മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ

മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ ഉച്ചക്ക് രണ്ടര വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കയർ തൊഴിലാളി പെൻഷൻ കൈപ്പറ്റുന്നവർ മസ്റ്ററിംഗ് ചെയ്യണം

കയർ തൊഴിലാളി പെൻഷൻ കൈപ്പറ്റുന്നവർ മസ്റ്ററിംഗ് ചെയ്യണം

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നിലവിൽ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും 25/6/2024 മുതൽ 24/8/2024 വരെയുള്ള തീയതിക്കുള്ളിൽ ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി വാർഷിക മസ്റ്റർ നടത്തേണ്ടതാണ്.

മസ്റ്റർ ഫെയിൽഡാകുന്ന പക്ഷം മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡിൻ്റെ ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കേണ്ടതാണ്. മസ്റ്ററിംഗ് നടത്താത്ത പെൻഷൻകാർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല എന്നതി നാൽ യഥാസമയം മസ്റ്റർ ചെയ്‌ത്‌ പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് ചീഫ് എക്സ‌ിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ഫീസ് നിരക്കറിയാം

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ഫീസ് നിരക്കറിയാം

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കില്‍ പൊതുജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലൂടെ ഡ്രൈവിങ് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് കെഎസ്ആര്‍ടിസിയില്‍ ഇളവ്. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ചാണ് പരിശീലനം നടത്തുക.കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരാണ് അധ്യാപകര്‍..സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും.എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും.ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുന്‍ഗണന,നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.22 കേന്ദ്രങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിക്കും.ആദ്യഘട്ടത്തില്‍ 14 എണ്ണം ഉടന്‍ ആരംഭിക്കും.

ജി ഭാസിപ്പിള്ള (67) അന്തരിച്ചു

ജി ഭാസിപ്പിള്ള (67) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം സാബു നിവാസിൽ ജി ഭാസിപ്പിള്ള (67) അന്തരിച്ചു.

ഭാര്യ: എസ് തങ്കമണി.
മക്കൾ: സാബു, സാനു.
മരുമക്കൾ: അഞ്ജു എസ് നായർ, ജെ എസ് ധന്യ ലക്ഷമി.

തൊഴിലുറപ്പ് തൊഴിലാളിയുടെ തലയിൽ തേങ്ങ വീണു ഗുരുതര പരിക്ക്

തൊഴിലുറപ്പ് തൊഴിലാളിയുടെ തലയിൽ തേങ്ങ വീണു ഗുരുതര പരിക്ക്

വക്കം: തൊഴിലുറപ്പ് സൈറ്റിൽ വച്ച് തൊഴിലാളിയുടെ തലയിൽ തേങ്ങാ വീണു ഗുരുതരമായി പരിക്കേറ്റു. മൊട്ടമൂട് പ്രസന്നയ്കാണ് (65) ഈ ദുരിതം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വക്കം ഗ്രാമപഞ്ചായത്ത് 3 ആം വാർഡിൽ മൊട്ടമൂടിനു സമീപമായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരിക്കവേ ആയിരുന്നു തലയിൽ തേങ്ങ വീണത്. ഉടൻ തന്നെ വർക്കല താലൂക് ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ശുശ്രൂഷയ്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക് കൊണ്ട് പോകുകയും ചെയ്തു.