by liji HP News | Dec 9, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ ഭൗതിക ശരീരം വെള്ളിയാഴ്‌ച സംസ്‌ക്കരിക്കും. ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യ മാധുലിക റാവത്തിന്‍റെയും സംസ്ക്കാര ചടങ്ങുകള്‍ ഡൽഹി കന്‍റോൺമെന്‍റിലാണ് നടക്കുകയെന്ന് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്‌ച വൈകിട്ടോടെ ഡല്‍ഹിയിലെത്തിക്കുന്ന ഇരുവരുടേയും ഭൗതിക ശരീരം വെള്ളിയാഴ്‌ച സ്വവസതിയിലെത്തിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആളുകളെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും.തുടർന്ന് കാമരാജ് മാർഗിൽ നിന്ന് വിലാപയാത്രയായി ഡൽഹി കന്‍റോൺമെന്‍റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലെത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിക്കുകയെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ദുരന്തത്തിലേക്ക് വീണിറങ്ങിയ എംഐ സീരീസ് ഹെലികോപ്റ്ററിനെ കുറിച്ച് അറിയേണ്ടവയെല്ലാംഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നത്. കനത്ത മഞ്ഞ് വീഴ്‌ചയില്‍ ഹെലികോപ്റ്റര്‍ തകർന്നുവീഴുകയായിരുന്നു.
by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വേങ്ങോട്, കട്ടിയാട് വി.എസ് മർമ ചികിത്സാകളരി സംഘത്തിലെ കളരി ഗുരുക്കൾ ഷിജി.വി.എസ് ന്റെ നേതൃത്വത്തിൽ 10/12/202 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ആറ്റിങ്ങൽ വീരളം ദ്വാരക ആഡിറ്റോറിയത്തിൽ കളരി പരിശീലനം ആരംഭിക്കുന്നു. കൗൺസിലർ ബിനു എസ് ഉൽഘാടന കർമം നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്
ശശിധരൻ നായർ (സർഗ്ഗ പ്രസിഡന്റ്)- 7306722123
ഷിജി.വി.എസ് (കളരി ഗുരുക്കൾ)- 9895286306
സുരേഷ് ബാബു (സർഗ്ഗ സെക്രട്ടറി)- 9846171092
by liji HP News | Dec 8, 2021 | Uncategorized, മരണം
ആറ്റിങ്ങൽ കരിച്ചയിൽ പാണൻവിള വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ
ഷിബു രാജ് (45) നിര്യാതനായി. ഭാര്യ : ശാന്ത, മകൾ : മേഘ, മാതാവ് : വസന്ത. സഞ്ചയനം : 12/12/21 ഞായർ 9 മണി.
by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
കുനൂര്‍: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്
by liji HP News | Dec 8, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
കുനൂര്‍: നീലഗിരിയില്‍ സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. തകർന്ന ഹെലികോപ്റ്ററിൽ 14 പേരുണ്ടായിരുന്നു.
Recent Comments