by Midhun HP News | Jul 29, 2026 | Latest News, കേരളം
കാസർകോട്: ജില്ലയിൽ എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതിന് പുറമെ ജില്ലയിൽ 18 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജില്ലയിലാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ശക്തമായ പനിയും തുടർച്ചയായ ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യശോദയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ എച്ച്1എൻ1 രോഗലക്ഷണങ്ങൾ കൂടുതൽ വ്യക്തമായതോടെ വിദഗ്ധ ചികിത്സ ലക്ഷ്യമാക്കി മംഗളൂരുവിലെ ആതുരാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മരണപ്പെട്ട യശോദയുമായി അടുത്ത സമ്പർക്കം പുലർത്തിയ ഏഴുപേർക്ക് പനിയും ചുമയും അടക്കമുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ ഏകോപിപ്പിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായുവിലൂടെ അതിവേഗം പടരുന്ന രോഗമായതിനാൽ പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്.
ഇതിനിടെ ജില്ലയിൽ പതിനെട്ടുകാരന് അമീബിക് മസ്തിഷ്കജ്വരം കൂടെ സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. രണ്ട് ഗുരുതര രോഗങ്ങൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

by Midhun HP News | Jul 29, 2026 | Latest News, കേരളം
മലപ്പുറം: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ട സ്വകാര്യബസ് സഞ്ചരിച്ചത് 130 കിലോമീറ്റര്‍ വേഗത്തിലെന്ന് കണ്ടെത്തല്‍. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എന്‍എച്ച്എഐ, മോട്ടോര്‍വാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ബസിന്റെ വേഗം സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്.
ആറുവരിപ്പാതയിലെ നിരീക്ഷണക്യാമറകളുടെ കുറ്റിപ്പുറത്തുള്ള കണ്‍ട്രോള്‍ റൂമില്‍നിന്നാണ് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചത്. ആറുവരിപ്പാതയിലെ സര്‍വീസ് റോഡുകളുടെ പ്രവേശനഭാഗങ്ങളിലും പുറത്തേക്ക് പോകുന്ന ഭാഗങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് അനുവദിച്ച വേഗം 50 കിലോമീറ്ററാണ്. അപകടം നടന്ന അത്താണി ബസാര്‍ സര്‍വീസ് റോഡിന്റെ സമീപം എത്തുന്നതിനുമുന്‍പ് ബസിന്റെ വേഗം 130 കിലോമീറ്റര്‍ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.
ആറുവരിപ്പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററാണ്. അമിതവേഗവും അപകടം നടക്കുന്ന സമയത്ത് മഴ പെയ്തിരുന്നതിനാല്‍ ബസിന്റെ ടയറും റോഡും തമ്മില്‍ വേണ്ടത്ര ബന്ധിക്കപ്പെടാതിരുന്നതുമാണ് അപകടകാരണമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.ഡ്രൈവറെ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂവെന്നും അപകടവുമായി ബന്ധപ്പെട്ട് മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയാക്കിയശേഷമേ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

by Midhun HP News | Jul 29, 2026 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ അതിശക്തമായ മഴ. ഇതേതുടര്‍ന്ന് മേപ്പാടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 8,9,10,11, 12 വാര്‍ഡിലെ സ്‌കൂള്‍ക്കാണ് അവധി. ഇന്നലെ രാത്രി മുതല്‍ മേപ്പാടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകൡും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചി – ധനുഷ് കോടി ദേശീയ പാതിയില്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞ് വീണത്. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള ആശാസ്ത്രീയ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

by Midhun HP News | Jul 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. 21ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. അവധി കഴിഞ്ഞ് 31ന് സ്കൂളുകൾ തുറക്കും. എൽപി ക്ലാസുകൾക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ഓഗസ്റ്റ് 14ന് ആയിരിക്കും പരീക്ഷ തുടങ്ങുക.
by Midhun HP News | Jul 29, 2026 | Latest News, കേരളം
മലപ്പുറം: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ട സ്വകാര്യബസ് സഞ്ചരിച്ചത് 130 കിലോമീറ്റര്‍ വേഗത്തിലെന്ന് കണ്ടെത്തല്‍. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എന്‍എച്ച്എഐ, മോട്ടോര്‍വാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ബസിന്റെ വേഗം സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്.
ആറുവരിപ്പാതയിലെ നിരീക്ഷണക്യാമറകളുടെ കുറ്റിപ്പുറത്തുള്ള കണ്‍ട്രോള്‍ റൂമില്‍നിന്നാണ് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചത്. ആറുവരിപ്പാതയിലെ സര്‍വീസ് റോഡുകളുടെ പ്രവേശനഭാഗങ്ങളിലും പുറത്തേക്ക് പോകുന്ന ഭാഗങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് അനുവദിച്ച വേഗം 50 കിലോമീറ്ററാണ്. അപകടം നടന്ന അത്താണി ബസാര്‍ സര്‍വീസ് റോഡിന്റെ സമീപം എത്തുന്നതിനുമുന്‍പ് ബസിന്റെ വേഗം 130 കിലോമീറ്റര്‍ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.
ആറുവരിപ്പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററാണ്. അമിതവേഗവും അപകടം നടക്കുന്ന സമയത്ത് മഴ പെയ്തിരുന്നതിനാല്‍ ബസിന്റെ ടയറും റോഡും തമ്മില്‍ വേണ്ടത്ര ബന്ധിക്കപ്പെടാതിരുന്നതുമാണ് അപകടകാരണമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.ഡ്രൈവറെ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂവെന്നും അപകടവുമായി ബന്ധപ്പെട്ട് മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയാക്കിയശേഷമേ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Recent Comments