by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രകൃതി പ്രണയത്തെയും പാരസ്പര്യത്തെയും തൊട്ടറിയാൻ ശരത്ത് എടപ്പാൾ ഏകാംഗ കാൽനടയാത്ര തുടരുകയാണ്.
സെപ്തംപർ 25 ന് കാസർഗോഡ് നിന്നാരംഭിച്ച സോളോ വാക്ക് തൊള്ളായിരത്തി ഇരുപത് കിലോമീറ്റർ പിന്നിട്ട് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു.
ശരത്ത് പതിനാല് ജില്ലകളിലൂടെയുള്ള പ്രയാണത്തിൽ, പ്രകൃതിയെ തൊട്ടറിഞ്ഞും പുഴകളോടും പൂക്കളോടും വള്ളികളോടും മണ്ണിൽ പണിയെടുക്കുന്നവരോടും വിദ്യാർത്ഥികളോടും സംവദിച്ചു നാനാ തുറകളിലുള്ളവരുടെ ആശീർവാദം ഏറ്റുവാങ്ങി കാതങ്ങൾ കടന്നിരിക്കുന്നു.

ശരത്തിന് ഊഷ്മള സ്വീകരണമേകാനായി നവം: ഒൻപതിന് ചൊവ്വ 12 മണിക്ക് കോട്ടൻ ഹിൽ ഗവ: ഗേൾസ് ഹൈയർ സെക്കൻഡറി സ്ക്കുളിൽ ഹരിതമൈത്രി സംഗമം നടക്കുന്നു. കേരള ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സന്തോഷ് കുമാർ മുഖ്യാതിഥിയാണ് .ഷാജു ഭായ് ശാന്തിനികേതൻ, എം ലീന, എ വിൻസെൻറ്, വർഗ്ഗീസ് പേരയിൽ, എം ഷരീഫ്, അബ്ദുള്ള സൽമാൻ തുടങ്ങിയവർ പങ്കെടുക്കും. അങ്കണത്തിൽ തണൽമരം നട്ടു കൊണ്ടാണ് ഹരിതമൈത്രി സംഗമത്തിന് സമാരംഭം.
ഒയിസ്ക്ക ഇൻറർനാഷണൽ, യൂസി, സെയിം, മൈൻഡ് ട്യൂൺ എക്കോ വേവ്സ്, നേച്ചറോപ്പതി & യോഗ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ ശരത്തിന് സ്വീകരണങ്ങളും താമസസൗകര്യവും ഭക്ഷണവും ഒരുക്കി .
കേരള വനം വന്യജീവി ബോർഡ് അംഗം പ്രൊഫ: ശോഭീന്ദ്രൻ, വനമിത്ര പുരസ്ക്കാര ജേതാവ് വടയക്കണ്ടി നാരായണൻ തുങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാന തല പരിസ്ഥിതി പ്രവർത്തകരുടെ വാട്ട്സ് കൂട്ടായ്മയാണ് സോളോ വാക്കിൻ്റെ ചാലകശക്തിയായ് വർത്തിച്ചത്.
by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത
അടുത്ത അഞ്ച് ദിവസം സംസ്ഥാന വ്യാപകമായി സാധാരണ മഴ തുടരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന് അറബിക്കടലില് നിലനിന്നിരുന്ന തീവ്ര ന്യുനമര്ദ്ദം മധ്യ അറബിക്കടലില് ന്യുനമര്ദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിക്കാനാണ് സാധ്യത.

തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളില് ന്യുനമര്ദ്ദമായി ശക്തി പ്രാപിച്ചേക്കാം. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിക്കുന്ന ന്യുനമര്ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്ദ്ദമായി മാറി നവംബര് 11 ന് അതിരാവിലെ തമിഴ്നാടിന്റെ വടക്കന് തീരത്ത് കരയില് പ്രവേശിക്കാന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത
നവംബര് 17 മുതല് 19 വരെ സംസ്ഥാനത്ത് ട്രെയിന് നിയന്ത്രണം ഏര്പ്പെടുത്തുമെന്ന് അധികൃതര് അറിയിച്ചു. പൂങ്കുന്നം, തൃശൂര് യാര്ഡുകളില് നവീകരണം നടക്കുന്നതിനാല് നവംബര് 17 മുതല് 19 വരെ ട്രെയിന് ഗതാഗതത്തില് നിയന്ത്രണം ഏര്പ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂന്ന് ട്രെയിനുകള് റദ്ദാക്കി. ആറ് ട്രെയിനുകള് ഭാഗികമായി റദ്ദാക്കും. മൂന്ന് ട്രെയിനുകള് വൈകും.

റദ്ദാക്കുന്നവ:
06449 എറണാകുളം -ആലപ്പുഴ (നവംബര് 18)
06452 ആലപ്പുഴ-എറണാകുളം (18)
06017 ഷൊര്ണൂര്-എറണാകുളം മെമു (18)
ഭാഗികമായി റദ്ദാക്കുന്നവ
ഗുരുവായൂര്-തിരുനന്തപുരം ഇന്റര്സിറ്റി (06341 ) 17നും 18 നും തൃശൂരില്നിന്ന് തുടങ്ങും.
പുനലൂര് -ഗുരുവായൂര് (06327) 16നും 17 നും തൃശൂരില് അവസാനിപ്പിക്കും.
ഗുരുവായൂര്-പുനലൂര് (06328) 18ന് തൃശൂരില്നിന്ന് യാത്ര തുടങ്ങും.
17 ന്െചന്നൈ-ഗുരുവായൂര് (06127) തൃശൂരില് അവസാനിപ്പിക്കും.
17 ന് കാരയ്ക്കല്-എറണാകുളം (06187) വടക്കാഞ്ചേരിയില് അവസാനിപ്പിക്കും.
കണ്ണൂര്-എറണാകുളം ഇന്റര്സിറ്റി (06306) 19ന് െഷാര്ണൂരില് യാത്ര അവസാനിപ്പിക്കും.
വൈകുന്നവ:
16 ന് ഹസ്രത്ത് നിസാമുദ്ദീന്-എറണാകുളം ജങ്ഷന് മംഗള സ്പെഷല് (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും.
18 നുള്ള എറണാകുളം-കണ്ണൂര് ഇന്റര്സിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും.
18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര് ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.
by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ: മൂതലയിൽ ചായക്കട തീപിടിച്ച് നശിച്ചു കെ.കെ കോണം ജിംഷാദ് മൻസിലിൽ ഷിഹാബുദ്ദീൻ (58) ൻ്റെ ഉടമസ്ഥതയിലുള്ള മൂതല പാലത്തിന് സമയത്ത് പ്രവർത്തിക്കുന്ന ചായ, പലചരക്ക്കട എന്നിവ അടങ്ങുന്ന കടയാണ് കത്തിനശിച്ചത്. സാമൂഹ്യ വിരുദ്ധർ പെട്രോളൊഴിച്ച് നശിപ്പിച്ചു എന്നാണ് ഷിഹാബുദ്ദീൻ പള്ളിക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. വയലിന് അക്കരെയുള്ള കടയിൽ തീ ആളിപ്പടർന്നത്. രാത്രി പുറത്തിറങ്ങിയ ഉടമസ്ഥനായ ഷിഹാബുദ്ദിനാണ് ആദ്യം കണ്ടത്. തുടർന്ന് മകനെയും സമീപത്തുള്ള വരെയും വിളിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധന സാമഗ്രഹികൾ എല്ലാം കത്തിനശിച്ചിരുന്നു. ഉടൻതന്നെ പള്ളിക്കൽ പോലീസെത്തി തെളിവുകൾ ശേഖരിക്കുകയും സിസിടിവി ക്യാമറയിൽ സംശയകരമായ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. മറ്റ് ക്യാമറകൾ കൂടി പരിശോധിച്ചാൽ മാത്രമേ യഥാർത്ഥചിത്രം അറിയാൻ സാധിക്കുകയുള്ളൂ എന്നും പ്രതിക്കായി ഊർജിത അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉള്ളതായി ഉടമ അറിയിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് എം എം ഹസീന, വാർഡ് അംഗം എസ്.എസ് ബിജു തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത
ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരുമായ പ്രവാസികളില്നിന്ന് സ്വയം തൊഴില്, ബിസിനസ് സംരംഭങ്ങള് ആരംഭിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് റീ-ടേണ് പദ്ധതി പ്രകാരം അപേക്ഷക്ഷണിച്ചു.
നോര്ക്ക റൂട്ട്സ് ശിപാര്ശ ചെയ്യുന്ന പ്രവാസികള്ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്ക്കാ റൂട്ട്സിന്െറ www.norkaroots.net എന്ന വെബ്സൈറ്റിലെ NDPREM – Rehabiliation Scheme for Return NRKs എന്ന ലിങ്കില് പ്രവേശിച്ച് ഓണ്ലൈന് രജിസ്ട്രേഷന് ചെയ്യണം.

ഇത്തരത്തില് രജിസ്റ്റര് ചെയ്തശേഷം വായ്പ അപേക്ഷ ഫോറം ലഭിക്കുന്നതിന് നോര്ക്ക റൂട്ട്സില്നിന്ന് ലഭിക്കുന്ന ശിപാര്ശ കത്ത് സഹിതം കോര്പറേഷന്െറ ജില്ല, ഉപജില്ല ഓഫിസുകളെ സമീപിക്കാം. കൂടുതല് വിവരങ്ങള്ക്ക് (www.ksbcdc.com) സന്ദര്ശിക്കുക.
Recent Comments