യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളി; കൊടുംക്രിമിനല്‍ കൊടിമരം ജോസ് പിടിയില്‍

യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളി; കൊടുംക്രിമിനല്‍ കൊടിമരം ജോസ് പിടിയില്‍

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ കൊടിമരം ജോസ് പിടിയില്‍. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോസിനെ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളിയശേഷം കവര്‍ച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. സംഭവത്തില്‍ ജോസിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്.

മുലകുടി മാറാത്ത കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസ് : അമ്മയെ കുറ്റവിമുക്തയാക്കി

മുലകുടി മാറാത്ത കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസ് : അമ്മയെ കുറ്റവിമുക്തയാക്കി

കൊച്ചി: മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി. സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻ‌കൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമർശിച്ചിരുന്നു.

വിചിത്ര പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻ‌കൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമർശിച്ചിരുന്നു.

വിചിത്ര പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.

ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെ പരിഗണനയില്‍

ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെ പരിഗണനയില്‍

തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ചടയമംഗലത്ത് സൂപ്പർഫാസ്റ്റ് ബസടിച്ച് യുവാവ് മരണപ്പെട്ടു

ചടയമംഗലത്ത് സൂപ്പർഫാസ്റ്റ് ബസടിച്ച് യുവാവ് മരണപ്പെട്ടു

ചടയമംഗലത്ത് ഇന്നലെ രാത്രി എട്ടര മണി യോടുകൂടി നടന്ന അപകടത്തിൽ ഇളമ്പഴന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഇളമ്പഴന്നൂർ സൗദാ മൻസിലിൽ അബ്ദുൽ കരീം റംല ബീവി എന്നിവരുടെ മകനായ അസ്കർ (45) ആണ് മരണപ്പെട്ടത്.

രാത്രിയോടുകൂടി ജംഗ്ഷനിൽ ആട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സ് ഇടിച്ചാണ് മരണം സംഭവിച്ചത്. ഉടൻതന്നെ ആംബുലൻസിൽ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

പനജി: സേനയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ആദ്യമായി നാവിക സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു.

ഗോവ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചത്. ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്. നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.

‘ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്,’- അദ്ദേഹം പറഞ്ഞു.’ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളമുണ്ട്. അനന്തമായ ആകാശമുണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ഐഎന്‍എസ് വിക്രാന്ത് എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികര്‍ കത്തിച്ച ദീപാവലി വിളക്കുകള്‍ പോലെയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.