മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡര്‍

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡര്‍

തിരുവന്തപുരം: മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നേരിട്ട് ഇക്കാര്യം അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം. അദ്ദേഹം പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയ്യാറായതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പത്തനാപുരത്തുകാരെ എനിക്ക് നല്ലവിശ്വാസമാണ്. അവര്‍ക്ക് ഞാനില്ലാതെയും ഞാന്‍ ഇല്ലാതെ അവര്‍ക്കും പറ്റില്ല. കെഎസ്ആര്‍ടിസിയെ നല്ല രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒരു പത്തനാപുരത്തുകാരനും അഭിമാനമുണ്ട്. അവരുടെ എംഎല്‍എയാണ്. അവരുടെ മന്ത്രിയാണ് കെഎസ്ആര്‍ടിസിയെ നന്മയിലേക്ക് നയിക്കുന്നത്’- ഗണേഷ് കുമാര്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി. ഇന്നലെ 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആര്‍ടിസി നേടിയ വരുമാനം. കെഎസ്ആര്‍ടിസി കൈവരിച്ച ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ‘13.01 കോടി രൂപയാണ് ജനുവരി അഞ്ചാം തീയതി കെഎസ്ആര്‍ടിസിക്ക് ലഭിച്ച ആകെ വരുമാനം. ഇതില്‍ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഈ നേട്ടത്തില്‍ നമുക്ക് അഭിമാനിക്കാം. നമുക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. നമ്മള്‍ നേടുന്ന ഓരോ നേട്ടങ്ങളും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് കഴിയും നിങ്ങള്‍ കൂടെ നിന്നാല്‍ മതി’ മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷനു ലഭിച്ചത്. 2021-ല്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റെക്കോര്‍ഡും മറികടന്നു.

ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആര്‍.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 90 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 80 ഡിപ്പോകളിലും ബജറ്റ് ടൂറിസം പാക്കേജുകള്‍ നടപ്പാക്കിയിരുന്നു. ഡിസംബറില്‍ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 യാത്രകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീര്‍ഥടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

എനിക്കുമുണ്ട് പെണ്‍മക്കള്‍’; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

എനിക്കുമുണ്ട് പെണ്‍മക്കള്‍’; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

ആലപ്പുഴ: ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ചു. പോക്‌സോ കേസിലെ പ്രതിയാണെന്ന് മനസിലായപ്പോഴാണ് മര്‍ദിച്ചത്. 85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. ആലപ്പുഴ പൊലീസ് കേസെടുത്തു.

ജനുവരി 1 നാണ് സംഭവം. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായ തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കളുണ്ടെന്ന് പറഞ്ഞാണ് സഹതടവുകാരന്റെ പല്ലടിച്ച് കൊഴിച്ചത്

ആദ്യം തങ്കപ്പന്‍ പോക്‌സോ കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടാണ് കുറ്റകൃത്യം മനസിലായത്.

നഗരസഭയിൽ രണ്ട് സ്വതന്ത്രർക്കും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ സ്ഥാനം

നഗരസഭയിൽ രണ്ട് സ്വതന്ത്രർക്കും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ സ്ഥാനം

ആറ്റിങ്ങൽ: നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നാളെ നടക്കാനാണ് സാധ്യത എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര അംഗങ്ങൾക്കും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സി.പി.എം തീരുമാനിച്ചു. സി.പി.ഐക്കും ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കിട്ടും. ഇത് സ്റ്റാൻഡിങ് കമ്മിറ്റികൾ എല്ലാം സി.പി.എം പ്രതിനിധികൾ അധ്യക്ഷരാകും. സ്വതന്ത്ര അംഗമായ അഡ്വ.താഹ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായും അഡ്വ. സുരേഷ് കുമാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ആയാണ് തീരുമാനിച്ചത്ത്. സി.പി.ഐയിലെ പ്രിയ സാബു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയാകും.അനൂപ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും. ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി ബിനുവിനെയും തീരുമാനിച്ചു.
സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫിൽ കൂടിയാലോചന ഉണ്ടായിലെന്ന് സി.പി.ഐ നേതാവ് അവനവഞ്ചേരി രാജു ആരോപിച്ചു.

കാറും പിക്കപ്പ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കാറും പിക്കപ്പ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ബാലരാമപുരം: അമിതവേഗത്തിലെത്തിയ കാറും പിക്കപ്പ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബാലരാമപുരം-വിഴിഞ്ഞം റോഡിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്നു വരികയായിരുന്ന കാർ എതിർദിശയിൽനിന്നു വരികയായിരുന്ന പച്ചക്കറി കയറ്റി വന്ന പിക്കപ്പ് ഓട്ടോയിലിടിച്ചു.

കാർ നിയന്ത്രണംവിട്ട് സമീപത്തെ കടയിലേക്ക്‌ ഇടിച്ചുകയറി. കാർ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തിരക്കു കുറവായതു കാരണം വലിയ അപകടമുണ്ടായില്ല. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബാലരാമപുരം പോലീസ് കേസെടുത്തു.

‘എനിക്കുമുണ്ട് പെണ്‍മക്കള്‍’; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

‘എനിക്കുമുണ്ട് പെണ്‍മക്കള്‍’; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

ആലപ്പുഴ: ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ചു. പോക്‌സോ കേസിലെ പ്രതിയാണെന്ന് മനസിലായപ്പോഴാണ് മര്‍ദിച്ചത്. 85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. ആലപ്പുഴ പൊലീസ് കേസെടുത്തു.

ജനുവരി 1 നാണ് സംഭവം. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായ തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കളുണ്ടെന്ന് പറഞ്ഞാണ് സഹതടവുകാരന്റെ പല്ലടിച്ച് കൊഴിച്ചത്.ആദ്യം തങ്കപ്പന്‍ പോക്‌സോ കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടാണ് കുറ്റകൃത്യം മനസിലായത്.