ഇരിട്ടിയില്‍ പക്ഷിപ്പനി, രോഗബാധ കണ്ടെത്തിയത് കാക്കയില്‍

ഇരിട്ടിയില്‍ പക്ഷിപ്പനി, രോഗബാധ കണ്ടെത്തിയത് കാക്കയില്‍

കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാക്കയില്‍ രോഗ ബാധ കണ്ടെത്തിയത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജനങ്ങളില്‍ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാല്‍ പ്രഭവ കേന്ദ്രം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ചത്ത പക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും.

ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാര്‍ഡിലുമായി പതിനാറോളം കാക്കകള്‍ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നാണ് കണ്ടെത്തല്‍. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയിലാണു രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയില്‍ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വയൽ നികത്തലിനെതിരെ ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി മുദാക്കൽ പഞ്ചായത്തിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വയൽ നികത്തലിനെതിരെ ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി മുദാക്കൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ആറ്റിങ്ങൽ : മുദാക്കൽ പഞ്ചായത്തിനെ ടുറിസം രംഗത്ത് അടയാളപ്പെടുത്തിയ ഇടങ്ങളിൽ ഒന്നായ പിരപ്പമൺ കാട് പാടശേഖരത്തിൽ പഞ്ചായത്തിലെ ബി ജെ പി ഭരണസമിതിയുടെ ഒത്താശയോടെ നടക്കുന്ന വയൽ നികത്തലിനെതിരെ ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി മുദാക്കൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ബി ജെ പി പ്രവർത്തകനായ സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വയൽ ഭൂമി മണ്ണ് ഇട്ട് നികത്തിയത്. വിവരം അറിഞ്ഞയുടൻ നാട്ടുകാരും ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പഞ്ചായത്താഫീസ് മാർച്ച് ഡിവൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി ജി വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ആർ പി നന്ദു രാജ് അധ്യക്ഷനായി. സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് , ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ്, ഡിവൈഎഫ് ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സുഖിൽ , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഭാഗ്യമുരളി , അക്ഷയ് എന്നിവർ സംസാരിച്ചു

നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ ആറ്റിങ്ങൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോയിൻ ചെയ്യാൻ ഇതാ ഒരു സുവർണ അവസരം

നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ ആറ്റിങ്ങൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോയിൻ ചെയ്യാൻ ഇതാ ഒരു സുവർണ അവസരം

നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ ആറ്റിങ്ങൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോയിൻ ചെയ്യാൻ ഇതാ ഒരു സുവർണ അവസരം… 20/01/2026 ൽ ആറ്റിങ്ങൽ വെച്ച് നടക്കുന്ന ഇന്റർവ്യൂ ട്രെയിനിങ് പ്രോഗാമിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ സാധിക്കൂ….എത്രയും പെട്ടെന്ന് താഴെ പറയുന്ന നമ്പറുകളിൽ കോൺടാക്ട് ചെയിതു രജിസ്റ്റർ ചെയ്യു…….8594071916 , 8594072916
#Attingal Chemmanur

പിരപ്പമൺകാട് ഏലായയിൽ  നിലം നികത്തലിനു എതിരെ പ്രതിഷേധം സംഘടിപ്പിച്ചു കോൺഗ്രസ്‌

പിരപ്പമൺകാട് ഏലായയിൽ നിലം നികത്തലിനു എതിരെ പ്രതിഷേധം സംഘടിപ്പിച്ചു കോൺഗ്രസ്‌

പിരപ്പമൺകാട് ഏലായയിൽ അനധികൃതമായി മണ്ണിട്ട് വയൽ നികത്തുന്നതിന് എതിരെ മണ്ണിട്ട പ്രദേശങ്ങളിൽ കൊടി നാട്ടിയും,ഇടയ്ക്കോട് വില്ലജ് ഓഫീസറെ ഉപരോധിച്ചും ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉപരോധ സമരത്തെ തുടർന്ന് മേൽപറഞ്ഞ വസ്തുവും ആയി ബന്ധപെട്ട ഡോക്യുമെന്റ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധിക്കുകയും മണ്ണ് ഇട്ട് നികത്താൻ ശ്രെമിച്ച ഭാഗത്തു വയൽ പ്രദേശം ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇന്ന് തന്നെ വില്ലജ് ഓഫീസറുടെയും ആറ്റിങ്ങൽ പോലീസിന്റെയും സാനിധ്യത്തിൽ വയൽ പ്രദേശത്ത് നിക്ഷേപിച്ച മണ്ണ് മാറ്റുവാൻ വേണ്ട നടപടിയും നികത്താൻ ശ്രെമിച്ച നീർചാല് പുനസ്ഥാപിക്കുവാൻ വേണ്ട നടപടിയും കൈകൊള്ളും എന്ന ഉറപ്പിൻമേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ നേതൃത്വം നൽകിയ ഉപരോധ സമരത്തിൽ പഞ്ചായത്ത്‌ മെമ്പർ B.വിജയകുമാർ, മുൻ പഞ്ചായത്ത്‌ മെമ്പർ വിഷ്ണു രവീന്ദ്രൻ R, മണ്ഡലം ഭാരവാഹികൾ ആയ ലിഷു.j, നിതിൻ.N, ഷിബു പാണച്ചേരി, പ്രദീപ്. S, ബിനു, പ്രസാദ്. S എന്നിവർ നേതൃത്വം നൽകി. പിരപ്പമൺകാട് ഏലായയിൽ മുദാക്കൽ പഞ്ചായത്തിലെ ബിജെപി ഭരണസമിതിയുടെ മൗനാനുവാദത്തോട് കൂടി ആണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത് എന്ന് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഇന്ത്യയിലെ ആദ്യത്തെ 10,000mah ബാറ്ററി; റിയല്‍മി പി4 പവര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയിലെ ആദ്യത്തെ 10,000mah ബാറ്ററി; റിയല്‍മി പി4 പവര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ 10,000mah ബാറ്ററിയുള്ള പുതിയ ഫോണിന്റെ ലോഞ്ചിന് ഒരുങ്ങുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ ഇത്രയും വലിയ ബാറ്ററി ഒരു സാധാരണ ഫോണില്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ബ്രാന്‍ഡായിരിക്കും റിയല്‍മി.

റിയല്‍മിയുടെ പി4 പവര്‍ ഫൈവ് ജിയിലായിരിക്കും ശക്തി കൂടിയ ബാറ്ററി ഉണ്ടാവുക. റിയല്‍മി പി4 പവര്‍ ഫൈവ് ജി ഒറ്റ ചാര്‍ജില്‍ 1.5 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്ന് അവകാശപ്പെടുന്നു. ഏകദേശം 218 ഗ്രാം ഭാരമുണ്ടാകുമെന്ന് സൂചനയുണ്ട്. 10 ശതമാനം ബാറ്ററിയില്‍ പോലും താപനില നിലനിര്‍ത്തിക്കൊണ്ട് സ്മാര്‍ട്ട്ഫോണിന് ‘സ്ഥിരമായ എഫ്പിഎസ്’ നല്‍കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ബൈപാസ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെയും ഇത് പുറത്തിറങ്ങും.ഫോണില്‍ 27W റിവേഴ്സ് ചാര്‍ജിങ് പിന്തുണയും ഉണ്ടാകും. ചിപ്സെറ്റ്, ബാറ്ററി ശേഷി, ഡിസൈന്‍, നിറങ്ങള്‍, വിലനിര്‍ണ്ണയം, കൃത്യമായ ലോഞ്ച് തീയതി എന്നിവയുള്‍പ്പെടെ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

50 മെഗാപിക്‌സല്‍ മെയിന്‍ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി കാമറ, മറ്റൊരു 2 മെഗാപിക്‌സല്‍ കാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമാണ് ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടാകുക. റിയല്‍മി പി4 5ജി ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് 18,499 രൂപയാണ് പ്രാരംഭ വില.