ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

ചേ​ര്‍ത്ത​ല: കളിക്കുന്നതിനിടെ ദേ​ഹ​ത്ത് ഇ​രു​മ്പു​ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് അഞ്ചുവയസുകാരൻ മരിച്ചു. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആര്യന്‍ (5) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. കൂട്ടുകാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം നടന്നത്. ട്രാക്കി​ലൂ​ടെ ത​ള്ളി മാ​റ്റാ​വു​ന്ന ഇ​രു​മ്പു​ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യില്‍ തെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നു.

അജു കൊച്ചാലുംമൂട്ടിന്റെ തോൽവി; അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി

അജു കൊച്ചാലുംമൂട്ടിന്റെ തോൽവി; അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി

അജു കൊച്ചാലുംമൂട്ടിന്റെ തോൽവി അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി. കിഴുവിലും പഞ്ചായത്തിലെ നൈനാംകോണം പത്താം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അജു കൊച്ചാലുംമൂട്ടിന്റെ തോൽവിയുടെ അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി ഡിസിസിയിൽ പരാതി നൽകുമെന്നും തോൽവിയിൽ കോൺഗ്രസിന്റെ മുതിർന്ന ചില നേതാക്കൾക്ക് പങ്കുണ്ടെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിക്കുന്നു.

കോൺഗ്രസിന് സ്വാധീനമുള്ള ഒന്നാം ബൂത്തിലാണ് അജു കൊച്ചാലുംമൂടിന് വോട്ടുകൾ ചോർന്നതെന്നും കുറച്ചു കോൺഗ്രസുകാർ ബിജെപിക്ക് വോട്ട് ചെയ്തു എന്നും ഒന്നാം ബൂത്തിലെ ചില നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കുവാൻ ഇറങ്ങിയില്ല എന്നും വോട്ടുകൾ ചോർത്തി എന്നും വാർഡ് കോൺഗ്രസ് പ്രസിഡന്റ് പറയുന്നു. കിഴുവിലം പഞ്ചായത്തിലെ തോൽവി യൂത്ത് കോൺഗ്രസുകാർക്ക് ഇടയിലും അമർഷം ശക്തമാകുന്നു.

കുറ്റക്കാർക്കെതിരെയും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നൂറോളം പ്രവർത്തകർ രാജിവയ്ക്കും എന്നും അവർ പറയുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അജു കൊച്ചാലുംമൂട് ആകുമെന്ന ഭയത്താൽ ചില നേതാക്കൾ പരാജയപ്പെടുത്തുവാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതായും പ്രവർത്തകർ ആരോപിക്കുന്നു. വാർഡിലെ സിപിഎമ്മിന്റെ രണ്ടാം ബൂത്തിൽ 14 വോട്ട് അജു കൊച്ചാലമൂട് ലീഡ് ചെയ്തു.

ഡിസംബർ 31നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ആധാറും പാൻ കാർഡും നിർജ്ജീവമാകും

ഡിസംബർ 31നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ആധാറും പാൻ കാർഡും നിർജ്ജീവമാകും

2026 ജനുവരി മുതൽ ആധാർ നിയമങ്ങളിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ആധാർ കാർഡും പാൻ കാർഡും ഏറ്റവും അത്യാവശ്യ രേഖകളായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ മാറ്റങ്ങൾ അറിയാതെ പോകരുത്.
സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കിൽ , 2026 ജനുവരി ഒന്നുമുതൽ രണ്ട് രേഖകളും നിർജ്ജീവമാകും.​​​​​​​​​​​​​

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനായി ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക.​ ​​

ഇടതുവശത്തുള്ള ക്വിക്ക് ലിങ്കുകൾക്ക് താഴെ ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും. അവിടെ നിങ്ങളുടെ പാൻ നമ്പർ , ആധാർ നമ്പർ , നിങ്ങളുടെ ആധാർ കാർഡിലെ പേര് എന്നിവ നൽകേണ്ടതുണ്ട് .​​​

ഇതിനുശേഷം , നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ശരിയായായി നൽകിയ ശേഷം കാപ്ച കോഡ് പൂരിപ്പിച്ചുകൊണ്ട് ഇവ പൂർ‌ത്തിയാക്കാൻ സാധിക്കും. സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്താൽ 1,000 പിഴ ഈടാക്കും.

ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴിയും ലിങ്ക് ചെയ്യാം . ഇതിനായി നിങ്ങളുടെ ഫോണിൽ ” UIDPAN” എന്ന് ടൈപ്പ് ചെയ്യുക . ഇതിനുശേഷം , ഒരു സ്പെയ്സ് നൽകി നിങ്ങളുടെ ആധാർ നമ്പർ നൽകുക , തുടർന്ന് നിങ്ങളുടെ പാൻ നമ്പർ നൽകുക . ഉദാഹരണത്തിന് , “UIDPAN < 12-അക്ക ആധാർ> < 10 – അക്ക PAN > ” എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക . തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ രണ്ട് നമ്പറുകളും ലിങ്കിംഗ് പ്രക്രിയയിൽ നൽകും. ഇതിൽ സംശയങ്ങൾ ഉള്ളവർ തീർച്ചയായും അടുത്തുള്ള അക്ഷയ സെൻ്ററുകൾ സന്ദർശിക്കേണ്ടതാണ്.

നിങ്ങളുടെ ആധാറും പാനും ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം.

ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം. നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക. View Link Aadhaar Status ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് മറുപടിയായി ഇതിൽ ഏതെങ്കിലും സന്ദേശം ലഭിക്കും. ‘നിങ്ങളുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു’,

‘നിങ്ങളുടെ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന തീർപ്പുകൽപ്പിച്ചിട്ടില്ല.’, ‘ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല.’

നിർബന്ധിത ലിങ്കിംഗിൽ നിന്ന് പ്രവാസി ഇന്ത്യക്കാർ (NRI), ഇന്ത്യൻ പൗരന്മാരല്ലാത്ത വ്യക്തികൾ, മുൻ വർഷത്തിൽ ഏത് സമയത്തും 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾ, ആസാം, മേഘാലയ, ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു.

പാരിപ്പള്ളി പുത്തൻകുളത്ത് അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പാരിപ്പള്ളി പുത്തൻകുളത്ത് അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പാരിപ്പള്ളി: അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43),മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരുവരും തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കാണുന്നത്.

ഇവർ അറിയിച്ചതിനെതുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ലെന്നും ഇരുവരുടെയും ഫോണുകൾ പരോശോധിച്ചതിൽ നിന്നും സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും പാരിപ്പള്ളി എസ്.ഐ നിരഞ്ജന പറഞ്ഞു.

ഇവർ രണ്ടുപേരും തനിച്ചായിരുന്നു വീട്ടിൽ. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രണവ്. ഏക സഹോദരൻ പ്രജിത്ത് എറണാകുളത്ത് താമസിച്ച് പഠിക്കുകയാണ്. സഞ്ചയനം 18 ന് രാവിലെ 7ന്.

ചുവപ്പു കോട്ടയെ തകർത്തെറിഞ്ഞ് കോൺഗ്രസിന്റെ യുവനേതാവ്

ചുവപ്പു കോട്ടയെ തകർത്തെറിഞ്ഞ് കോൺഗ്രസിന്റെ യുവനേതാവ്

കല്ലമ്പലം: ചുവപ്പു കോട്ടയെ തകർത്തെറിഞ്ഞു കോൺഗ്രസിന്റെ യുവ നേതാവ്. മണമ്പൂര് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് യു.ഡി.എഫിന്റെ കല്ലമ്പലം നബീൽ അട്ടിമറി വിജയം നേടിയത്. ഡിവിഷൻ സ്ഥാപിതമായ കാലം മുതൽ അഥവാ മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിന്റെ കോട്ടയാണ്.

ഉറച്ച സീറ്റ് എന്ന നിലയിലാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷാജഹാൻ മത്സരിക്കാൻ ഇറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിയായി എൻ.എസ്.യു മുൻ അഖിലേന്ത്യ കോർഡിനേറ്റർ നബീൽ കല്ലമ്പലം മൽസര രംഗത്ത് ഇറങ്ങിയതോടെ മത്സര രംഗം കടുത്തിരുന്നു. 21339 വോട്ട് നേടിയാണ് നബീൽ വിജയിച്ചത്. 17554 വോട്ടിൽ എൽ.ഡി.എഫ് ഒതുങ്ങി. മുൻ തിരഞ്ഞെടുപ്പിൽ 6275 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച ഡിവിഷൻ ആണിത്.

ഈ ജില്ലാ ഡിവിഷനുള്ളിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. കോൺഗ്രസിൻറെ സംഘടനാ ദൗബല്യങ്ങൾക്കിടയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ നബീലിന് ഈ മികച്ച വിജയം നേടാൻ ആയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട 100 യാത്രികരിൽ ഒരാളായിരുന്നു. കൊട്ടിക്കലാശ ദിവസം നബീലിന്റെ പ്രചരണ വാഹനം തടയപ്പെടുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ആണ് അട്ടിമറി വിജയം നേടിയത്.