by liji HP News | Jun 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീരമേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇത് പ്രകാരം 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് അറിയിപ്പുള്ളത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്. ജൂൺ 1 മുതൽ ജൂൺ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
by liji HP News | Jun 2, 2022 | Latest News, ജില്ലാ വാർത്ത
തിരുപ്പതി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയിൽ താമസിക്കുന്ന വേണുഗോപാൽ ആണ് പിടിയിലായത്. അകന്നു കഴിയുകയായിരുന്ന ഭാര്യയെ അനുനയത്തിൽ കൂട്ടി കൊണ്ടുവന്നു അടിച്ചു കൊന്നതിനു ശേഷം ഇയാൾ ഹൈദരാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.
ചെന്നൈയിലെ ഐടി സ്ഥാപനത്തിൽ സോഫ്റ്റ്‌വയർ എൻജിനീയറാണ് വേണുഗോപാൽ. ഒരുവർഷം മുമ്പാണ് എൻജിനീയറായ പത്മയെ വേണുഗോപാൽ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. സ്വന്തം വീട്ടിലേക്കു മടങ്ങിയ പത്മ വേണുഗോപാലിനെതിരെ ഗാർഹിക പീഡനത്തിനു കേസ് നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ഇടപടലിൽ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയെങ്കിലും ആറു മാസം മുൻപ് വീണ്ടും പ്രശ്നമുണ്ടായതോടെ പത്മ സ്വന്തം വീട്ടിലേക്കു മടങ്ങി. ജനുവരി 5നു ഭാര്യ വീട്ടിലെത്തിയ വേണുഗോപാൽ മേലിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാൻ കൂടെ വരണം എന്നും ആവശ്യപ്പെട്ടു. പത്മയുടെ മാതാപിതാക്കളെ കൂടി പറഞ്ഞു പറ്റിക്കുന്നതിൽ ഇയാൾ വിജയിക്കുകയും ചെയ്‌തു.
തുടർന്ന് ഭാര്യയുമായി തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയ വേണുഗോപാൽ ഭാര്യയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ചു. അടിയേറ്റ പത്മ തൽക്ഷണം മരിച്ചു വീണു. മരണം ഉറപ്പായതോടെ ബാഗിൽ കുത്തി നിറച്ച മൃതദേഹം കാറിൽ കൊണ്ടുപോയി സമീപത്തെ തടാകത്തിൽ തള്ളി. തുടർന്ന് വേണുഗോപാലിന് ഹൈദരാബാദിൽ ജോലി കിട്ടിയെന്നും കുടുംബസമേതം അങ്ങോട്ടു പോകുന്നുവെന്നും കാണിച്ചു പത്മയുടെ ഫോണിൽ നിന്നു മാതാപിതാക്കൾക്ക് സന്ദേശം അയച്ചു. നിരന്തരം സന്ദേശം അയയ്ക്കുന്ന മകൾ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ പത്മയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുപ്പതി പൊലീസ് ഹൈദരാബാദിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും പത്മയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് വേണുഗോപാലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാൾ നൽകിയ വിവരം അനുസരിച്ച് വെങ്കട്ടാപുരം താടാകത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുപ്പതി എഎസ്‌പി മുരളി കൃഷ്ണ അറിയിച്ചു. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. വേണുഗോപാലിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കേസിൽ പ്രതി ചേർത്തേക്കും. പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അടിച്ചു കൊലപ്പെടുത്തിയതെന്നു വേണുഗോപാൽ മൊഴി നൽകിയിരുന്നു.
by liji HP News | Jun 2, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്‍റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. പരമ്പരഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഇടപ്പളളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക.
by liji HP News | Jun 1, 2022 | Uncategorized
ആറ്റിങ്ങൽ രാമച്ചംവിള ഗവഃ എൽ.പി.എസിൽ പ്രവേശനോത്സവം. പി.ടി.എ പ്രസിഡന്റ് സുനിലിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ സുനിലിന്റേയും സീനിയർ ടീച്ചർ സോണിയയുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ നഗരസഭാ വൈസ് ചെയര്മാന് ജി തുളസീധരന്പിള്ള ഉദ്ഘാടനം നിർവഹിച്ചു.


by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
അയിലം: ഗവ.ഹൈസ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.ചന്ദ്രബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ മാരായ സുജിത.ബി, രമ്യ, സ്കൂൾ വികസന സമിതി ചെയർമാൻ അനിതകുമാർ.എൽ, വൈസ് ചെയർപേഴ്സൻ ലില്ലി മുരളി, പിറ്റിഎ പ്രസിഡൻ്റ് ഇ.താജുദീൻ, വൈസ് പ്രസിഡൻ്റ് വേണുനായർ. ആർ, എം.പി.റ്റി.എ പ്രസിഡൻ്റ് നിഷ അജയ് പ്രഥമാധ്യാപിക സക്കീബ.എൻ.വി.ഐ.തുടങ്ങിയവർ സംസാരിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.ചന്ദ്രബാബു കുട്ടികളെ അക്ഷര പട്ടം, തെങ്ങോലയിൽ കുട്ടികൾ തയ്യാറാക്കിയ കളിപ്പാട്ടങ്ങൾ തുടങ്ങിയവ നൽകി സ്വീകരിച്ചു.തുടർന്ന് കുട്ടികൾക്ക് അധ്യാപകർ അക്ഷരമാലയണിഞ്ഞ് ക്ലാസ്സിൽ അക്ഷരദീപം തെളിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സതീഷ്കുമാർ നന്ദി രേഖപ്പെടുത്തി.



Recent Comments