by liji HP News | Jul 22, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അധ്യയന വർഷം ആരംഭിച്ചിട്ട് രണ്ടു മാസം തികയുമ്പോഴേക്കും സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് തുക അനുവദിക്കാതെ ഈ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ചെലവായ തുകയുടെ ബില്ലും അനുബന്ധ രേഖകളും പ്രഥമാധ്യാപകർ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. 80% കേന്ദ്ര ഫണ്ടും 20% സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. പക്ഷേ കുട്ടികൾക്ക് ഉച്ച ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഒരിടത്തും ഇല്ല. പ്രഥമാധ്യാപകർ പതിനായിരക്കണക്കിന് രൂപ അവരവരുടെ പോക്കറ്റിൽ നിന്ന് മുടക്കിയാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. ജൂലൈ പകുതി പിന്നിട്ടിട്ടും സ്കൂൾ പാചക തൊഴിലാളികൾക്ക് കൂലി കൊടുക്കാനും തൊഴിലാളി വർഗ സർക്കാർ തയ്യാറായിട്ടില്ല. അടിയന്തിരമായി പദ്ധതിയ്ക്ക് വേണ്ട തുക വർദ്ധിപ്പിച്ച് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഇതിന്റെ ആദ്യ ഘട്ടമായി ഡി.ജി.ഇ. ഓഫീസിന് മുന്നിൽ 23 ന് ശനിയാഴ്ച ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണ ഭക്ഷണ പദ്ധതിയിലെ സർക്കാർ അനാസ്ഥ പരിഹരിക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ എൻ. രാജമോഹൻ, അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ പ്രദീപ് നാരായണൻ, ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ജെ. സജീന, ആർ. ശ്രീകുമാർ, സി.ആർ. ആത്മകുമാർ ജില്ലാ സെക്രട്ടറി എൻ.സാബു, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.
by liji HP News | Jul 22, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധികരിച്ചു. 92.71 ശതമാനം വിജയം. തിരുവനന്തപുരം റിജിയൻ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമത്.
cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാം. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് ഫലം രണ്ടു മണിക്കു പ്രസിദ്ധീകരിക്കും.
ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണൽ അസസ്മെന്റ് മാർക്ക്, പ്രോജക്ടുകൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ – ഡിസംബർ മാസങ്ങളിലും നടന്നു.

by liji HP News | Jul 21, 2022 | Uncategorized
നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ (Sonia Gandhi) ഇഡി ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യല്ലിൽ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് വരിച്ചു. ദില്ലിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞും പ്രതിഷേധമുണ്ടായി.

ഇന്ന് 12 മണിയോടെയാണ് നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 75 കാരിയായ സോണിയാ ഗാന്ധിയെ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. മൂന്ന് മണിയോടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂര്‍ത്തിയാക്കി സോണിയ മടങ്ങി. സോണിയക്കൊപ്പം മകൾ പ്രിയങ്ക ഗാന്ധിയും ഇഡി ഓഫീസിൽ എത്തിയിരുന്നു.
by liji HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈ്കകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.
പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
by liji HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശിവഗിരി തീർത്ഥാടന സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക്ക് മുറിയിൽ അജ്ഞാതന്റ്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശിവഗിരി മഠത്തിന്റെ ഇലക്ട്രിഷ്യനായായ ബാബുലാൽ ആണ് മൃതദേഹം ആദ്യമായി കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയുടെ വാതിൽ ചാരിയിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ യോഗ ദിനത്തോട നുബന്ധിച്ചു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ഇലക്ട്രിക് മുറി തുറന്നിരുന്നു എന്നും, പിന്നീട് അത് അടയ്ക്കാൻ മറന്നു എന്നുമാണ് ബാബുലാൽ പറയുന്നത്. ഓഡിറ്റോറിയത്തിലേക്കുള്ള വൈദ്യുതാവശ്യത്തിനു മാത്രമേ ഈ മുറി തുറക്കാറുള്ളുവെന്നും ഇലക്ട്രീഷ്യൻ പറഞ്ഞു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. അഴുകിയ നിലയിൽ മുറിയുടെ ഭിത്തിയോട് ചാരിയാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വിച്ച് ഓഫ് അവസ്ഥയിൽ കിട്ടിയ ഫോൺ പരിശോധനക്ക് അയച്ചു മരിച്ച ആളിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്ന് രാവിലെ 9 മണിയോട് കൂടി ഫോറൻസിക് വിദഗ്ധരുടെ സാനിധ്യത്തിൽ പോലീസ് ഇൻക്വാസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്മാർട്ടത്തിനായി തിരുവനന്തസപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റ. വർക്കല എസ്എച്ച്ഒ സനോജിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മറ്റ് നടപടികൾ സ്വീകരിച്ചു. സമീപകാലത്ത് കാണാതായവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്
Recent Comments