തൃശൂർ പൂരം പൊടിപൊടിക്കും; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കാൻ തീരുമാനം

തൃശൂർ പൂരം പൊടിപൊടിക്കും; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ആഘോഷിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല.

വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എംഎൽഎ, തൃശൂർ മേയർ എം.കെ.വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ.ആർ. ജ്യോതിലാൽ, തൃശൂർ ഡിഐജി എ.അക്ബർ, കലക്ടർ ഹരിത വി. കുമാർ , തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ.ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യാഗസ്ഥരും പങ്കെടുത്തു.

വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.

കുറ്റ്യാടി പുഴയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. കാല്‍വഴുതി പുഴയില്‍ വീണെന്നാണ് വിവരം.

ചെമ്പൂര് ഗ്ലോബിൻ്റെ പ്രതിമാസ ക്രിക്കറ്റ് ടൂർണമെൻ്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു

ചെമ്പൂര് ഗ്ലോബിൻ്റെ പ്രതിമാസ ക്രിക്കറ്റ് ടൂർണമെൻ്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു

മുദാക്കൽ: ചെമ്പൂര് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലേയും രണ്ടാമത്തെ ഞായറാഴ്ചകളിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ഈ മാസത്തെ ടൂർണമെൻ്റ് ഏപ്രിൽ 10ന് ചെമ്പൂര് ഭുവനചന്ദ്രൻ മെമ്മോറിയൽ മെെതാനിയിൽ നടക്കും. അതതു ദിവസങ്ങളിലെ മത്സരങ്ങളിലെ ജേതാക്കൾക്ക് 5000 രൂപയും ഫസ്റ്റ് റണ്ണറപ്പിന് 2500 രൂപയും സെക്കൻ്റ റണ്ണറപ്പിന് 1500 രൂപയും നൽകും. ടൂർണമെൻ്റ് ദിനങ്ങളിൽ രാവിലെ എട്ടു മണി മുതലാണ് മത്സരങ്ങൾ അരംഭിക്കുക. 500 രൂപയാണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്.

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി തെക്കേവളപ്പിൽ മുഹമ്മദ് ഫാസിൽ (ഷാഫി–37) ആണ് മരിച്ചത്.

ബഖാല (ഗ്രോസറി) ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങൾ വീടുകളിൽ എത്തിക്കാനായി കയറിയ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതാണ് അപകടത്തിനു കാരണം.അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

മുഹമ്മദ് കുട്ടിയുടെയും ഉമ്മാച്ചുവിന്റെയും മകനാണ്. ഭാര്യ: ഖമറുന്നീസ, മക്കൾ: ഷാമിൽ, ഷഹ്മ, ഷാദിൽ. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.

വാഹനാപകടം: ക്ലെയിമിന് പുതിയ പോർട്ടൽ

വാഹനാപകടം: ക്ലെയിമിന് പുതിയ പോർട്ടൽ

ഡൽഹി: വാഹനാപകടങ്ങളും ക്ലെയിമുകളും സംബന്ധിച്ച ഡേറ്റബേസ് ഉൾപ്പെടെ ലഭ്യമാക്കുന്ന പുതിയ പോർട്ടൽ, ഇൻഷുറൻസ് കമ്പനികൾ സജ്ജമാക്കിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കടലാസു ജോലികൾ കുറയ്ക്കാനും എളുപ്പത്തിൽ ക്ലെയിമുകൾ ഉറപ്പാക്കാനുമാണിത്.

ഓരോ വാഹനാപകടത്തെക്കുറിച്ചും പൊലീസ്, ഡേറ്റ ബേസിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യും. വാഹൻ പോർട്ടലിന്റെ ഭാഗമായ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് കമ്പനികൾക്കും പോർട്ടലിൽ നിന്ന് അറിയിപ്പു ലഭിക്കും.

ക്ലെയിമുകളുടെ തീർപ്പിനായി ജനറൽ ഇൻഷുറൻസ് കോർപറേഷനും ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് പോർട്ടലും മൊബൈൽ ആപ്പും തയാറാക്കണമെന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നു.