by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെ നടത്തും. ഇംപ്രൂവ്‌മെന്റ് പരീക്ഷയിലൂടെ മൂന്നു വിഷയങ്ങള്‍ക്കു വരെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ അപേക്ഷിക്കാം.
സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത ശേഷം പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് പരീക്ഷയ്ക്കു ഹാജരാകാത്ത എല്ലാ വിഷയത്തിനും രജിസ്റ്റര്‍ ചെയ്യാം.

ഇപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്ക് മാതൃസ്‌കൂളില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഫലം പ്രസിദ്ധീകരിച്ച ശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ പിഴയില്ലാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി, റീ അഡ്മിഷന്‍ പരീക്ഷാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് 175 രൂപയാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും നല്‍കണം.
by liji HP News | Dec 11, 2021 | മരണം
ആറ്റിങ്ങൽ: കുറക്കട മരങ്ങാട്ട് സന്തോഷ് ഭവനിൽ (കാവിൽ വീട്) ബാബു (65) അന്തരിച്ചു. ഭാര്യ വത്സല. മക്കൾ: സന്തോഷ്, മഹേഷ്. മരുമക്കൾ: അഭിലാഷ, രഞ്ജിനി. സഞ്ചയനം: 16 വ്യാഴം രാവിലെ 8ന്. സഞ്ചയനം 16/12/2021 രാവിലെ 8.30ന്.
by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. കാരേറ്റ് താളികുഴി കടൽകാണിപ്പാറക്ക് സമീപം സുധാ നിവാസിൽ സുമി (32) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.

അടുക്കള ഭാഗത്ത് പ്രത്യേക ക്യാബിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന്റെ റബ്ബർ ട്യൂബ് എലി കരണ്ടതിനെ തുടർന്ന് അതിലൂടെ
ഗ്യാസ് ലീക്കായി നിറഞ്ഞ് നിന്ന അടുക്കളയിൽ എത്തി ഫ്രിഡ്ജ് തുറന്നപ്പോഴായിരുന്നു അപകടം. ഫ്രിഡ്ജ് തുറക്കവേ സ്പാർക്ക് ഉണ്ടായ തീഗേളത്തിൽ നിന്നുമാണ് ഇവർക്ക് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സുരക്ഷിതമല്ലാത്ത റബ്ബർ ട്യൂബ് ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിച്ചതിന്റെ ഫലമാണ് ഈ അപകടം എന്ന് പറയപ്പെടുന്നു. ഗ്യാസ് സിലിണ്ടറുകളിൽ സുരക്ഷാ ട്യൂബുകൾ ഉപയോഗിക്കണമെന്ന ആവശ്യകതയും ഈ അപകടം ചൂണ്ടിക്കാണിക്കുന്നു.
by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് അറിയിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയാണ് അറ്റകുറ്റപ്പണി നടക്കുക. സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസ്സപ്പെടുന്നതെന്നും എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങള്‍ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതല്‍ 4.30 വരെയാകും തടസ്സം നേരിടുക.

by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച രാവിലെ 11 മുതല്‍ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്‌നാനം ചെയ്യുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി നടത്തിയ തയാറെടുപ്പുകളും, മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
ത്രിവേണി മുതല്‍ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റര്‍ സ്ഥലത്തുമാണ് സ്‌നാനം അനുവദിക്കുക. തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്‌നാനം അനുവദിക്കുകയുള്ളു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ശബരിമല എഡിഎമ്മിന് സ്‌നാനം നിര്‍ത്തിവയ്ക്കുവാനുള്ള അധികാരമുണ്ട്.

പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കും. പുലര്‍ച്ചെ രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുക. തീര്‍ഥാടകര്‍ക്ക് നീലിമല വഴിയും, സ്വാമി അയ്യപ്പന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. തീര്‍ഥാടകരുടെ ആവശ്യാനുസരണം തീര്‍ഥാടന പാത തെരഞ്ഞെടുക്കാവുന്നതാണ്. പരമ്പരാഗത പാതയില്‍ മരാമത്ത്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പാതയില്‍ ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്‌കുകളും, ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്‌ലറ്റ് യൂണിറ്റുകളും തയാറായി. അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സ്ട്രച്ചര്‍ യൂണിറ്റുകളും സജ്ജമായി.
തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് ശനിയാഴ്ച (11) രാത്രി മുതല്‍ താമസിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. 500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു. പരമാവധി പന്ത്രണ്ട് മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാം. മുറികള്‍ ആവശ്യമുള്ളവര്‍ക്ക് സന്നിധാനത്ത് എത്തി ബുക്ക് ചെയ്യാം. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള അനുമതി നിലവില്‍ ഇല്ലെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണ കേന്ദ്രത്തിന്റെ നടപടി. ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, അഡീഷണല്‍ എസ്പി എന്‍. രാജന്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments