പതിനാലാം വാർഷികാഘോഷ നിറവിൽ ആറ്റിങ്ങൽ രാജകുമാരി വെഡിങ് സെന്റർ

പതിനാലാം വാർഷികാഘോഷ നിറവിൽ ആറ്റിങ്ങൽ രാജകുമാരി വെഡിങ് സെന്റർ

ആറ്റിങ്ങൽ: പതിനാലാം വാർഷികാഘോഷ നിറവിൽ ആറ്റിങ്ങൽ രാജകുമാരി വെഡിങ് സെന്റർ. വാർഷികാഘോഷത്തോട അനുബന്ധിച്ച് നിരവധി ഓഫറുകളാണ് രാജകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. ആടി ഓഫറുകൾക്കു പുറമെ ഓരോ 2500 രൂപയുടെ പർച്ചേസിനും 500 രൂപയുടെ കാഷ് ഡിസ്കൗണ്ട്, കൂടാതെ ഞറുക്കെടുപ്പിലൂടെ മറ്റനേകം സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. നവംബർ 7 മുതൽ 12 വരെയാണ് ഈ ഓഫറുകൾ.

നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ബി.ജെ.പി നടത്തിയ രാപ്പകൽ സമരം അവസാനിച്ചു

നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ബി.ജെ.പി നടത്തിയ രാപ്പകൽ സമരം അവസാനിച്ചു

നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ബി.ജെ.പി മെമ്പർമാരുടെ നേതൃത്വത്തിലും, ഓഫീസിനുമുന്നിൽ ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും നടത്തിവന്ന രാപ്പകൽ സമരം അവസാനിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 21 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭരണസംവിധാനത്തിന് എതിരെയാണ് ബി.ജെ.പി സമരം നടത്തിയത്. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് നിർവഹിച്ചു.

ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വർക്കല മണ്ഡലം പ്രസിഡന്റ് സജി പി മുല്ലനല്ലൂർ, സംസ്ഥാന നേതാക്കളായ ഇലകമൺ സതീശൻ, ജില്ലാ നേതാക്കളായ കോവിലകം മണികണ്ഠൻ, മടവൂർ സന്തോഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തവിഷ്ണു, നേതാക്കളായ രാജീവ്, സുദേവൻ,യമുന ബിജു, അനിൽകുമാർ.വിജയൻ പിള്ള, ബാബു പല്ലവി. എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ പൈവേലികോണം ബിജു, നാവായിക്കുളം അശോകൻ,കുമാർ.ജി, അരുൺകുമാർ, ജിഷ്ണു എന്നിവർ പഞ്ചായത്തിന് അകത്ത് നടന്ന സമരത്തിന് നേതൃത്വം നൽകി.

കെഎസ്ആർടിസി ബസിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു

കെഎസ്ആർടിസി ബസിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു

കഴക്കൂട്ടം ഇൻഫോസിസിന് സമീപം KSRTC ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു.

സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്

ഗുരുതരമായി പരിക്ക് പറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്
ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്

അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽ സ് എക്സിക്യൂട്ടിവാണ്.

കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ബൈപ്പാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ വേണ്ടി നിർത്തിയിരുന്ന KSRTC ബസിന്റെ പുറക് വശത്ത് കുടുംബം സഞ്ചരിയിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതമായി പരിക്കുപറ്റിയ അച്ചനും മകനും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ മരണപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് അപകടം

നിരന്തരം അപകടകെണിയാണിവിടം

സി.പി.ഐ(എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആർ. ജെറാൾഡിനെ തെരഞ്ഞെടുത്തു

സി.പി.ഐ(എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആർ. ജെറാൾഡിനെ തെരഞ്ഞെടുത്തു

സി.പി.ഐ(എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആർ. ജെറാൾഡിനെ തെരഞ്ഞെടുത്തു. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തിലാണ് ആർ. ജെറാൾഡിനെ തെരഞ്ഞെടുത്തത്. മത്സ്യ തൊഴിലാളി കുടുംബത്തിൽ നിന്നും വരുന്ന ആർ.ജെറാൾഡ് ഒരു യഥാർത്ഥ മത്സ്യത്തൊഴിലാളി കൂടിയാണ്.

മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ ആറ്റിങ്ങൾ ഏര്യാ സെക്രട്ടറി, സി.ഐ.ടി.യു. ആറ്റിങ്ങൾ ഏര്യാകമ്മിറ്റി അംഗം, മത്സ്യഫെഡ് ഭരണ സമിതി അംഗം , മാമ്പള്ളി – നെടുങ്ങണ്ട മത്സ്യ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സുശീല ജെറാൾഡ് ഭാര്യയും എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളായ വിഗ്നേഷജറാൾഡ്‌, അലീഷ ജറാൾഡ് എന്നിവർ മക്കളുമാണ്.

വക്കം പ്രബോധിനി യു.പി സ്കൂൾ മികവിന്റെ പാതയിലേക്ക്

വക്കം പ്രബോധിനി യു.പി സ്കൂൾ മികവിന്റെ പാതയിലേക്ക്

വക്കം: ഇരട്ട അവാർഡിന്റെ തിളക്കത്തിൽ വക്കം പ്രബോധിനി യു.പി സ്കൂൾ. ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബാല പ്രതിഭ പുരസ്‌കാരത്തിന് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അലോന അർഹയായി. സംസ്ഥാനം ഒട്ടാകെയുള്ള ബാലപ്രതിഭകളിൽ നിന്നും തെരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. ജൈവ കൃഷിയിലെ മികവാണ് അലോനയെ അവാർഡിന് അർഹയാക്കിയത്.

ഇതിന് പുറമെ അവാർഡ് നിർണയ കമ്മിറ്റി അംഗവും സ്കൂളിലെ എസ്.ആർ.ജി കൺവീനറുമായ അജിത സ്പെഷ്യൽ ജൂറി അവാർഡിനും അർഹയായി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയിൽ നിന്നും ഇരുവരും അവാർഡ് ഏറ്റുവാങ്ങി.

രണ്ടു വർഷങ്ങൾക് മുൻപ് നൂറിൽ താഴെ മാത്രം കുട്ടികളുളുണ്ടായിരുന്ന ഇപ്പോൾ നൂറ്റിയമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. അധ്യാപകർ, പി.ടി.എ., പൂർവ വിദ്യാർത്ഥി കൂട്ടായ്മ, സ്കൂൾ സംരക്ഷണ സമിതി, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ, എൽ.എസ്.ജി എന്നീ ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ആണ് പ്രബോധിനി.യു.പി.എസി നെ മികവിലേക് നയിക്കുന്നത്.