ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവം 2022 ആഗസ്റ്റ് 22 മുതൽ 31 വരെ

ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവം 2022 ആഗസ്റ്റ് 22 മുതൽ 31 വരെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെബിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടേയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീ ഗണേശോത്സവം 2022 ആഗസ്റ്റ് 22 മുതൽ 31 വരെ നടക്കുന്നു. ആഗസ്റ്റ് 31 ന് നിമജ്ഞ്ഞ നയജ്ഞം വർക്കല പാപനാശം കടവിൽ നടക്കും. നിമജ്ഞന ഘോഷയാത്ര ആഗസ്റ്റ് 31 ന് രാവിലെ 10ന് ശ്രീശാർക്കര ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ആറ്റിങ്ങൽ കല്ലമ്പലം വഴിയും കൊല്ലം ജില്ലയിൽ നിന്നുള്ള ഘോഷയാത്ര ചാത്തന്നൂരിൽ നിന്ന് പാരിപള്ളി കല്ലമ്പലം വഴി വർക്കല പാപനാശം കടവിൽ വൈകിട്ട് 6 ന് തന്ത്രി മുഖ്യൻമാരുടെ നേതൃത്വത്തിലുള്ള നിമജ്ഞനയജ്ഞ്ഞത്തോടെ വിഗ്രഹ നിമജ്ഞനം നടക്കും തമിഴ്നാട്ടിലെ കൃഷ്ണഗുഡിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നുമുള്ള ശില്പികളുടെ മേൽനോട്ടത്തിൽ വിഗ്രഹനിർമ്മാണം പുരോഗമിക്കുകയാണ് ‘ ശ്രീ ഗണേശോത്സവ സമിതി ചെയർമാനായി ഡോ.എം.ജയരാജുവിനേയും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഞ്ചിനീയേഴ്സ് (ഇന്ത്യ) കേരളാ സെൻറർ ചെയർമാൻ) , പ്രസിഡൻറായി തന്ത്രി കിഴക്കില്ലം രാജേഷ് നമ്പൂതിരിയേയും, സെക്രട്ടറിയായി -പാർത്ഥസാരഥി (സംഗീതസംവിധായകൻ) കൺവീനർ – തന്ത്രി വി.റ്റി.ആർ.ശർമ്മ , ട്രഷറർ -രാധാമണിയമ്മ, ജോയിൻ്റ് സെക്രട്ടറിമാരായി -ജ്യോതിഷഭൂഷണം മനോജ് ഗോപിനാഥ്, സിന്ധു ടീച്ചർ, ഉദയ സിംഹൻ അഞ്ചുതെങ്ങ് കാപാലിശ്വരം ക്ഷേത്രം, ഗോപാലകൃഷ്ണൻ ഇരിക്കും കുടി മാരിയമ്മൻ ക്ഷേത്രം, ബൈജു സദാശിവൻ എന്നിവരും വർക്കല സഞ്ജു, ശാർക്കര തുളസി, തേവലക്കാട് രാജിവ് ,സിന്ധുഗംഗാ, വക്കം സിന്ധു സുരേഷ്, വെഞ്ഞാറമൂട് ശെൽവകുമാർ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളുമായി 108 അംഗ സംഘാടക സമിതിയും യോഗം തിരുമാനിച്ചു.
സ്വാഗതം സംഘ കമ്മിറ്റിയും ശ്രീ ഗണേശോത്സവ പുരസ്കാര വിതരണവും ജൂലൈ 31 ന് ആറ്റിങ്ങലിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിച്ചു’

ശാർക്കര ദേവീക്ഷേത്രത്തിൽ വിവിധ പദ്ധതികളുടെ ഉത്‌ഘാടനം നടന്നു

ശാർക്കര ദേവീക്ഷേത്രത്തിൽ വിവിധ പദ്ധതികളുടെ ഉത്‌ഘാടനം നടന്നു

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നടന്നു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഭഗവതി കൊട്ടാരവളപ്പിൽ ഗരുഡൻ തൂക്ക നേർച്ചക്കാർക്കും ആനത്തറിയിലേയ്ക്കുമുള്ള മുഴുവൻസമയ ശുദ്ധജല വിതരണപദ്ധതി, പൊങ്കാല സമർപ്പണപന്തലിനു സമീപം തയ്യാറാക്കിയ നന്തായ് വനം പദ്ധതി എന്നിവ ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുങ്ങുഴി അധ്യക്ഷത വഹിച്ചു. ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.ഉണ്ണിക്കൃഷ്ണൻ നായർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി അജയൻശാർക്കര, വൈസ് പ്രസിഡൻ്റ് മിഥുൻ ടി. ഭദ്രൻ, സഹതന്ത്രിമാരായ രാജേഷ്പോറ്റി, കണ്ണൻപോറ്റി, ഷാജിപോറ്റി, ക്ഷേത്ര ഭാരവാഹികളായ എസ്.വിജയകുമാർ, കിട്ടുഷിബു. എസ്.സുധീഷ്കുമാർ, മണികുമാർശാർക്കര, എം.ഭദ്രകുമാർ, എൻ.കെ.രാജശേഖരൻ നായർ, എസ്.ഷൈജു, ജി.ഗിരീഷ്കുമാർ, എ.മോഹനൻനായർ, എൽ.അഭിൻലാൽ എന്നിവർ പ്രസംഗിച്ചു.ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ഒരേക്കറോളം വരുന്ന കൊട്ടാരവളപ്പിൽ തൂക്ക നേർച്ചക്കാർക്കുള്ള പ്രാഥമിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ക്ഷേത്രത്തിലെ ആനകൾക്കാവശ്യമായ സൂപ്പർറേപ്പിയർ വിഭാഗത്തിൽ പെട്ട തീറ്റപ്പുൽ നട്ടു വളർത്തുന്നതും നന്ദായ് വനത്തിൽ ദേവസ്വം ഗ്രൂപ്പിലെ 87ൽപ്പരം ക്ഷേത്രങ്ങളിലെ നിറപുത്തരി ചടങ്ങുകൾക്കാവശ്യമായ നെൽക്കതിർ വിളയിച്ചെടുക്കുന്നതും പദ്ധതിയിൽ പെടുന്നു.

സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വക്കില്ല. മന്ത്രി തൽക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.

സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു.വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി.

ഭരണഘടനയ‍്‍ക്കെതിരായ ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പ്രതിപക്ഷവും നിയമ വിദഗ്‍ധ‍രും അടക്കം സജി ചെറിയാന്‍റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്‍ധർ നിലപാടെടുത്തത്. ഗവർണറും വിഷയത്തിൽ ഇടപെട്ടു.

പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

ബസിടിച്ചത് മറിഞ്ഞുവീണ സ്‌കൂട്ടറില്‍; യാത്രക്കാരന് ദാരുണാന്ത്യം

ബസിടിച്ചത് മറിഞ്ഞുവീണ സ്‌കൂട്ടറില്‍; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാംമൈലിന് സമീപം ഹോട്ടല്‍ ജീവനക്കാരനായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച അപകടം മറിഞ്ഞുകിടന്ന സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച്. തിങ്കളാഴ്ച അര്‍ധരാത്രി ബസിനടിയില്‍പ്പെട്ട് പനമറ്റം അക്കരക്കുന്ന് കാവില്‍ത്താഴെ രാജേന്ദ്രന്‍പിള്ള(56)യാണ് മരിച്ചത്. പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു.

രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് പനമറ്റത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുകിടന്ന സ്‌കൂട്ടറില്‍ ബസിടിക്കുകയായിരുന്നുവെന്ന് പൊന്‍കുന്നം ഡിപ്പോയിലെ പെരിക്കല്ലൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവര്‍ വി.എസ്.സുരേഷ് പോലീസില്‍ മൊഴിനല്‍കി.

ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ? അന്വേഷണം ആ വഴിക്കും
മറ്റേതെങ്കിലും വാഹനം സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞുവീണതാണോയെന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ദൃക്സാക്ഷികളുടെ മൊഴിയില്ലെന്ന് പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിന്‍ ലൂയിസ് പറഞ്ഞു. അപകടത്തില്‍പെട്ട സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി.ബസും ഫൊറന്‍സിക് വിഭാഗം പരിശോധിച്ച് തെളിവെടുത്തു.