by liji HP News | Dec 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ അറിയിച്ചു. മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കെന്നും ഉദ്യോഗസ്ഥ അറിയിച്ചു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു.

ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഡി.ജി.പിക്ക് നേരെ ഉയർത്തിയത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി പറഞ്ഞു. പലകേസുകളിലും ഇത് കാണുന്നു. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമോ? കുട്ടിക്കായി സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. നടപടി ഇല്ലെങ്കില്‍ ഇടപെടുമെന്ന് മുന്നറിയിപ്പും നൽകി.
by liji HP News | Dec 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കല്ലമ്പലം, തോട്ടയ്ക്കാട്, മംഗലത്തു വീട്ടിൽ സരോജ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ വലിയകുന്നിൽ ടു വീലർ വർക്ക്ഷോപ്പ് നടത്തിയിരുന്ന ആളായിരുന്നു സരോജ്. ഭാര്യ : കാർത്തിക, മകൻ: അഗ്രജ്.
by liji HP News | Dec 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മതസൗഹാർദ്ദത്തെ തകർക്കുന്ന വിദ്യാഭ്യാസ നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം. ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നവകേരളസൃഷ്ടിക്കുവേണ്ടി അധ്യാപകർ മുന്നോട്ട് വരണമെന്ന് ഓർമ്മപ്പെടുത്തി. സമ്മേളനം കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ ഉദ്ഘാടനം ചെയ്തു.സ: കെ.എസ് അനിൽകുമാർ എൻഡോവ്മെന്റ് സമ്മേളനത്തിൽവച്ച് ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി വിതരണംചെയ്തു.

ഹയർസെക്കന്ററി വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഞെക്കാട് ഹയർസെക്കന്ററി സ്കൂളും വെഞ്ഞാറമൂട് ഹയർസെക്കന്ററി സ്കൂളും അവാഡുകൾ നേടി.കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി അജയകുമാർ , ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ,കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റും ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാനുമായ ജി തുളസീധരൻ പിള്ള എന്നിവർ അഭിവാദ്യം പ്രസംഗം നടത്തി.രക്തസാക്ഷ്യ പ്രമേയം സബ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി മനോജജും, അനുശോചന പ്രമേയം ജോയിന്റ് സെക്രട്ടറി എം ബാബും അവതരിപ്പിച്ചു.സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി ബി.എം ശ്രീലത അവതരിപ്പിച്ചു.പ്രവർത്തനറിപ്പോർട്ട് സബ് ജില്ലാ സെക്രട്ടറി വി സുഭാഷും വരവ് ചെലവ് കണക്ക് ട്രഷറർഎസ് വിനു അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ആർ, ജില്ലാ എക്സിക്യുട്ടീവ് എസ് അശോക് കുമാർ എന്നിവർ സംസാരിച്ചു.പുതിയ പ്രസിഡന്റായി എച്ച് അരുണിനേയും സെക്രട്ടറിയായി എം ബാബുവിനേയും സമ്മേളനം തെരഞ്ഞെടുത്തു.
by liji HP News | Dec 6, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലത്ത് രാജകുമാരി വെഡ്ഡിംഗ് സെന്ററിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം വർക്കല എം.എൽ.എ അഡ്വ വി ജോയ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ബേബി സുധ, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിഹാദ്, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, കരവാരം പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഉല്ലാസ്, തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്സും ചടങ്ങിൽ പങ്കെടുത്തു.

രാജകുമാരി ഗ്രൂപ്പിന്റെ ആദ്യ സംരംഭത്തിന് തുടക്കം കുറിക്കാൻ സഹായിച്ച ബിൽഡിംഗ് ഉടമ പുഷ്പാഞ്ജലി അമ്മയെ ഈ അവസരത്തിൽ ആദരിച്ചു. ഡിസംബർ 6 മുതൽ 11 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് അത്യുഗ്രൻ ഓഫറുകളും നിരവധി സമ്മാനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതായി രാജകുമാരി ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു.
by liji HP News | Dec 6, 2021 | Entertainment, Latest News
കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ പി.കെ ബിജു രചനയും സംവിധാനവും നിർവഹിച്ച ‘കണ്ണാളൻ’ ഈ വരുന്ന 17 ന് ആറു ഒടിടി പ്ളാറ്റുഫോമിലൂടെ പ്രേക്ഷകരിലെത്തും. നീസ്ട്രീം, സൈന, ഫസ്റ്റ്ഷോസ്, ഹൈഹോപ്സ്, തീയേറ്റർ പ്ലേ, ലൈയിം ലൈറ്റ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്ര പ്രവർത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് കണ്ണാളൻ. വാർത്തമാനകാല യഥാർഥ്യങ്ങളോട് പടപൊരുതുന്ന ഒരു പത്രപ്രവർത്തകന്റെ സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ സോഷ്യൽ പൊളിറ്റിക്‌സും കൂടി ചിത്രം വരച്ചു കാട്ടുന്നുണ്ട്.

സ്വന്തം ജീവിതംകൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥകൂടി ചിത്രം പറയുന്നുണ്ടെന്നു സംവിധായകൻ കൂട്ടി ചേർത്തു. വലിയ താരനിരയില്ലെങ്കിലും കരുത്തുറ്റ കഥയിലൂടയും കഥാപാത്രങ്ങളിലൂടെയും പ്രേഷകമനസ്സിൽ എന്നും നിൽക്കുന്ന ചിത്രമാണ് കണ്ണാളൻ. പാലക്കാട്, കുന്നത്തൂർ, ആലത്തൂർ എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
Recent Comments