by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലാ; വീടിന്റെ ടെറസിന് മുകളില്‍ ചപ്പുചവറുകള്‍ അടിച്ചുവാരാന്‍ കയറിയ മദ്ധ്യവയ്‌സക്കന്‍ പായലില്‍ തെന്നി വീണ് പരിക്കുപറ്റി. ടെറസില്‍ കുടുങ്ങിയ കുടുങ്ങിയ മദ്ധ്യവയസ്‌കനെ പോലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയില്‍ റ്റി.സി. തോമസ്(65) ആണ് പരിക്കുപറ്റി ടെറസില്‍ കുടുങ്ങിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വീഴ്ച്ചയില്‍ തലയിടിച്ച് വീണ തോമസിന് ബോധം നഷ്ടപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ തോമസിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കോണിയിലൂടെ താഴെ ഇറക്കുവാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് രാമപുരം എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തലുള്ള പോലീസും, കൂത്താട്ടുകുളത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരോടൊപ്പം വല ഉപയോഗിച്ചാണ് തോമസിനെ താഴെയിറക്കിയത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കഴിഞ്ഞ ദിവസങ്ങളില്‍ 18,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. എന്നാല്‍ ഇന്നലെ 16,678 ആയി കേസുകളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാകാം കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഇന്നലെ 26 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലുള്ളവര്‍ 1,30,713 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം അഞ്ചില്‍ താഴെയായിരുന്നു ടിപിആര്‍. ഇന്നലെ അത് 5.99 ശതമാനമായി ഉയര്‍ന്നു. 14,629 പേര്‍ കൂടി രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
by liji HP News | Jul 10, 2022 | മരണം
ആറ്റിങ്ങൽ : ആറ്റിങ്ങൽ ആർ കെ വി ക്ക് സമീപം കുമാർ നിവാസിൽ പരേതനായ ശങ്കുണ്ണിനായരുടെ ഭാര്യ ലളിതാംബ (88) അന്തരിച്ചു. മക്കൾ: വിജയകുമാർ (പൂനെ), ഗീതാകുമാരി (ബാംഗ്ലൂർ ), സന്തോഷ്കുമാർ (CPMആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നഗരസഭ മുൻ കൗൺസിലർ ) . മരുമക്കൾ : വിജയകുമാരി, ഉണ്ണിക്കൃഷ്ണൻ ( ബാംഗ്ലൂർ ), ശോഭാസന്തോഷ്. സംസ്കാരം നാളെ (11-7-22 തിങ്കൾ ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കും.
by liji HP News | Jul 10, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വർക്കലയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ചുതെങ്ങു സ്വദേശിനിയെ ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരം ആറര മണിയോടെ അകത്തുമുറി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചു ആക്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്. വെട്ടൂർ സ്വദേശികളായ വിജയൻ (36) , പൊടിയൻ എന്ന് വിളിക്കുന്ന ഷിബി (52) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അജയൻ ഒളിവിലാണ്.
വർക്കലയിലെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് കൂടിയായ യുവതി , ജോലി സംബന്ധമായ ആവശ്യത്തെ തുടർന്ന് ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരത്തോടെ അകത്തുമുറി ബസ്സ് സ്റ്റാൻഡിന് സമീപം എത്തുകയും തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തശേഷം ക്യാഷ് കളക്ഷന് വേണ്ടി സമീപത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് പോവുകയുമായിരുന്നു. യുവതി ഒറ്റയ്ക്ക് ആണെന്ന് മനസിലാക്കിയ ഒന്നാം പ്രതി അജയൻ യുവതിയെ തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ സമയം പരിസരത്ത് ഉണ്ടായിരുന്ന അജയന്റെ സുഹൃത്തുക്കൾ കൂടിയായ ഷിബിയും വിജയനും അജയനൊപ്പം ചേർന്ന് യുവതിയെ ദേഹോപദ്രവം ചെയ്തതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനെ യുവതി ഫോണിൽ വിളിക്കുകയും മൂന്ന് പേർ ആക്രമിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം അജയൻ യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ചു വാങ്ങുകയും ചെയ്തതോടെ യുവതി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒന്നാം പ്രതി റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് യുവതിയുടെ കാലിൽ എറിയുകയും യുവതിയുടെ വലത് കാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു . യുവതിയെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഒന്നാം പ്രതിയായ അജയൻ യുവതിയെ റെയിൽവേ ട്രാക്കിൽ തള്ളിയിടുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നുണ്ട്. ഈ സമയം അവിടെ എത്തിയ സഹപ്രവർത്തകനെയും സംഘം മർദിക്കുകയായിരുന്നു. സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ അഭയം പ്രാപിച്ച യുവതിയെ അക്രമി സംഘം ആ വീട്ടിലും എത്തി തടഞ്ഞു വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുഹൃത്ത് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്ന രണ്ടും മൂന്നും പ്രതികളായ വിജയനും ഷിബിയും ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ അജയന് വേണ്ടിയുള്ള അന്വേഷണം ഉർജിതപ്പെടുത്തിയെന്നു വർക്കല പോലീസ് അറിയിച്ചു.
by liji HP News | Jul 9, 2022 | മരണം
ആറ്റിങ്ങൽ: പതിനെട്ടാം മയിൽ ആക്കോട്ടുവിള എസ് എസ് വിഹാറിൽ ഭാർഗവി അമ്മ (92) അന്തരിച്ചു. ഭാർത്തവ് പരേതനായ ചെല്ലപ്പൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച്ച 9 മണിക്ക്
Recent Comments