by liji HP News | Nov 23, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊച്ചുവേളി ട്രാവന്കൂര് ടൈറ്റാനിയത്തില് അപകട മരണം. പേട്ട സ്വദേശി രഞ്ജിത്താണ് യന്ത്രത്തില് കുടുങ്ങി മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. അപകടം നടന്നയുടന് 34 വയസ്സുകാരനായ രഞ്ജിത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

by liji HP News | Nov 23, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ബിരുദ, എന്ജിനിയറിംഗ് വിദ്യാര്ത്ഥികള്ക്കും പ്രൊഫഷണല്സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഓണ്ലൈന് സോഫ്റ്റ്വെയര് ടെസ്റ്റിംഗ് കോഴ്സുകള്, ഡിജിറ്റല് മാര്ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്ഡ് ഫിനാന്സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്. കൂടുതല് വിവരങ്ങള്ക്ക് -സോഫ്റ്റ്വെയര് ടെസ്റ്റിംഗ് : 9495999727/ 9495999651/ 9495999750, 9745091702, ഡിജിറ്റല് മാര്ക്കറ്റിംഗ് : 9495999617, ബിസിനസ് അനലിറ്റിക്സ് :6282501520, ബാങ്കിംഗ് ആന്ഡ് ഫിനാന്സ് : 9495999720. വെബ്സൈറ്റ് : https://asapkerala.gov.in.

by liji HP News | Nov 22, 2021 | മരണം
ആറ്റിങ്ങൽ കഞ്ഞിരംകൊണം ആദിത്യ ഭവനിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ കെ രാജമ്മ നിര്യാതയായി.
മക്കൾ- ജയകുമാരി,മോഹനനൻ നായർ(ഗൾഫ്), അമ്പിളി, സുരേഷ്ബാബു(എൻസിസി ഓഫീസ് ആക്കുളം)
മരുമക്കൾ- ജയാകുമാർ, ജയകുമാർ(എൽഐസി, എഒഐ(സിഐടിയൂ ജില്ലാ കമ്മറ്റി മെമ്പർ)), സിമി, ശാലിനി.
by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരോഗ്യ മേഖലയില് ഇ ഗവേണന്സ് സേവനങ്ങള് നല്കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്കിയ ഇ ഹെല്ത്ത് വെബ് പോര്ട്ടല് (https://ehealth.kerala.gov.in) വഴി ഇ ഹെല്ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാന് സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇ ഹെല്ത്ത് സൗകര്യമുള്ള 300ല് പരം ആശുപത്രികളില് മുന്കൂട്ടിയുള്ള ഓണ്ലൈന് ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്, ടോക്കണ് സ്ലിപ്പുകള് എന്നിവയുടെ ഓണ്ലൈന് പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല് നമ്പരും (Unique Health ID) ഈ വെബ്പോര്ട്ടല് വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്, ലഭ്യമായ സേവനങ്ങള്, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള് എന്നിവയും പോര്ട്ടല് വഴി അറിയാന് സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കല് കോളേജ് പോലെയുള്ള റെഫറല് ആശുപത്രികളിലേക്ക് അപ്പോയ്മെന്റ് എടുക്കുവാന് റെഫറന്സ് ആവശ്യമാണ്.
എങ്ങനെ യുണിക്ക് ഹെല്ത്ത് ഐഡി സൃഷ്ടിക്കും?
ഇ ഹെല്ത്ത് വഴിയുള്ള സേവനങ്ങള് ലഭിക്കുവാന് ആദ്യമായി തിരിച്ചറിയില് നമ്പര് സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്ട്ടലില് കയറി രജിസ്റ്റര് ലിങ്ക് ക്ലിക്ക് ചെയ്യണം. അതില് ആധാര് നമ്പര് നല്കുക. തുടര്ന്ന് ആധാര് രജിസ്റ്റര് ചെയ്ത നമ്പരില് ഒടിപി വരും. ഈ ഒടിപി നല്കി ഓണ്ലൈന് വ്യക്തിഗത ആരോഗ്യ തിരിച്ചറിയല് നമ്പര് ലഭ്യമാകും. ആദ്യതവണ ലോഗിന് ചെയ്യുമ്പോള് ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല് നമ്പറും പാസ് വേര്ഡും മൊബൈലില് മെസേജായി ലഭിക്കും. ഈ തിരിച്ചറിയല് നമ്പറും പാസ് വേര്ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാന് സാധിക്കും.
എങ്ങനെ അപ്പോയ്മെന്റെടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല് നമ്പരും പാസ് വേര്ഡും ഉപയോഗിച്ച് പോര്ട്ടലില് ലോഗിന് ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല് ആണെങ്കില് ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്ട്ട്മെന്റും തിരഞ്ഞെടുക്കുക. തുടര്ന്ന് അപ്പോയ്മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള് ആ ദിവസത്തേക്കുള്ള ടോക്കണുകള് ദൃശ്യമാകും. രോഗികള് അവര്ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ് എടുക്കാവുന്നതാണ്. തുടര്ന്ന് ടോക്കണ് പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ് വിവരങ്ങള് എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില് കാണിച്ചാല് മതിയാകും.
കേരള സര്ക്കാര് ആവിഷ്കരിച്ച ഇ ഹെല്ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള് നല്കുന്നതില് വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന് പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടര്മാര്, പാരാമെഡിക്കല്, നോണ് ക്ലിനിക്കല് സ്റ്റാഫുകള് എന്നിവര്ക്കും ഈ സംവിധാനം സഹായകരമാകും.
സംശയങ്ങള്ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില് വിളിക്കാവുന്നതാണ്.
by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത
ചിറയിന്കീഴ്: തുടര്ഭരണം കിട്ടി എന്ന അഹങ്കാരത്തില് സര്ക്കാര് ജനങ്ങളെ വെല്ലുവിളിക്കുന്നു എന്ന് മുന്മന്ത്രി വി.എസ് ശിവകുമാര്. ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടക്കോട് ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്ത്ഥി കോരാണി ഷിബുവിന്റെ പ്രചാരണ പരിപാടികള് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സര്ക്കാര് കാണുന്നില്ല. കിറ്റ് വിതരണവും അവസാനിപ്പിച്ചു. കിഴുവിലം പ്രദേശങ്ങളില് കൂടി കടന്നു പോകുന്ന സില്വര് ലൈന് പദ്ധതി നിരവധി കുടുംബങ്ങളെ ഭവന രഹിതരാക്കും. പരിസ്ഥിതിക അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു ജനവിരുദ്ധ നയങ്ങള് സര്ക്കാര് ഉപേക്ഷിക്കണം. അല്ലെങ്കില് കര്ഷക സമരത്തിന് മുന്നിൽ മുട്ടുമടക്കിയ മോഡിയുടെ സ്ഥിതി പിണറായിക്കും ഉണ്ടാകും. ഈ ജനവിരുദ്ധ സര്ക്കാരുകള്ക്കെതിരെയുള്ള പ്രതിഷേധമാകണം ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്ത്ഥി കോരാണി ഷിബു, യുഡിഎഫ് നേതാക്കളായ അഡ്വ.എസ്.കൃഷ്ണകുമാര്, എം.ജെ. ആനന്ദ്,എന്. വിശ്വനാഥന് നായര്, ബി.എസ്.അനൂപ്, ശ്രീകണ്ഠന്, എ.അന്സാര്, കിഴുവിലം രാധാകൃഷ്ണന്, ബിജു കുമാര്, ജെ. ശശി തുടങ്ങിയവര് സംസാരിച്ചു.
Recent Comments