by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ സാക്ഷരതാ മിഷൻ നിരക്ഷരതയുടെ ഒരു തുരുത്തുപോലും അവശേഷിക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ധനസഹായത്തോടെ നടത്തുന്ന പഠ്ന ലിഖ്ന അഭിയാൻ സാക്ഷരത സർവേ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ഒ എസ് അംബിക ഇരുപത്തിനാലാം വാർഡിൽ ഭവന സന്ദർശനം ചെയ്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ, നോഡൽ പ്രേരക് മിനിരേഖ ജി ആർ എന്നിവർ പങ്കെടുത്തു.

by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്‌ടർമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം. കൊവിഡ് ഒഴികെ എല്ലാ ചികിത്സാവിഭാഗങ്ങളും ബഹിഷ്‌കരിച്ചാണ് പി.ജി ഡോക്‌ടർമാർ സമരം ചെയ്യുന്നത്.

അതേസമയം, സമരം മെഡിക്കൽ കോളജ് ആശുപത്രികളിലെ വിവിധ ചികിത്സാവിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു തുടങ്ങിയതായാണ് വിവരം. ജോലി ഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റസിഡൻ്റ് ഡോക്‌ടർമാരെ നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്‌ടർമാരുടെ സമരം. അതേസമയം, ഇവരെ നിയമിക്കാനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
by liji HP News | Dec 11, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാമും വിശദവിവരവും www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം 31ന് വൈകുന്നേരം നാല് മണിക്കു മുന്‍പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍കടകള്‍ സംബന്ധിച്ച ഫയല്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പും ഇതിനോട് ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നല്‍കുന്നതിന് അവസരമുണ്ട്. ജനങ്ങള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍, ആവശ്യങ്ങള്‍ എന്നിവ അപേക്ഷയായി ഓരോ റേഷന്‍ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളില്‍ നിക്ഷേപിക്കാം. വിവിധ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാന്‍ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും സത്വര പരിഹാരം കണ്ടെത്തുകയും ചെയ്യും.
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഏഴാമത്തെ അദാലത്താണ് ജില്ലയില്‍ സംഘടിപ്പിച്ചത്. അദാലത്തില്‍ ഉത്തര മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷന്‍ കെ മനോജ് കുമാര്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്, മന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ സെക്രട്ടറി നജ്മുദ്ദീന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അദാലത്തില്‍ ആകെ 97 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 37 എണ്ണത്തില്‍ തീരുമാനമായി. 41 കേസുകള്‍ക്ക് അനുബന്ധ നടപടിക്രമങ്ങള്‍ക്കായി സമയം അനുവദിച്ചു. പുതിയ റേഷന്‍ കട അനുവദിക്കുന്നതിനായി 17 കേസുകളില്‍ വിജ്ഞാപനം നല്‍കാന്‍ അനുമതിയായി. രണ്ട് കേസുകള്‍ വകുപ്പ് കമ്മീഷണറുടെ തീര്‍പ്പിനായി മാറ്റിവെച്ചു.
by liji HP News | Dec 11, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആഗോള മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ആയി ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മൂഴിയിൽ സുരേഷിനെ തെരഞ്ഞെടുത്തു. എറണാകുളം വൈഎംസിഎൽ നടന്ന ചടങ്ങിൽ കേരള മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ പി മോഹൻദാസിന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡന്റ് TK അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. ജസ്റ്റിസ് PK ഷംസുദ്ദീൻ പങ്കെടുത്തു.

Recent Comments