ചെങ്കോട്ട സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ, മരണപ്പെട്ടവരുടെ എണ്ണം 15 ആയി

ചെങ്കോട്ട സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ, മരണപ്പെട്ടവരുടെ എണ്ണം 15 ആയി

ദില്ലി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്. ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി.

ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായി വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.

എൽഡിഎഫ് ചിറയിൻകീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത്  വി. ശശി എംഎൽഎ

എൽഡിഎഫ് ചിറയിൻകീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വി. ശശി എംഎൽഎ

എൽഡിഎഫ് ചിറയിൻകീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ വി. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, മനോജ് ബി ഇടമന, കെ ഷാജി, എസ് ഫിറോസ് ലാൽ, പി മണികണ്ഠൻ, ആർ സരിത, വി വിജയകുമാർ, വി സുഭാഷ്, സി എസ് അജയകുമാർ, എസ് വിജയദാസ്, എം അബ്ദുൽ വാഹിദ്, എന്നിവർ സംസാരിച്ചു . വിവിധ വാർഡുകളിൽ നിന്ന് ജാഥയായി എത്തിയാണ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തത്.

കടയ്ക്കാവൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ

കടയ്ക്കാവൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ

ചിറയിൻകീഴ്: കടയ്ക്കാവൂർ പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റിൽ 16 വാർഡുകളിൽ സിപിഐ എമ്മും ഒരു വാർഡിൽ സിപിഐയും മത്സരിക്കും.

സ്ഥാനാർത്ഥികളും വാർഡും :
1) മേലാറ്റിങ്ങൽ : പ്രമീള എസ് ( സിപിഐ എം),
2) ശങ്കരമംഗലം : ശ്രീലത ( സിപിഐ എം),
3) കീഴാറ്റിങ്ങൽ : വിഷ്ണു ജെ എസ്
( പപ്പു ) ( സിപിഐ എം),
4) വിളയിൽ മൂല : രാധിക പ്രദീപ് ( സിപിഐ എം),
5) ശാസ്താം നട : യമുന സി എസ് ( സിപിഐ എം),
6) തിനവിള: സജീവ്( സിപിഐ എം),
7) ആയിക്കുടി : ബാബുക്കുട്ടൻ ജി ( സിപിഐ എം),
8) തെക്കുംഭാഗം: സുധീർ രാജ്( സിപിഐ എം),
9) ഊട്ടുപറമ്പ് : അജിത എ ( സിപിഐ എം),
10) കൊച്ചുതിട്ട: ശ്രീദേവി ബി( സിപിഐ എം),
11) കടയ്ക്കാവൂർ : ഉദയ( സിപിഐ),
12) നിലയ്ക്കാമുക്ക്: ബൈജു എസ്( സിപിഐ എം),
13) ഭജന മഠം : ബീന രാജീവ് ( സിപിഐ എം ),
14) കാട്ടുവിള : അഫ്സൽ മുഹമ്മദ് (സിപിഐ എം ),
15) മണനാക്ക്: ജാസ്മി ജെ എം ( സിപിഐ എം ),
16)പെരുംകുളം: മഞ്ജു അനിൽ
( സിപിഐ എം),
17) കല്ലൂർക്കോണം: ആശ എം എസ്
( സിപിഐ എം),

ഇന്ന് ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ഇന്ന് ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.കിഴക്കന്‍ മേഖലയിലും മധ്യ, തെക്കന്‍ ജില്ലകളിലുമാണ് മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ച ശബരിമലയില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനത്തും പമ്പയിലും നിലക്കലും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തി.

ജയപ്രദീപ് പോസ്റ്റര്‍ പതിച്ചും ഫ്‌ലക്‌സ് അടിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. നേരത്തെ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സീറ്റ് കിട്ടാത്തതില്‍ മനം നൊന്ത് ആനന്ദ് കെ തമ്പി ജീവനൊടുക്കിയിരുന്നു. അതിന് പിന്നാലെ നെടുമങ്ങാട് ബിജെപി പ്രവര്‍ത്തകയായ ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.