സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും

ഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും. പത്താംക്ലാസ് രണ്ടാം ടേം ഫലം 13-നും പന്ത്രണ്ടാം ക്ലാസ് ഫലം 15-നും പുറത്തുവിടുമെന്നാണ് സൂചന. cbseresults.nic.in, results.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. പരീക്ഷാസംഗം പോർട്ടലിൽ പത്താംക്ലാസ് സ്കോർകാർഡും ലഭിക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലായി 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പരീക്ഷാഫലം കാത്തിരിക്കുന്നത്‌.

അസമിലെ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ കാരണം ഫലപ്രഖ്യാപനം വൈകിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് വസ്തുതാവിരുദ്ധമാണെന്ന് സിബിഎസ്ഇ വക്താവിനെ ഉദ്ധരിച്ച് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘സിബിഎസ്ഇ ഉത്തരക്കടലാസുകള്‍ പ്രാദേശികമായിതന്നെയാണ് മൂല്യനിര്‍ണയം നടത്തുന്നത്, അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂല്യനിര്‍ണയവും അവിടെവെച്ചുതന്നെ നടത്തുന്നതിനാല്‍ ഉത്തരക്കടലാസുകളുടെ എയര്‍ലിഫ്റ്റിങ് സംബന്ധിച്ച് പ്രശ്‌നം ഉദിക്കുന്നേയില്ല’- സിബിഎസ്ഇ വക്താവ് വ്യക്തമാക്കി.

മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം; കാറ്റും മഴയും തുടരുന്നു

മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം; കാറ്റും മഴയും തുടരുന്നു

ഇടുക്കി: മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ ഇടിഞ്ഞ മണ്ണ് ഇതുവരെ മാറ്റാൻ അധികൃതർ തയ്യറാകാതെ വന്നതോടെ ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. മൂന്നാർ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകൾ എന്നിവിടങ്ങളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകൾ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രൂൾ റൂം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദേശിയ പാതയിൽ മണ്ണിടിഞ്ഞതിനാൽ എന്തെങ്കിലും അസംഭാവിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് മൂന്നാറിലെത്തിപ്പെടാൻ കഴിയുകയില്ല. അടിയന്തരഘട്ടത്തിൽ യന്ത്രങ്ങൾ ലഭിക്കാത്തതാണ് പ്രശ്നം.

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

അടിക്കടി വൈദ്യുതി തടസം: കല്ലമ്പലത്ത് നാളെ കൂട്ട ധർണ്ണ

അടിക്കടി വൈദ്യുതി തടസം: കല്ലമ്പലത്ത് നാളെ കൂട്ട ധർണ്ണ

കല്ലമ്പലം: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ കല്ലമ്പലം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തും. കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ പരിധിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ജന പങ്കാളിത്തത്തോടെ ധർണ്ണ നടത്തുന്നത്.

വിട്ടുവിട്ടുള്ള കറണ്ട് പോക്കും, മണിക്കൂറുകളോളം കറണ്ടില്ലാതിരിക്കലും വ്യാപാരികളെയും നാട്ടുകാരെയും വലച്ചതോടെ ഇത് സംബന്ധിച്ച് ആറ്റിങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മേയ് 12 ന് പരാതി നൽകി. എന്നാൽ പരാതി നൽകി 52 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുഭാവമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നാളെ പ്രകടനവും ധർണ്ണയും നടത്തുന്നത്. ഏകോപന സമിതി സംസ്ഥാന,ജില്ലാ,മേഖലാ യൂണിറ്റ് ഭാരവാഹികളും, വിവിധ സന്നദ്ധ സംഘടന നേതാക്കളും പങ്കെടുക്കും.

രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ നൂറ്റിനാലാം ജന്മദിനത്തില്‍ രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണവും, സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് നേടിയ തുളസിഭായിയെ അനുമോദിക്കുകയും ചെയ്തു. ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാര്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് ഒരു മുന്നണിക്ക് ഏറ്റവും വലിയ വിജയം എങ്ങനെ നല്‍കാമെന്ന് പ്രവര്‍ത്തനത്തിലൂടെ കാട്ടിത്തന്ന നേതാവാണ് കെ. കരുണാകരന്‍ എന്നും കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത കര്‍മ്മ യോഗിയായിരുന്നു അദ്ദേഹമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ.കൃഷ്ണകുമാര്‍ പറഞ്ഞു. അഴൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ സി.എച്ച്.സജീവ്, ബിജു ശ്രീധര്‍, ഫോറം ഭാരവാഹികള്‍ ആയ കെ.ഓമന, എ.ആര്‍. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, അനു.വി.നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.