എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ കോഴ്സുകൾ ആരംഭിച്ചു

എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ കോഴ്സുകൾ ആരംഭിച്ചു

ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന സർക്കാർ പരിശീലന സ്ഥാപനമായ മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ കോഴ്സുകളുടെ പരിശീലനം ആരംഭിക്കുന്നു. എം എസ് ഓഫീസ്, ജാവ, കമ്പ്യൂട്ടർ ഡിപ്ലോമ, ടാലി വിത്ത് ജി.എസ്.ടി എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25 ന് മുമ്പ് സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9746870544

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി; ദര്‍ശനത്തിന് അനുമതി

പത്തനംതിട്ട: മഴ മാറിയതോടെ ശബരിമലയിൽ (Sabarimala) തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിലയ്ക്കൽ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായാണ് ഭക്തരെ കയറ്റിവിടുന്നത്. ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും മഴ നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതും ആശങ്കയുണ്ടാക്കി. ഇന്നലെ രാത്രിയിലും പുലർച്ചയുമായി മുൻകുട്ടി ബുക്ക് ചെയ്ത് ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കൽ നിന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല.

അയ്യായിരത്തോളം തീർത്ഥാടകരാണ് നിലയ്ക്കലിൽ ക്യാമ്പ് ചെയ്തത്. രാവിലെ കാലവസ്ഥ അനുകൂലമായതോടെ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും ശബരിമല എഡിഎം അർജുൻപാണ്ഡ്യനും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഒന്‍പത് മണി മുതലാണ് പമ്പയിലെത്തിയ തീർത്ഥാടകരെ സന്നിധാനത്തക്ക് കയറ്റി വിട്ടത്. പമ്പയിൽ മുമ്പ് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നിലനിൽക്കും. എരുമേലി, പത്തനംതിട്ട,ചെങ്ങന്നൂർ എന്നിവിടങ്ങളിലും തങ്ങിയ തീർത്ഥാടകരേയും നിലയ്ക്കലേക്ക് വിട്ടു. തീർത്ഥാടകരെ നിയന്ത്രിച്ച് കടത്തി വിടുന്നതിൽ വെർച്ച്വൽ ക്യൂവിലെ സമയത്തിനും മാറ്റമുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ നിലവിലെ തുറന്ന ഷട്ടർ കൂടുതൽ ഉയർത്തിയേക്കും. 40 സെന്‍റിമീറ്ററില്‍ നിന്നും 80 ആക്കും.

വേറിട്ട അനുഭവമായി ‘നൗഷാദുമാരുടെ സംഗമം’

വേറിട്ട അനുഭവമായി ‘നൗഷാദുമാരുടെ സംഗമം’

കഴക്കൂട്ടം:’നൗഷാദേ’ എന്ന് വിളിച്ചാൽ കഴിഞ്ഞ ദിവസം കഴക്കൂട്ടം അൽസാജ് ഹോട്ടലിൽ 37 പേർ വിളി കേൾക്കുമായിരുന്നു. നൗഷാദ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒത്തുകൂടിയപ്പോൾ നൂറ്റി അൻപതോളം മെമ്പർമാർ ഉള്ളതിൽ 37 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. വിവിധ പ്രായത്തിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവർ. കേരളത്തിൽ 15000 ത്തോളം നൗഷാദുമാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നൗഷാദ് സംഗമത്തോടനുബന്ധിച്ച് പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം

ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) രണ്ടു വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മദ്ധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസസൗകര്യം സൗജന്യമാണ്.

അപേക്ഷഫോം തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ, വെള്ള കടലാസിലോ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡേറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം നവംബർ 26 ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. ഇന്റർവ്യൂ നവംബർ 29 രാവിലെ 11 ന്. കൂടുതൽ വിവരങ്ങൾക്ക്:0471 2343618.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലയിലെ നിര്‍ധനരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ, എം.കോം, ബി എസ് സി നഴ്സിങ് കോഴ്സുകളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിര്‍ദിഷ്ട കോഴ്സില്‍ പഠനം നടത്തുന്നു എന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലാപ്ടോപ്പ് ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ അയക്കേണ്ട വിലാസം: പ്രോജക്ട് ഓഫീസര്‍, ഐ റ്റി ഡി പി ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് – 695541. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2812557.