by liji HP News | Dec 7, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിസാന്‍ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും എക്സിക്യൂട്ടീവ് നോളജ് ലൈന്‍സും വിവിധ കര്‍ഷക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിസാന്‍ ദിനാഘോഷവും എക്സിബിഷനും ഡിസംബര്‍ 22 നും 23 നും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആഡിറ്റോറിയത്തില്‍ നടക്കും. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എക്സിബിഷനില്‍ ഉണ്ടായിരിക്കും. കിസാന്‍ എക്സ്പോയുടെ ലോഗോ പ്രകാശനം ഡയറി ഡെവലപ്പ്മെന്‍റ് – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വ്വഹിച്ചു.

കൃഷി സംബന്ധമായ നൂതന ആശയങ്ങളും പദ്ധതികളും, സാങ്കേതിക അറിവുകളും കിസാന്‍ എക്സ്പോയുടെ ഭാഗമായി വിദഗ്ധര്‍ പങ്കുവയ്ക്കും. വിവിധ വിഷയങ്ങളെ ആസ്പമാക്കി സെമിനാറുകള്‍, ഉല്‍പ്പന്ന സേവന പ്രദര്‍ശനം, ബയേഴ്സ്, സെല്ലേഴ്സ്, മീറ്റിംഗ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക സ്കീമുകളുടെ പരിചയപ്പെടുത്തല്‍ തുടങ്ങി വിവിധ പരിപാടികളും കിസാന്‍ എക്സ്പോയുടെ ഭാഗമായി നടക്കും.
കാര്‍ഷിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കര്‍ഷകരെയും, കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കിസാന്‍ എക്സ്പോയുടെ വേദിയില്‍ ആദരിക്കും. പ്രവേശനം സൗജന്യമാണ്.
സെമിനാറുകളിലും എക്സിബിഷനിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9947733339, 9995139933 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
വെബ്സൈറ്റ് www.kisanexpo.in
by liji HP News | Dec 7, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തച്ചൂർകുന്ന് സുജിത ഭവനിൽ സുമേഷ് ജിനീഷ ദമ്പതികളുടെ ഏക മകൾ നാലു വയസുകാരി അക്ഷയ സുമേഷാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. പൊതു വിജ്ഞാനപരമായ ചോദ്യങ്ങൾക്ക് 20 മിനിട്ട് കൊണ്ട് നൂറോളം ശരിയുത്തരങ്ങൾ പറഞ്ഞതിനാണ് ഈ കൊച്ചു മിടുക്കി അംഗീകാരത്തിന് അർഹയായത്. ഇക്കഴിഞ്ഞ നവംബർ ആദ്യവാരം ഐ.ബി.ആർ ന്റെ ആധികാരിക ഓൺലൈൻ പേജിൽ കുട്ടിയുടെ കഴിവും വിവരങ്ങളും മാതാവ് രെജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇന്റെർനെറ്റ് വഴി അധികൃതർക്ക് ലഭിച്ച വിവരങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നവംബർ 13 ന് കുട്ടിയെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് തിരഞ്ഞെടുത്തു. ഡിസംബർ 5 ഞായറാഴ്ച്ച ഈ അംഗീകാരത്തിന് ലഭിച്ച ഐ.ബി.ആർ മുദ്ര പതിപ്പിച്ച സർട്ടിഫിക്കറ്റ്, മെഡൽ, തൂലിക, ഐഡി കാർഡ്, ബുക്ക് എന്നിവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തി. ആറ്റിങ്ങലിന്റെ യശസ്സ് ഉയർത്തിയ കുരുന്നിനെ കാണാൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മിഠായിപ്പെട്ടിയുമായി വീട്ടിലെത്തി.

അക്ഷയക്ക് ഒന്നര വയസ് പ്രായമുള്ളപ്പോൾ തന്നെ പുസ്തകങ്ങളിൽ കാണുന്ന ചിത്രങ്ങൾ തൊട്ട് കാണിച്ച് കൃത്യമായ ഉത്തരം നൽകാനും കൂടാതെ ചിത്രങ്ങൾ അതേപടി പകർത്താനുള്ള ശ്രമവും നടത്തുമായിരുന്നെന്ന് രക്ഷകർത്താക്കൾ പറയുന്നു. അന്നേ അറിവ് സമ്പാദിക്കാനുള്ള കുരുന്നിന്റെ കഴിവിനെ കുടുംബം ഒന്നടങ്കം പ്രോത്‌സാഹിപ്പിച്ചു. നല്ല കഥകളും പാട്ടുകളുമായി മുത്തശ്ശൻ സുരേന്ദ്ര ബാബുവും മുത്തശ്ശി ഗിരിജയും അക്ഷയയുടെ കളിക്കൂട്ടുകാരായി മാറി. മകൾക്ക് കിട്ടിയ ശ്രേഷ്ഠമായ ഈ അംഗീകാരത്തിൽ അങ്ങ് എഴാം കടലിനക്കരെ അറബി നാട്ടിലിരുന്ന് \സന്തോഷം പങ്കിടുകയാണ് പിതാവായ സുമേഷ്. ഭാവിയിൽ കുട്ടിയെ ഐ.എ.എസ് ഡോക്ടർ എഞ്ചിനീയർ എന്നീ തൊഴിൽ മേഖലകളിൽ എത്തിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം, എന്നാൽ ഇതൊന്നും അറിയാതെ വ്യജ്ഞാനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരമാലയും മനപാഠമാക്കുന്നതിന്റെ തിരക്കിലാണ് അക്ഷയക്കുട്ടി.
by liji HP News | Dec 7, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.
by liji HP News | Dec 7, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കിളിമാനൂർ ആർആർവി സ്കൂളുകളിലും ഗവ. ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടുകളിലും നടന്ന 26 മത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കളായി. ഫൈനൽ മത്സരത്തിൽ മലപ്പുറം കോട്ടയത്തെ (5-4) ന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്. കോട്ടയം രണ്ടാം സ്ഥാനം നേടിയപ്പോൾ തൃശ്ശൂരിനെ 2-0 ത്തിന് പരാജയപ്പെടുത്തിയ കൊല്ലം മൂന്നാ സ്ഥാനം നേടി.

വനിതാ വിഭാഗത്തിൽ ആലപ്പുഴയെ 9-6 ന് പരാജയപ്പെടുത്തിയാണ് കോട്ടയം കിരീടത്തിൽ മുത്തമിട്ടത്. ആലപ്പുഴ രണ്ടാം സ്ഥാനം നേടി. തൃശ്ശൂരിലെ 6- 4 ന് പരാജയപ്പെടുത്തിയ മലപ്പുറം മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരികൃഷ്ണനും, പഞ്ചായത്ത് പ്രസിഡന്റ് മനോജും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ.ജോൺസൺ, വൈസ് പ്രസിഡന്റ് പി. മാത്യു, ജോ. സെക്രട്ടറി ഡെന്നിസൺ പി ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി സുജിത് പ്രഭാകർ, കൺവീനർ പ്രവീൺ, സ്കൂൾ പ്രിൻസിപ്പൾ ഇൻ ചാർജ് മിനി തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Dec 7, 2021 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ ‘കാർത്തിക’യിൽ നാഗരാജൻ (44) അന്തരിച്ചു. ഭാര്യ: പദ്മജ്യോതി, മകൾ: സഞ്ജന
Recent Comments