പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവ‍ർ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ

പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവ‍ർ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ

കേരള പബ്ലിക് സ‍ർവ്വീസ് കമ്മീഷൻ പരീക്ഷകൾക്ക് അപേക്ഷ അയക്കുന്നതിന് വിശദമായ മാ‍ർ​ഗനി‍ർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എങ്ങനെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ അപേക്ഷ അയക്കാമെന്നും രജിസ്റ്റ‍‍ർ ചെയ്യാമെന്നും വ്യക്തമാക്കുന്നത് ഉൾപ്പടെയാണ് മാ‍ർ​​ഗനിർദ്ദേശങ്ങൾ.

അപേക്ഷാ സമർപ്പണത്തിൽ സംഭവിക്കുന്ന പിഴവുകൾ തെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ അപേക്ഷ നിരസിക്കപ്പെടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം അതിനാൽ നിർദ്ദേശങ്ങൾ സശ്രദ്ധം വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് പി എസ് സി അപേക്ഷകരെ ഓർമ്മിപ്പിക്കുന്നു.

എങ്ങനെയാണ് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടത് എന്നും പരീക്ഷയ്ക്കുള്ള അപേക്ഷ അയക്കേണ്ടത് എന്നും വിശദമായി ചിത്രങ്ങളുൾപ്പടെ പി എസ് സി സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിന് പുറമെ പി എസ് സി ക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒമ്പത് കാര്യങ്ങൾ കൂടി ഇതിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.

പി എസ് സിക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ
1. അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനു മുൻപ് തന്നെ അപേക്ഷയിലെ വിവരങ്ങൾ മുഴുവനും വായിച്ചുനോക്കുക.

2. ഫോട്ടോയുടെ പുറത്ത് രേഖപ്പെടുത്തുന്ന പേരും പ്രൊഫൈലിൽ നൽകിയിരിക്കുന്ന പേരും ഒരുപോലെ തന്നെയാണ് എന്ന് ഉറപ്പുവരുത്തണം.

3. പി എസ് സി അപേക്ഷകളെ സംബന്ധിച്ചിടത്തോളം ജനനത്തീയതി വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ അല്ലെങ്കിൽ സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി തന്നെ പ്രൊഫൈലിലും ചേർക്കേണ്ടതാണ്.

4. നിങ്ങളുടെ യഥാർത്ഥ ജാതിയും മതവുമാണ് പ്രൊഫൈലിൽ രേഖപ്പെടുത്തേണ്ടത്. എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ ജാതിയും മതവും രേഖപ്പെടുത്തിയിരിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ആയത് തിരുത്തിയ ഗസറ്റ് വിജ്ഞാപനം ഹാജരാക്കിയാൽ മാത്രമേ സംവരണാനുകൂല്യം ലഭിക്കുകയുള്ളൂ. അപേക്ഷയിലെ ജാതി, മതം, റിസർവേഷൻ ഗ്രൂപ്പ് എന്നിവ ശരിയാണോ എന്ന് അപേക്ഷ അയക്കുന്നതിനു മുൻപ് തന്നെ വായിച്ചുനോക്കി ഉറപ്പുവരുത്തണം.

5. സാമുദായിക സംവരണം, ഭിന്നശേഷി സംവരണം, സാമ്പത്തിക സംവരണം എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷ അയക്കുന്നതിനു മുൻപ് തന്നെ അവ പ്രൊഫൈലിൽ അവകാശപ്പെട്ടില്ലെങ്കിൽ പിന്നീട് ആ അവകാശം ലഭിക്കുകയില്ല.

6. ഡിക്ളറേഷൻസ് ലിങ്കിൽ അർഹമായ എല്ലാ വെയിറ്റേജ്/പ്രിഫറൻസ്/Differently Abled ഡിക്ളറേഷനുകളും YES എന്ന് കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷ അയക്കുന്നതിനു മുൻപ് തന്നെ ഉറപ്പുവരുത്തുക.

7. Declarations -ൽ വെയിറ്റേജ് (Differently Abled Person/Ex-service man/Sports/NCC) Preference (Wife of Jawan/Scout/Guide/Widow etc), പ്രിഫറൻഷ്യൽ ക്വാളിഫിക്കേഷൻ (MPhil/Phd/Post Doctoral Fellowship) (അദ്ധ്യാപക തസ്തികകൾക്ക്) എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമാണ് എന്ന് ഉറപ്പുവരുത്തുക

8. ജില്ലാതലനിയമങ്ങൾക്കായി അപേക്ഷ അയയ്ക്കുന്നവർ അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനു മുൻപ് തന്നെ അപേക്ഷിക്കുന്ന ജില്ലാ കൃത്യമാണോ എന്ന പ്രിവ്യു നോക്കി ഉറപ്പുവരുത്തിയ ശേക്ഷം മാത്രം അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ചശേഷം ജില്ല മാറ്റാൻ സാധിക്കുന്നതല്ല.

9. അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പ്രിന്റഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

വിശദവിവരങ്ങൾക്ക്: www.keralapsc.gov.in

വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്.

സംഭവത്തില്‍ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴല്‍മന്ദം പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് അധ്യാപിക ആശ ക്ലാസ് മുറിയില്‍ വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നല്‍കേണ്ടി വരുമെന്നും അര്‍ജുനെ ഭീഷണിപ്പെടുത്തി. അതിന് ശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നു.

മരിക്കുമെന്ന് തന്നോട് അര്‍ജുന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയത് കൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആശ ടീച്ചര്‍ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു

കിഴുവിലം ഗ്രാമപഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം

കിഴുവിലം ഗ്രാമപഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം

കിഴുവിലം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ മുളയാത്രകാവ് അണ്ടൂർ ഏലയിൽ പന്നി ശല്യം രൂക്ഷം. ഇന്നലെ പന്നികൾ 150ഓളം ഏത്ത വാഴകൾ നശിപ്പിച്ചു. കർഷകരായ ചോളൻ നായർ, രാമചന്ദ്രൻ നായർ എന്നിവരുടെ കൃഷിയിടത്തിൽ ആണ് നഷ്ടം ഉണ്ടാക്കിയത്.

വക്കം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

വക്കം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും

പട്ടികജാതി സ്ത്രീ സംവരണം – 2 കൊച്ചുപള്ളി

പട്ടികജാതി സംവരണം – 11 സൊസൈറ്റി

സ്ത്രീ സംവരണം – 1 പണയിൽ കടവ്

സ്ത്രീ സംവരണം – 3 പുത്തൻ നട

സ്ത്രീ സംവരണം – 7 കായൽവാരം

സ്ത്രീ സംവരണം – 9 നിലയ്ക്കാമുക്ക്

സ്ത്രീ സംവരണം – 10 കുന്നുവിള

സ്ത്രീ സംവരണം – 14 കായിക്കരകടവ്

വക്കം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ സംവരണം ഇങ്ങനെ

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും പേരും

പട്ടികജാതി സ്ത്രീ സംവരണം 3-താഴെ ഇളമ്പ

പട്ടികജാതി സ്ത്രീ സംവരണം 12-ചെമ്പൂർ

പട്ടികജാതി സംവരണം – 1 നെല്ലിമൂട്

പട്ടികജാതി സംവരണം – 6 അയിലം

സ്ത്രീ സംവരണം – 2 വാസുദേവ പുരം

സ്ത്രീ സംവരണം – 4 കല്ലിൻമൂട്

സ്ത്രീ സംവരണം – 5 പള്ളിയറ

സ്ത്രീ സംവരണം – 11 വാളക്കാട്

സ്ത്രീ സംവരണം – 13 കട്ടിയാട്

സ്ത്രീ സംവരണം – 15 തേമ്പ്രക്കോണം

സ്ത്രീ സംവരണം – 17 ഇടയ്‌ക്കോട്

സ്ത്രീ സംവരണം – 19 കട്ടയ്ക്കോണം

സ്ത്രീ സംവരണം – 20 പണയിൽ കട