by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില് ഇന്ന് 4741 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര് 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര് 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,59,297 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 4791 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 48,501 കോവിഡ് കേസുകളില്, 7.4 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 526 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 8 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂര് 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂര് 348, കാസര്ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്ട്ട്
· വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 96 ശതമാനം പേര്ക്ക് ഒരു ഡോസ് വാക്സിനും (2,56,43,576), 63.4 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്സിനും (1,69,42,644) നല്കി.
· ഇന്ത്യയില് ഏറ്റവും കൂടുതല് വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,92,909)
· ഇന്നത്തെ റിപ്പോര്ട്ട് പ്രകാരം, 4741 പുതിയ രോഗികളില് 3991 പേര് വാക്സിനേഷന് അര്ഹരായിരുന്നു. ഇവരില് 589 പേര് ഒരു ഡോസ് വാക്സിനും 2243 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല് 1159 പേര്ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള് ആളുകളെ അണുബാധയില് നിന്നും ഗുരുതരമായ അസുഖത്തില് നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· നവംബര് 19 മുതല് 25 വരെയുള്ള കാലയളവില്, ശരാശരി 57,277 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 1.7 ശതമാനം പേര്ക്ക് മാത്രമാണ് ഓക്സിജന് കിടക്കകളും 1.5 ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില് ഏകദേശം 6167 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്ച്ചാ നിരക്കില് മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് 15 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്, ആശുപത്രികള്, ഫീല്ഡ് ആശുപത്രികള്, ഐസിയു, വെന്റിലേറ്റര്, ഓക്സിജന് കിടക്കകള് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് ഈ ആഴ്ചയില് യഥാക്രമം 15%, 9%, 19%, 6%, 10%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
മംഗലപുരം: യുവാവിനെ മര്ദിച്ചയാളെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചതിന് തിരുവനന്തപുരം മംഗലപുരം എസ്.ഐ.ക്ക് സസ്പെന്ഷന്. എസ്.ഐ വി.തുളസീധരന് നായരെയാണ് സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്തത്. എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
കേസെടുക്കാന് വൈകിയതും ദുര്ബല വകുപ്പുകള് ചുമത്തിയതും എസ്.ഐ.യുടെ വീഴ്ചയാണെന്ന് സ്പെഷ്യല് ബ്രാഞ്ച് അന്വേഷണത്തില് കണ്ടെത്തിയിരുന്നു. എസ്.ഐക്കെതിരേ ഉയര്ന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി.യും റൂറല് എസ്.പി.യും മംഗലപുരം സ്റ്റേഷനിലെത്തി അന്വേഷണവും നടത്തി. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര് ഗുരുഡിന് എസ്.ഐ.യെ സസ്പെന്ഡ് ചെയ്ത് ഉത്തരവിട്ടത്. സംഭവത്തില് ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ദിവസങ്ങള്ക്ക് മുമ്പാണ് കണിയാപുരം സ്വദേശി അനസിന് നടുറോഡില് മര്ദനമേറ്റത്. ബൈക്കില് പോകുമ്പോള് അക്രമികള് തടഞ്ഞുവെച്ച് മര്ദിക്കുകയായിരുന്നു. സംഭവത്തില് പരാതി നല്കിയെങ്കിലും പോലീസ് ആദ്യം കേസെടുക്കാന് തയ്യാറായില്ല. സംഭവം നടന്ന പ്രദേശത്തിന്റെ സ്റ്റേഷന് അതിര്ത്തി പ്രശ്നം പറഞ്ഞാണ് കഠിനംകുളം പോലീസും മംഗലപുരം പോലീസും ഉരുണ്ടുകളിച്ചത്. ഒടുവില് മംഗലപുരം പോലീസ് കേസ് രജിസ്റ്റര് ചെയ്തു. എന്നാല് പ്രധാന പ്രതിയായ ഫൈസലിനെ കേസില് അറസ്റ്റ് ചെയ്തെങ്കിലും നിസാരവകുപ്പുകള് ചുമത്തി സ്റ്റേഷന് ജാമ്യത്തില് വിട്ടയക്കുകയായിരുന്നു. അനസിനെ ക്രൂരമായി മര്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പിന്നീട് പുറത്തുവന്നിരുന്നു. ഇതോടെയാണ് പ്രതിയെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചതില് പരാതി ഉയര്ന്നത്.
by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
അഴൂർ: മാനവികമൂല്യങ്ങളുടെ പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘വെറുപ്പിനെതിരേ സൗഹൃദ കേരളം’ എന്ന സന്ദേശ പ്രചാരണത്തിന്റെ അഴൂർ പഞ്ചായത്ത്തല പ്രചാരണോൽഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ നിർവ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മുട്ടപ്പലം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ കുറക്കട, യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഷീദ്, വിദ്യാർത്ഥി പ്രതിനിധി ഉസൈർ, ഗാന്ധിസ്മാരകം വികസന കൂട്ടായ്മ കൺവീനർ നാസർ എ ആർ മുട്ടപ്പലം എന്നിവർ പങ്കെടുത്തു.

by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി. കോത്തല ഇല്ലിക്കമലയിൽ സുരേഷിന്റെ മക്കളായ അമൃത (17), അഖില (16) എന്നിവരെയാണ് തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തിയത്. പെൺകുട്ടികളെ തിരികെ കൊണ്ടുവരനായി പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്തും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സുരേഷിന്റെ കുടുംബത്തിന്റെ താമസം. പെൺകുട്ടികളെ ഇന്നലെ രാവിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്തുള്ള സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് നടത്തിയ
അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
by liji HP News | Nov 27, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില് ദിവസവേതന അടിസ്ഥാനത്തില് സേവനം ചെയ്യുന്നതിന് നിര്ദ്ദിഷ്ട യോഗ്യതയുള്ളവരില് നിന്നും വാക്ക്-ഇന്റര്വ്യു മുഖേന നിയമനം നടത്തുന്നു. താത്പര്യമുള്ളവര് നവംബര് 30 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല് ഓഫീസിലെ ന്യൂട്രീഷന് ഹാളില് എത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.

ഡിസംബര് 31 വരെയുള്ള കാലയളവിലേയ്ക്കാണ് നിയമനം. പ്ലസ് ടു, ഡി.എച്ച്.ഐ കോഴ്സ്, രണ്ട് വര്ഷത്തില് കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് തസ്തികയുടെ യോഗ്യത. കോവിഡ് ബ്രിഗഡ് മുഖാന്തിരം ജോലി ചെയ്തവര്ക്ക് മുന്ഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കോവിഡ് ബ്രിഗഡ് മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫ് തസ്തികയില് ജോലി ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
Recent Comments