അടിവസ്ത്രം അഴിപ്പിച്ച സംഭവം; കർശന നടപടി വേണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

അടിവസ്ത്രം അഴിപ്പിച്ച സംഭവം; കർശന നടപടി വേണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻടിഎക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻടിഎ പ്രതികരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോർട്ടെന്ന് എൻടിഎ ഡി ജി വീനീത് ജോഷി പ്രതികരിച്ചു. എൻടിഎ യുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇത്തരം ഒരു പ്രശ്നം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ കൂടൂതൽ അന്വേഷണം നടത്തും. പൊലീസ് അന്വേഷണവുമായി എന്‍ടിഎ സഹകരിക്കും. രാജ്യത്ത് ഈ സെന്‍ററിൽ നിന്ന് മാത്രമാണ് ഇത്തരം ഒരു പരാതിയെന്നും എൻടിഎ ഡി ജി പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.

ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവകാശപത്രിക ഗ്രാമപഞ്ചായത്ത്  പ്രസിഡന്റിന് സമർപ്പിച്ചു

എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവകാശപത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു

അഞ്ചുതെങ്ങ്: എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അവകാശ ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധ അവകാശങ്ങൾ അടങ്ങുന്ന അവകാശപത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമലിന്റെ നേതൃത്വത്തിൽ സമർപ്പിച്ചു.
1.അഞ്ചുതെങ്ങിലെ സർക്കാർ സ്‌കൂളുകൾ നവീകരിക്കുക
2. സർക്കാർ സ്‌കൂളുകളിൽ സൗകര്യങ്ങളുള്ളവ യു പി സ്‌കൂളുകളായി അപ്പ്‌ ഗ്രേഡ് ചെയ്യുക.
3. കായിക്കര ആശാൻ ഗവ എൽ പി എസിനു പുതിയ കെട്ടിടം നിർമ്മിക്കുക.
4. നെടുംങ്ങണ്ട ഗ്രൗണ്ടിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
5. കൂടുതൽ വിദ്യാർത്ഥികളെ ആകർഷികുന്നതിനായി സർക്കാർ എൽ പി സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുക.
6. പഞ്ചായത്തിലെ വിദ്യാർത്ഥി കൾക്ക് പുറത്തു പോയി പഠിക്കുന്നതിനായി സ്റ്റുഡന്റസ് ഒൺലി ബസ് സൗകര്യം ഏർപ്പെടുത്തുക.
7. വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനു സ്‌കൂളുകളിൽ ലൈബ്രറികൾ ആരംഭിക്കുക.
8. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ വിദ്യാർത്ഥികളെ അണിനിരത്താൻ എക്സ്സൈസ് വകുപ്പുമായി ചേർന്നു ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സ്‌കൂളുകളിൽ സംഘടിപ്പിക്കുക.
9. വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങിന്റെ ചരിത്രം പ്രത്യേകമായി പഠിപ്പിക്കുന്നതിനു ഹിസ്റ്ററി ക്ലബ്ബുകൾ രൂപികരിക്കുക
9. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, ആശാൻ സ്മാരകം, ആശാൻ കവിത എഴുതിയ ചെമ്പക തറ,പൊന്നിൻ തുരുത്ത് തുടങ്ങിയവ ബന്ധിപ്പിച്ചുകൊണ്ട് പഠന യാത്ര കൾ മാസത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുക
10.പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകാൻ കോച്ചിംഗ് സെന്റർ കായിക്കരയിൽ ആരംഭിക്കുക..എന്നീ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ അവകാശ പത്രികയിൽ ആവശ്യപ്പെട്ടത്.

സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ: വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർ ഭീതിയിൽ

സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ: വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർ ഭീതിയിൽ

സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായത് വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാരെ ഭീതിയിലാക്കുന്നു. നിലയ്ക്കാമുക്ക് കടയ്ക്കാവൂർ പ്രധാന പാതയിൽ സ്ഥിതിചെയ്യുന്ന കടയ്ക്കാവൂർ പോലീസ് സ്റ്റേഷന്റെ സംരക്ഷണ ഭിത്തിയാണ് (മതിൽ) കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ ആയിരിക്കുന്നത്.

നിലവിൽ മതിലിന്റെ പലഭാഗങ്ങളിലും റോഡ്ന്റെ വശത്തേയ്ക്ക് ചരിഞ്ഞ അവസ്ഥയിലാണ്. അടിസ്ഥാനത്തിനും കാര്യമായ ബലക്ഷയമുണ്ട് ഇത് സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ വിദ്യാലയത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികളടക്കമുള്ളവരെയും ദിനംപ്രതി സഞ്ചരിക്കുന്ന കാൽനട യാത്രക്കാരെയും ഭീതിയിലാക്കിയിരിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് ഭിത്തിയിൽ ചായം പൂശി ബോധവതകർണ വാചകൾ എഴുതി മോടിപിടിപ്പിച്ചെങ്കിലും മതിലിന്റെ അപകടാവസ്ഥ അധികൃതർ അറിഞ്ഞമട്ടില്ല. ഇത് അപകടം ക്ഷണിച്ചുവരുത്തിയെക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ മതിലിന്റെ അപകടസ്ഥിതിക്ക് പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ മഴയും കാറ്റും ശക്തി പ്രാപിയ്ക്കുന്ന നിലവിലെ സാഹചര്യം ഈ അശ്രദ്ധയെ ദുരന്തത്തിലേയ്ക്ക് നയിച്ചേക്കാം.

എസ് എഫ് ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയ്യർപേഴ്സന് അവകാശപത്രിക സമർപ്പിച്ചു

എസ് എഫ് ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയ്യർപേഴ്സന് അവകാശപത്രിക സമർപ്പിച്ചു

ആറ്റിങ്ങൽ: എസ് എഫ് ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അവകാശദിനവുമായി ബന്ധപ്പെട്ട് നഗര സഭ പരിധിയിൽ നടപ്പിലാക്കാൻ ഉള്ള 26 ഇന അവകാശപത്രിക ആറ്റിങ്ങൽ നഗര സഭ ചെയ്യർപേഴ്സൺ അഡ്വ. എസ്. കുമാരിക്ക് കൈമാറി. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അജീഷ്, എസ് എഫ് ഐ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിൽ, പ്രസിഡന്റ്‌ ആരോമൽ, അശ്വിൻ എന്നിവർ നഗര സഭ വൈസ് ചെയർമാൻ ജി. തുളസിധരൻ, ആരോഗ്യസ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലർമാരായ സുഖിൽ, നിതിൻ, ബിനു എന്നവരോട് സംസാരിക്കുകയും ചെയ്തു.

26 ഇന അവകാശപത്രിക

• ഗവ. ITI, ഗവ. കോളേജ്, ആറ്റിങ്ങൽ പോളി എന്നിവിടങ്ങളിലെ ആൺകുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുതാനുള്ള നടപടി സ്വികരിക്കുക.
• അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പുതിയ മന്ദിരത്തിന്റെ അവശേഷിക്കുന്ന പണി പൂർത്തിയാക്കി ഉടൻ ക്ലാസുകൾ ആരംഭിക്കുക.
• പെൺകുട്ടികളുടെ ഹോസ്റ്റൽ സൗകാര്യങ്ങൾ മെച്ചപ്പെടുത്തുക.
• നഗരസഭയുടെ കീഴിൽ ഉള്ള ഇതുവരെയും പ്രവർത്തനം ആരംഭിക്കാത്ത വനിതാ ഹോസ്റ്റൽ വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് വേണ്ടി തുറന്ന് കൊടുക്കുക.
• പട്ടണത്തിന്റെ കായിക പാരമ്പര്യം നിലനിർത്തുക
• ആറ്റിങ്ങൽ പട്ടണത്തിലെ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നടത്തുന്നതിന് കളിസ്ഥലം ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ പദ്ധതി വിധത്തിൽ ഉൾപ്പെടുത്തി നടപ്പിലാക്കുക.
• വിദ്യാലയങ്ങളിലെ കായിക അദ്ധ്യാപകരുമായി ആലോചിച് നിലവിലുള്ള കളിസ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
• വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്ര നിരക്ക് സർക്കാർ ഉത്തരവിന് വിദേയമാക്കുക.
• ഗവ. കോളേജിലെ ക്യാന്റീൻ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുക
• നഗരസഭ ബസ് സ്റ്റാൻഡിലെ കാത്തിരുപ്പ് കേന്ദ്രം അപകടവസ്ഥയിലാണ്. ആധുനിക രീതിയിൽ പുനരുദ്ധീകരിക്കുന്നതിനുള്ള നടപടി സ്വികരിക്കുക.
• നഗരസഭ ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് സംവിധാനം ആധുനികരിക്കുകയും വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്ക് അനുവദിക്കുകയും ചെയുക.
• മാസത്തിൽ ഒരിക്കൽ വിദ്യാലയങ്ങളിലെ ടോയ്ലറ്റുകൾ നഗരസഭ ഇടപ്പെട്ട് ക്ലോറിനേഷന് വിദേയമാക്കുക.
• വാഹന സൗകര്യം ഇല്ലാത്തതും സൗകര്യം കുറവുമായ വിദ്യാലയങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തുക..
• എല്ലാ സ്കൂളുകളിലും പാരമ്പര്യവും പ്രൗഢിയും വെളിപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രവേശനകവാടങ്ങൾ നിർമ്മിക്കുക.
• അയിലം റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശം, ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, ആറ്റിങ്ങൽ ഐടിഐ, ആറ്റിങ്ങൽ പോളി, എൽ എം എസ് ജംഗ്ഷൻ, ടൗൺ യു പി എസ് ജംഗ്ഷൻ, തുടങ്ങിയ സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കുക.
• ഡയറ്റ് റോഡിൽ ഫുട്പാത്ത് സുരക്ഷിതത്വത്തിനുവേണ്ടി കമ്പിവേലി നിർമ്മിക്കുക.
• പെൺകുട്ടികളുടെ ടോയ്ലറ്റിനോടനുബന്ധിച്ച് വെൽഡിങ് മിഷീൻ, ഇൻസിനേറ്ററും സ്ഥാപിക്കുക
• യു പി തലം മുതലുള്ള വിദ്യാലയങ്ങളിൽ സൗജന്യമായി പാഡ് വിതരണം ചെയ്യുക.
• വിദ്യാലയങ്ങളിലെ കോമ്പൗണ്ടുകൾ യഥാസമയം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ട് കാട് വെട്ടി തെളിക്കുക.
• വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം മുമ്പ് ചെയ്തതുപോലെ നടപ്പിലാക്കുക.
• ആലങ്കോട് എൽപിഎസ്, മേലാറ്റിങ്ങൽ എൽപിഎസ്, എൽ.എം.എസ് എൽ.പി എസ്, ടൗൺ എൽ.പി.എസ് എന്നീ സ്കൂളുകളിൽ ജനകീയ സമിതി രൂപീകരിച്ച് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സ്കൂളുകൾ സംരക്ഷിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുക.
• ഈ വിദ്യാലയങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തുക.
• വിദ്യാലയങ്ങളിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുക.
• അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുക.
• ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
• വിദ്യാലയങ്ങളിൽ അനുബന്ധ വിദ്യാഭ്യാസ പരിപാടിയും സന്നദ്ധ പ്രവർത്തനവും വിപുലപ്പെടുത്തുക.
•നഗരസഭാ പരിധിയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അനുവദിക്കുക.