളൂരു – നാഗർകോവിൽ എക്‌സ്പ്രസ് (16605)

6. തിരുനെൽവേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)

7. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792)

8. എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)

9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)

10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)

11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)

12.എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)

13. പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)

14. ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)

15. ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ് (22639)

പാലരുവി റദ്ദാക്കിയിരിക്കുന്നതിനാൽ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്‌ അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും.
‌വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. തിരുനൽവേലി – ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗർ ജംക്‌ഷൻ, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊർണൂർ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവീസ്.

2. കന്യാകുമാരി – പുണെ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

3. കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്

ഇ പോസ് മെഷീൻ തകരാർ: റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല, ഈ മാസത്തെ റേഷൻ മെയ് അഞ്ചുവരെ വാങ്ങാം

ഇ പോസ് മെഷീൻ തകരാർ: റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല, ഈ മാസത്തെ റേഷൻ മെയ് അഞ്ചുവരെ വാങ്ങാം

തിരുവനന്തപുരം: ഇ പോസ് മെഷീനുകളുടെ സെർവർ തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇന്നും നാളെയും തുറക്കില്ല. സെർവർ തകരാർ പരിഹരിക്കൽ വൈകിയതോടെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്.
സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരാബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മെയ് അഞ്ചുവരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഈ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെ പ്രവർത്തിക്കുന്നതാണ്.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ ഏഴു മണി വരെ റേഷൻ കടകൾ പ്രവർത്തിക്കും. മെയ് ആറു മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

തിരുവനന്തപുരം: എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം, ഗുജറാത്ത് കലാപമടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാ​ഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉണ്ടായി.

കല്ലമ്പലം നാവായിക്കുളത്ത് നാളെ ഗതാഗത നിയന്ത്രണം

കല്ലമ്പലം നാവായിക്കുളത്ത് നാളെ ഗതാഗത നിയന്ത്രണം

കല്ലമ്പലം നാവായിക്കുളം ശങ്കരനാരാ യണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 26- ന് വൈകീട്ട് 5 മുതൽ രാത്രി 9 മണിവരെ ക്ഷേത്രത്തിനു മുന്നി ലെ റോഡിൽ ഗതാഗതനിയന്ത്ര ണം ഉണ്ടായിരിക്കും. പള്ളിക്കലിൽ നിന്നും കല്ലമ്പലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട ജംഗ്ഷനിൽ നിന്ന് ഇരുപത്തെട്ടാം മൈൽ വഴി ദേശീയപാതയിലെത്തി കല്ലമ്പലത്തേക്കു പോകണം. തുമ്പോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കല്ലമ്പലം-പുതുശ്ശേരിമുക്ക് ഡിസന്റ് മുക്ക് വഴി തുമ്പോട് റോഡിൽ പ്രവേശിക്കണം. ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ സ്കൂൾ ജംഗ്ഷൻ , പഞ്ചായത്ത്‌ ജംഗ്ഷൻ, വൈരമല റോഡ് എന്നിവിടങ്ങളിൽ നിർത്തിയിടണം.