കേരളത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു

കേരളത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു

എറണാകുളം: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെ​ഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്. ഇദ്ദേഹത്തിൻ്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുട‍ർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.

ആറ്റിങ്ങലിൽ ഏഴാം തരം തുല്യതാ പരീക്ഷ നടന്നു

ആറ്റിങ്ങലിൽ ഏഴാം തരം തുല്യതാ പരീക്ഷ നടന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ സാക്ഷരതാ മിഷൻ എഴാം തരം തുല്യതാ പരീക്ഷ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിനു, നോഡൽ പ്രേരക് മിനി രേഖ.ജി ആർ, അസി.നോഡൽ ബിന്ദു കെ ആർ തുടങ്ങിയവർ പങ്കെടുത്തു. 12 പേർ പരീക്ഷ എഴുതി.

ആറ്റിങ്ങൽ ഗവ.കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം

ആറ്റിങ്ങൽ ഗവ.കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം

ആറ്റിങ്ങൽ ഗവ.കോളേജിൽ 1994-96 ബാച്ചിൽ പഠിച്ചവരുടെ പൂർവ വിദ്യാർത്ഥി സംഗമം ഈ മാസം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ കാലയളവിൽ കോളേജിൽ പഠിച്ചവർ 9447655071 എന്ന നമ്പറിൽ ബന്ധപെടുക.

കൊലക്കേസ് പ്രതി ഉൾപ്പടെ കഞ്ചാവുമായി പിടിയിൽ; പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

കൊലക്കേസ് പ്രതി ഉൾപ്പടെ കഞ്ചാവുമായി പിടിയിൽ; പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

കാട്ടാക്കട: കൊലക്കേസ് പ്രതി ഉൾപ്പടെ കഞ്ചാവുമായി പിടിയിൽ. പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനു കാലിനു ഗുരുതര പരിക്ക്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് കാട്ടാക്കട പ്രദേശത്തു നടത്തിയ പരിശോധനയിലാണ് രണ്ടു പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും പത്തു കിലോയോളം കഞ്ചാവ് കണ്ടെടുത്തു.

വെള്ളിയാഴ്ച രാവിലെ പേയാട് ജംഗ്ഷന് സമീപം KL 20 M 2398 രജിസ്ട്രേഷൻ നമ്പരുള്ള ബൈക്കിൽ 4.305 കിലോഗ്രാം കഞ്ചാവുമായി എത്തിയ വെള്ളായണി തെന്നൂർ അയ്യപ്പൻ ക്ഷേത്രത്തിനു സമീപം വിളയിൽ വീട്ടിൽ മുരുകനെ (27) കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട ആമച്ചൽ എൻ.എസ്.എസ് കരയോഗത്തിന് സമീപം താമസിക്കുന്ന കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉണ്ണി എന്ന് വിഷ്ണുവിനെയും വീട്ടിൽ നിന്നും 4.730 കിലോഗ്രാം കഞ്ചാവുമായി സംഘം കസ്റ്റഡിയിൽ എടുത്തത്. പേയാട് വച്ചു മുരുകനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജിന് പരിക്കേറ്റത്. കാലിനു പരിക്കേറ്റ ഷിൻരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ചു വൻതോതിൽ മലയോരമേഖലയിലേക്ക് കഞ്ചാവ് എത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്‌പെഷ്യൽ സ്കോഡ് സജീവമായ നിരീക്ഷണത്തിൽ ആണ്.

എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖലാ സ്ക്വാഡ് അംഗവും ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയ ആദർശ്.എസ്.ബി യുടെ നേതൃത്വത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.സൈബർ സെൽ എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പോൾസൺ, ,പ്രിവന്റിവ്‌ ഓഫീസർ രഞ്ജിത്ത് സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജ് ജി. വി. ശ്രീകുമാർ, അനിൽകുമാർ, സൂരജ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി, ഡ്രൈവർ രതീഷ്. കാട്ടാക്കട റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ മോനി രാജേഷ് സിവിൽ എക്സൈസ് ഓഫീസർ ശങ്കർ,സുജിത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ ജുനൈദ് ബീവി എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.

റോഡിൽ തലമുടി മാലിന്യം ഉപേക്ഷിച്ച നിലയിൽ

റോഡിൽ തലമുടി മാലിന്യം ഉപേക്ഷിച്ച നിലയിൽ

ആറ്റിങ്ങൽ: റോഡിൽ തലമുടി മാലിന്യം ഉപേക്ഷിച്ച നിലയിൽ. കടയ്ക്കാവൂർ മൂന്നാം വാർഡിൽ കല്ലൂർമടം മദർ ഇന്ത്യ റോഡിലാണ് ചാക്കുകളിലായി തലമുടി മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുടർന്ന് ഡിവൈഎഫ്ഐ വിളയിന്മൂല യുണിറ്റ് പ്രവർത്തകർ റോഡ് വൃത്തിയാക്കി.