by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ആറ്റിങ്ങലിൽ പിടിയിൽ ആറ്റിങ്ങൽ കോരാണി ഇന്റർനാഷണൽ സ്കൂളിന് സമീപം താമസിക്കുന്ന കുട്ടൻ എന്ന് വിളിക്കുന്ന സനൽകുമാർ(45), മകൻ ഉണ്ണിക്കണ്ണൻ എന്ന വിളിക്കുന്ന വിമൽകുമാർ (25), ചെമ്പകമംഗം പൊയ്കയിൽ സ്വദേശി ബിനു(33), കോരാണി ഇന്റർനാഷണൽ സ്കൂളിന് സമീപം താമസിക്കുന്ന വിജേഷ് (25) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഊരുപൊയ്ക പുന്നവേലിക്കോണം ലതാഭവനിൽ ലിഷുവിന്റെ മകൻ വിഷ്ണുവിനേയും(30) ആറ്റിങ്ങൽ മങ്കാട്ടമൂല കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം ലതാഭവനിൽ അനിൽകുമാറിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന അഖിൽ (24) എന്നിവരെയാണ് പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്തുക്കളും പ്രതിയായ വിമൽകുമാറും തമ്മിലുണ്ടായ അടിപിടിയിൽ വച്ചുള്ള വിരോധമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.

തിരുവനന്തപുരം റൂറൽ എസ്പി പി.കെ മധു ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മിഥുൻ, എസ്ഐ രാഹുൽ, എസ്. സി. പി. ഒമാരായ അനിൽകുമാർ, ശ്രീരാജ്, ബിനോജ് , ബിജുപിള്ള, സിപിഒ മാരായ ജയകുമാർ, ഷൈൻ നിധിൻ, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു .
by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് ബ്ലോക്ക് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.പി.നന്ദുരാജ് വിജയിച്ചു. 463 വോട്ടിൻ്റെ ഭൂരപക്ഷത്തിന് ആണ് വിജയിച്ചത്. ആർ.പി.നന്ദുരാജിന് 3672 വോട്ടും യു.ഡി.എഫിന് വേണ്ടി മത്സരിച്ച ആർ.എസ്.പിയിലെ കോരാണി ഷിബുവിന് 3209 വോട്ടും ബി.ജെ.പി.ക്ക് വേണ്ടി മത്സരിച്ച ടി.എൽ.ഷീബക്ക് 600 വോട്ടും ലഭിച്ചു. 62.18 ശതമാനമായിരുന്നു പോളിംഗ്. ഒ.എസ്.അംബിക എം.എൽ.എ അസംബ്ലി ഇലക്ഷനിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് രാജി വെച്ച ഒഴിവിലാണ് ഇപ്പൊൾ തെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് പ്രവര്ത്തകര് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: പച്ചക്കറി- പാചകവാതക വില വർദ്ധനവ് സ്‌കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലാക്കിയെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ആറു വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ചിട്ടുള്ള നാമമാത്രമായ സർക്കാർ വിഹിതം കൊണ്ട് ഉച്ചഭക്ഷണ വിതരണം സ്‌കൂളുകളിൽ നടത്തി കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കെപിഎസ്ടിഎ ഞെക്കാട് ബ്രാഞ്ച് സമ്മേളനം ആരോപിച്ചു. അടിയന്തരമായി ഉച്ചഭക്ഷണ വിതരണത്തിൽ സർക്കാർ ഇടപെടുകയും കുട്ടികൾക്ക് ഭക്ഷണത്തിനുള്ള വിഹിതം വർദ്ധിപ്പിക്കുകയും വേണം.

ബി.പി. സിന്ധു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രദീപ് നാരായൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.സാബു, വി.പി.സുനിൽകുമാർ, സി.എസ്. വിനോദ്, റ്റി.യു. സഞ്ജീവ്, വി.വിനോദ്, പി.എസ്. ഗീത എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി ബി.പി.സിന്ധു (പ്രസിഡൻ്റ്), എസ്.രാജു (സെക്രട്ടറി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: എസ്ഡിപിഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ. മണമ്പൂർ കുളംമുട്ടത്ത് താമസിക്കുന്ന ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു (27), മണമ്പൂർ മടവിളകം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഉണ്ണി എന്ന് വിളിക്കുന്ന ജയിംസ് (30), ആലംകോട് ചെഞ്ചേരികോണത്ത് താമസിക്കുന്ന അരുൺകുമാർ (33), കല്ലറ ഗവൺമെന്റ് എച്ച്എസ്എസ്സിന് സമീപം താമസിക്കുന്ന വിഷ്ണു (28) എന്നിവരാണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. എസ്ഡിപിഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറിയും മുൻ പഞ്ചായത്ത് ഇലക്ഷൻ സ്ഥാനാർത്ഥിയുമായ സുധീറിനെയാണ് മണമ്പൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽവെച്ച് ബിഎംഡബ്ല്യൂ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ആണ് സുധീറിനെ സംഘം മർദ്ദിച്ചത്. എന്നാൽ ആക്രമണം നടന്ന് ഉടനെ തന്നെ പ്രതികളുടെ കാർ പിന്തുടർന്ന് സാഹസികമായി കടയ്ക്കാവൂർ പോലീസ് പ്രതികളെ പിടികൂടി പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗിരീഷ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. ബാക്കിയുള്ള പ്രതികൾ ഇതിനുമുൻപ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതികളാണ. ഈ ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശനമായ നടപടി പോലീസ് സ്വീകരിക്കുമെന്ന് ഡിവൈഎസ്പി നിയാസ് അറിയിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ ഇത്തരത്തിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ അതിശക്തമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
by liji HP News | Dec 8, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും. സംസ്ഥാനത്തെ 32 വാർഡുകളിലേക്കാണ് ചൊവ്വാഴ്‌ച വോട്ടെടുപ്പ് നടന്നത്. 75.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പൽ കൗൺസിലിലെ മൂന്നും പഞ്ചായത്തുകളിൽ 20 ഉം വാർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Recent Comments