by liji HP News | Nov 23, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: വർദ്ധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഎം പ്രതിഷേധ സത്യാഗ്രഹം വർക്കല റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30 ന് നടത്തി. വർക്കല ഏരിയാ സെക്രട്ടറി എം കെ യൂസഫ് അധ്യക്ഷനായ ചടങ്ങിൽ കെ എം ലാജി സ്വാഗത പ്രസംഗം നടത്തി.

രാജ്യത്ത് ഇന്ധന വില നിർണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് നൽകരുതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ലോകസഭയിൽ ശക്തമായി വാദിച്ചു. രാജ്യസഭയിലും ഇത് ശക്തമായി ഉന്നയിക്കുമെന്ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ ജോയി പറഞ്ഞു. ഷാജഹാൻ രാജീവ് തുടങ്ങി പ്രമുഖ നേതാക്കൾ പ്രത്യേക സമരത്തിന് ആശംസകൾ അർപ്പി ച്ചു സംസാരിച്ചു.
by liji HP News | Nov 23, 2021 | Latest News, ജില്ലാ വാർത്ത
കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയത്.
പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭർത്താവിനെ അടിച്ചതായും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.
പോലീസിനെതിരെയും ആത്മഹത്യാ കുറിപ്പിൽ പരാമർശങ്ങളുണ്ട്. തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമർശം. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
by liji HP News | Nov 23, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വർഗീയതയ്ക്കെതിരായ തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ കിളിമാനൂർ, പഴയക്കുന്നുമ്മേൽ, പുളിമാത്ത് മണ്ഡലം തല പദയാത്രകളുടെ സമാപന ഐക്യസമ്മേളനം കിളിമാനൂർ ജംഗ്ഷനിൽ നടന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബൻഷാ ബഷീർ അധ്യക്ഷത വഹിച്ച യോഗം എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും വിമർശിക്കുമ്പോൾ നരേന്ദ്ര മോഡിയുടെ പേര് പറഞ്ഞ് വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭയമാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ സ്വാഗതം ആശംസിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.ജി. ഗിരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം എൻ. സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറിമരായ എ.ഷിഹാബുദീൻ, പി.സോണാൾജ്, എൻ.ആർ.ജോഷി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഗംഗാധരതിലകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഷബിൻ ഹാഷിം, നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.മനോജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ ഗണേഷ് പുത്തൻവീട്, സിബി ശൈലേന്ദ്രൻ, കണ്ണൻ പുല്ലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
by liji HP News | Nov 23, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷൻ കടകളിൽ ഡ്രോപ് ബോക്സുകൾ സ്ഥാപിക്കും.

ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടർമാർക്കായിരിക്കും. ഓരോ ആഴ്ചയുടെയും അവസാന പ്രവർത്തി ദിവസം ഫർക്ക റേഷനിംഗ് ഇൻസ്പെക്ടർമാർ റേഷൻ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സ് തുറന്ന് റേഷൻ കാർഡിനെ സംബന്ധിച്ച അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിലും, റേഷൻ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ എ.ആർ.ഡി തലത്തിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിക്കും കൈമാറും.
by liji HP News | Nov 23, 2021 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: എഐഎസ്എഫ് കടയ്ക്കാവൂർ മേഖല സമ്മേളനം എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പി ആന്റസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അമജേഷ് ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചിറയിൻകീഴ് നിയോജക മണ്ഡലം നിയമസഭ അംഗം വി ശശി, പാർട്ടി എൽ സി സെക്രട്ടറി അഡ്വ അജയ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

എഐഎസ്എഫ് കടയ്ക്കാവൂർ എൽ സി സെക്രട്ടറി ആയി ആകർഷ്, പ്രസിഡന്റ് ആയി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ആയി അജേഷ്, ജോയിന്റ് സെക്രട്ടറിയായി ഭവ്യ എന്നിവരെ തിരഞ്ഞെടുത്തു. എഐവൈഎഫ് നേതാക്കളായ സജീർ കടയ്ക്കാവൂർ, ശിവഹർ എന്നിവർ നേതൃത്വം നൽകി.
Recent Comments