by Midhun HP News | Oct 20, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. സര്‍വകാല റെക്കോഡില്‍നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,262.59 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 9905 രൂപയാണ് വില. 14 കാരറ്റിന് 7680 രൂപയും ഒമ്പത് കാരറ്റിന് 4970 രൂപയുമായി കുറഞ്ഞു. വെള്ളിവില ഗ്രാമിന് 14 രൂപ കുറഞ്ഞ് 180 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. ഒരു ലക്ഷം കടക്കാന്‍ വെറും 2640 രൂപ മാത്രം ബാക്കിനില്‍ക്കെയാണ് സ്വര്‍ണ വില കൂപ്പുകുത്തിയത്.
വെള്ളിയാഴ്ചയാണ് സ്വര്‍ണം സര്‍വകാല റെക്കോഡില്‍ എത്തിയത്. ഗ്രാമിന് 305 രൂപയും പവന് 2440 രൂപയുമാണ് അന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് വില 12,170 രൂപയായും പവന് 97360 രൂപയുമായിരുന്നു.


by Midhun HP News | Oct 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം തമ്പാനൂരിൽ ബൈക്ക് യാത്രികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാർ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇന്നലെയാണ് സംഭവം. തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം കാറുമായി ഇറങ്ങിയപ്പോഴാണ് ബൈക്കിൽ ഇടിച്ചത്. തുടർന്ന് തർക്കമായി.
ബൈക്ക് യാത്രികനെ പിന്തുണച്ച് ഓട്ടോ ഡ്രൈവർമാരടക്കം രംഗത്തുവന്നു. സ്ഥലത്ത് ആള് കൂടിയതോടെ റോബിൻ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


by Midhun HP News | Oct 20, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: യു എ ഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ദുബായ് വാർത്തയുടെ എം ഡി യുമായ നിസാർ സൈദിന്റെ മാതാവ് ചെമ്പൂർ മുദാക്കൽ ആരിഫാ ബീവി മരണപ്പെട്ടു.
മക്കൾ: സീനത്ത്, സക്കീർ സൈദ്, നിസാർ സൈദ്, നസീഹത്ത് (Late)


by Midhun HP News | Oct 20, 2025 | Latest News, കേരളം
കൊല്ലം: കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ 58കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. അതിനിടെ സമീപത്ത് അടുക്കിവച്ചിരുന്ന പലകകഷണങ്ങള്‍ എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തര്‍ക്കത്തിനുള്ള കാരണം എന്താണെന്ന് അറിയില്ല.
ശശിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തു. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.


by Midhun HP News | Oct 20, 2025 | Latest News, കേരളം
ആലപ്പുഴ: ജനനായകന്‍ വി എസ് അച്യുതാനന്ദന്റെ 102 -ാം ജന്മദിനമാണിന്ന്. വി എസ് ഇല്ലാത്ത വിഎസിന്റെ ആദ്യ പിറന്നാളാണ്. ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും മറ്റ് കുടുംബാംഗങ്ങളും വി എസ് അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിലെത്തി വിപ്ലവ നായകന് സ്മരണാഞ്ജലി അര്‍പ്പിക്കും.
ആലപ്പുഴ പുന്നപ്ര വീട്ടിലേക്ക് ഇപ്പോഴും ധാരാളം ആളുകള്‍ വരുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി. അച്ഛന്റെ ചുമര്‍ ചിത്രങ്ങള്‍ തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കള്‍ അച്ഛന്റെ ചുമര്‍ ചിത്രങ്ങള്‍ മനോഹരമാക്കി. അതില്‍ വലിയ സന്തോഷമുണ്ടെന്നും അരുണ്‍ കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ സംരംഭത്തിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉള്ളിലൊരു വിങ്ങലുയരുന്നുണ്ടെന്നും മകന്‍ അരുണ്‍കുമാര്‍ പറയുന്നു.


Recent Comments