ശബരിമല സ്വർണക്കവർച്ച കേസ്; ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിന് എതിരെ ജീവനക്കാരുടെ മൊഴി

ശബരിമല സ്വർണക്കവർച്ച കേസ്; ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിന് എതിരെ ജീവനക്കാരുടെ മൊഴി

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ കുരുക്കിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സന്നിധാനത്ത് പത്മകുമാർ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സർവ സ്വതന്ത്രവും നൽകിയിരുന്നുവെന്നാണ് ജീവനക്കാർ പ്രത്യേക അന്വേഷ സംഘത്തിന് മൊഴി നൽകിയത്. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണെന്നും ജീവനക്കാർ പറഞ്ഞു.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം തുടരുന്നതിനിടെ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പമ്പയിലെത്തിയിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റി സന്നിധാനത്തെത്തിച്ച എല്ലാ സ്വർണ പാളികളുടെയും ചേമ്പ് പാളികളുടെയും സാമ്പിൾ അന്വേഷണ സംഘം ശേഖരിക്കും. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് സന്നിധാനത്തെത്തി എസ്ഐടി ശാസ്ത്രീയ പരിശോധന നടത്തുന്നത്. സാമ്പിൾ പരിശോധന കേസിന് കൂടുതൽ ബലം നൽകുമെന്നാണ് വിലയിരുത്തൽ.

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

ശബരിമല: വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ അയ്യനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭക്തരുടെ നീണ്ട നിര. പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതല്‍ ദിനംപ്രതി 90,000 ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നട തുറന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. സന്നിധാനത്ത് തിരക്ക് തുടരുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നേതൃത്വത്തില്‍ രാത്രി വൈകി അവലോകന യോഗങ്ങള്‍ ചേരും.

വരും ദിവസങ്ങളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് തന്ത്രിമാരായ കണ്ഠര് മഹേഷ് മേഹനരുടെ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു.

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കര്‍ണങ്ങളിലേക്ക് തന്ത്രി പകര്‍ന്നു നല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു.

മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ അജിത് കുമാര്‍, ഖുഷ്ബു തുടങ്ങിയവര്‍ക്ക് ബോംബ് ഭീഷണി

മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ അജിത് കുമാര്‍, ഖുഷ്ബു തുടങ്ങിയവര്‍ക്ക് ബോംബ് ഭീഷണി

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി.

അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു

അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു

അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയതു.
വി ലൈജു അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമു, ഏരിയാ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ് സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, ആർ ജെറാൾഡ് എന്നിവർ സംസാരിച്ചു.
രാജേന്ദ്രൻ (ചെയർമാൻ)വി ലൈജു (കൺവീനർ)എന്നിവർ ഭാരവാഹികളായി കമ്മറ്റിയെ തെരഞ്ഞെടുത്തു.

അഞ്ചുതെങ്ങ് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അഞ്ചുതെങ്ങ് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

1)കായിക്കര ആശാൻ സ്മാരകം – ജയ ശ്രീരാമൻ ( സിപിഐ എം).
2)നെടുങ്ങണ്ട – വിജയ് വിമൽ( സിപിഐ എം).
3)കായിക്കര -പി വിമൽ രാജ്( സിപിഐ എം).
4)കാപാലീശ്വരം – അതുല്യ എസ് മഹേഷ്( സിപിഐ എം).
5)ഇറങ്ങുകടവ് – ഷെർളി ജോബ്( സിപിഐ എം).
6 )മുടിപ്പുര -ലിജ ബോസ്( സിപിഐ എം).
7)കേട്ടുപുര- സോഫിയ ജ്ഞാന ദാസ്( സിപിഐ എം).
8 )പുത്തൻ നട- എസ് പ്രവീൺ ചന്ദ്ര( സിപിഐ എം).
9 )കൊച്ചു മേത്തൻ കടവ്- ഷൈനി ജസ്റ്റിൻ ( സിപിഐ എം).
10)വലിയ പള്ളി – വിനീതസജീവ്( സിപിഐ എം).
11 )അഞ്ചുതെങ്ങ് കോട്ട – ജി സെബാസ്റ്റ്യൻ (ജോയ് )( സിപിഐ എം).
12)അഞ്ചുതെങ്ജംങ്ഷൻ- ഫ്ലോറൻസ് ജോൺസൺ( സിപിഐ എം).
13 )മണ്ണാക്കുളം – ജനോവചാർളി( സിപിഐ).
14 )മാമ്പള്ളി – ഡെൻസൻ സ്റ്റഡിൻ( സിപിഐ എം).