by Midhun HP News | Sep 29, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: അത്യന്തം ആവേശം നിറഞ്ഞുനിന്ന ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഒമ്പതാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായെങ്കിലും ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യ തയ്യാറായില്ല.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. മുഹസിന്‍ നഖ്വിക്ക് പകരമായി മറ്റൊരെങ്കിലും ട്രോഫി കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെ ടീം ഇന്ത്യ സമ്മാന വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യയോട് മൂന്ന് തവണ തോറ്റ് ഏഷ്യാ കപ്പില്‍ റണേഴ്‌സ് അപ്പ് ആയ പാകിസ്ഥാന്‍ സമ്മാന ദാന ചടങ്ങില്‍ ചെയ്ത പ്രവൃത്തിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സമ്മാന ദാന ചടങ്ങില്‍ റണേഴ്‌സ് അപ്പിന് നല്‍കുന്ന ചെക്ക് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പിസിബി ചെയര്‍മാന്‍ മുഹസിന്‍ നഖ്വി വേദിയില്‍ ഉള്ളപ്പോഴാണ് ആഗയുടെ പ്രവൃത്തി. ചെക്ക് വലിച്ചെറിഞ്ഞ ശേഷം കൂളായി ചിരിച്ച് കൊണ്ട് ആഗ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

‘മറക്കാന്‍ പ്രയാസമുള്ള ഒന്നാണ്. ഞങ്ങള്‍ക്ക് ബാറ്റ് കൊണ്ട് നന്നായി ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. ബൗളിങ് മികച്ചതായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് നന്നായി ഫിനിഷ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു. ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഞങ്ങളുടെ ബൗളിങ് മികച്ചതായിരുന്നു, പക്ഷേ ഞങ്ങളുടെ ബാറ്റിങ് ആശങ്കയാണ്. എന്റെ ടീമിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു, ഒരു കൂട്ടായ്മ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്, ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.’- മത്സരത്തെ കുറിച്ച് സല്‍മാന്‍ അലി ആഗ പ്രതികരിച്ചു.
തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തില്‍ അഭിഷേക് വര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വര്‍മ ക്രീസില്‍ എത്തിയത്. പിന്നീട് തിലക് വര്‍മയുടെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ എല്ലാ ഭാഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ വിജയശില്‍പ്പി. 41 പന്തില്‍ നിന്നാണ് തിലക് വര്‍മ അര്‍ധ സെഞ്ച്വറി കുറിച്ചത്.


by Midhun HP News | Sep 29, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത്. കോട്ടയത്തുള്ള സുഹൃത്താണ് നാലര വര്‍ഷമായി പീഠം സൂക്ഷിച്ചിരുന്നത്. പീഠം ശില്‍പ്പത്തില്‍ യോജിക്കാതിരുന്നപ്പോള്‍ സുഹൃത്ത് മടക്കിക്കൊണ്ടു പോകുകയായിരുന്നു. പീഠം കാണാനില്ലെന്ന് താന്‍ പറഞ്ഞപ്പോഴാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പീഠങ്ങള്‍ തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ എത്തിച്ചു. താന്‍ ബംഗലൂരുവിലേക്ക് പോയപ്പോള്‍ സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്യാനായി ദേവസ്വം അധികൃതര്‍ തിരിച്ചു നല്‍കി. കോവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണ പീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. കൊറോണ രൂക്ഷമായിരുന്നതിനാലും ദേവസ്വം ബോർഡ് പിന്നീട് ആവശ്യപ്പെടാതിരുന്നതിനാലും ഇതേക്കുറിച്ച് താനും മറന്നുപോയി. സുഹൃത്ത് പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.
ശബരിമലയിൽ പീഠം ഉണ്ടാകും എന്നാണ് താൻ വിചാരിച്ചിരുന്നത്. പത്തുദിവസത്തിനകം പീഠം കണ്ടെത്തണമെന്ന് ദേവസ്വം വിജിലൻസ് എസ്പിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് സുഹൃത്ത്, തന്റെ വീട്ടിലിരിക്കുന്ന സാധനമാണ് ഇതെന്ന് മനസ്സിലാക്കുന്നത്. തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും എന്നതിനാലാണ് പിന്നീട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. താന്‍ നല്‍കിയ സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജന്‍സ് അന്വേഷണം ആരംഭിച്ചു. ആറന്മുളയിലെ ഉള്‍പ്പെടെ ദേവസ്വം സ്റ്റോര്‍ റൂമുകളില്‍ അടിമുടി പരിശോധനയും നടത്തിയിരുന്നു.

അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്
സംഭവത്തില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു. എന്തിനു വേണ്ടിയാണ് ഇതു ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചു എന്ന രീതിയില്‍ പഴിചാരി കള്ളം പറഞ്ഞത്?. ദേവസ്വം ബോര്‍ഡിനെ കള്ളനാക്കിയില്ലേ?. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു. പീഠം കണ്ടെത്തിയത് ആശ്വാസകരമാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയുവാന്‍ വേണ്ടി ഇദ്ദേഹം കരുതിക്കൂട്ടി ആസൂത്രണം നടത്തിയതാണ് ഇതെന്നാണ് തന്റെ സംശയമെന്നും പ്രശാന്ത് പറഞ്ഞു.

by Midhun HP News | Sep 29, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: കോഴിയിറച്ചി ആവശ്യപ്പെട്ടതിന് അമ്മ ഏഴ് വയസുകാരനെ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു. കൊലപാതകക്കുറ്റത്തിന് അമ്മയെ അറസ്റ്റ് ചെയ്തു.
പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് ചിക്കന്‍ ആവശ്യപ്പെട്ടതിന് മകനെ കൊന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് ചിക്കന്‍ ആവശ്യപ്പെട്ടതിന് മകനെ കൊന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാശിപദ എന്ന സ്ഥലത്തെ ഒരു ഫ്‌ളാറ്റിലാണ് പല്ലവി ഗുംഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വീട്ടുപകരണങ്ങളും ചപ്പാത്തിറോളറും ഉപയോഗിച്ചാണ് മകന്‍ ചിന്‍മയ് ഗണേഷ് ഗുംഡെയെ അടിച്ചു കൊന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.



by Midhun HP News | Sep 29, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം അനുവദിച്ച് അബുദാബി സിവില്‍ ഫാമിലി കോടതി. നഷ്ടപരിഹാരമായി 75,000 ദിര്‍ഹം കുടുംബത്തിന് നൽകണമെന്നാണ് വിധി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും അത് കൊണ്ട് നഷ്ടപരിഹാരമായി 3,50,000 ദിര്‍ഹം നൽകണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേട്ട അബുദാബി സിവില്‍ ഫാമിലി കോടതി കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തി.

മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു എന്ന് കമ്പനി വാദിച്ചെങ്കിലും ഇത് സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി കുടുബത്തിന് അനുകൂലമായി വിധി പറഞ്ഞത്. ഇതേ കേസിൽ ക്രിമിനൽ കോടതി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 200,000 ദിർഹം കുടുബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെയാണ് 75,000 ദിര്‍ഹം നൽകാൻ അബുദബി സിവില്‍ ഫാമിലി കോടതി ഉത്തരവിട്ടത്. കുടുബത്തിന് ഉണ്ടായ നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കി.

ഇതേ കേസിൽ ക്രിമിനൽ കോടതി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 200,000 ദിർഹം കുടുബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെയാണ് 75,000 ദിര്‍ഹം നൽകാൻ അബുദബി സിവില്‍ ഫാമിലി കോടതി ഉത്തരവിട്ടത്. കുടുബത്തിന് ഉണ്ടായ നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കി.

by Midhun HP News | Sep 29, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.
സമ്മാനത്തുകയായ 21 കോടി രൂപ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടീം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്യും. രാജ്യവ്യാപകമായ ആഘോഷങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ പ്രകടനത്തെയും സമ്മര്‍ദ്ദത്തില്‍ വീഴാതെ മുന്നേറാനുള്ള ടീമിന്റെ കഴിവിനെയും ബിസിസിഐ പ്രശംസിച്ചു.
അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാന ഓവറിലാണ് വിജയം കണ്ടത്. തിലക് വര്‍മ്മ (69 നോട്ടൗട്ട്), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍. പന്ത് അതിര്‍ത്തി കടത്തി റിങ്കു സിങ്ങാണ് വിജയ റണ്‍ നേടിയത്.



Recent Comments