ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; ശക്തമായ മഴ

തിരവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ മുതല്‍ ശനിയാഴ്ച വരെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

മ്യാന്മാര്‍ തീരത്തിനു സമീപം ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടയായും നാളെയോടെ വടക്കന്‍ മധ്യ ബംഗാള്‍ ഉള്‍കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദം വെള്ളിയാഴ്ചയോടെ ഒഡിഷ ആന്ധ്രാ തീരത്തേക്ക് നീങ്ങി തീവ്ര ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

ന്യുന മര്‍ദ്ദം / തീവ്ര ന്യുന മര്‍ദ്ദ , തെക്കന്‍ ചൈന കടല്‍ എന്നിവയുടെ സ്വാധീന ഫലമായി നവരാത്രി കഴിയും വരെ സംസ്ഥാനത്തു പൊതുവെ മഴയില്‍ വര്‍ധനവ് ഉണ്ടാകും.തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും നാളെ കഴിഞ്ഞാല്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ഒഡിഷ,പശ്ചിമ ബംഗാള്‍, ബംഗാള്‍ ഉള്‍കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ദുര്‍ബലമായേക്കും.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട്

24/09/2025: ആലപ്പുഴ, എറണാകുളം

25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

27/09/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’; സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി

‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’; സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്‍എസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. അല്ലാതെ എല്ലാത്തിനേയും എതിര്‍ക്കുകയായിരുന്നില്ല ചെയ്തിരുന്നത്. ഓരോ വിഷയം വരുമ്പോള്‍ എന്‍എസ്എസ് ചിലതിനോട് യോജിക്കും. ചിലതിനോട് വിയോജിക്കും. അത് സ്വാഭാവികമാണ്. ഞങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്. ആചാരങ്ങള്‍ നടപ്പാക്കാതെ, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ എന്‍എസ്എസ് ശക്തമായി എതിര്‍ത്തു. ആ എതിര്‍പ്പ് എല്ലാ തലങ്ങളിലും അറിയിച്ചു. പഴയ നിലപാടില്‍ നിന്നും മാറിയെന്നും, ആചാരം അനുസരിച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ പ്രവേശനമെന്ന പഴയ നിലപാട് സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണച്ചത്.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ വിശ്വസിക്കുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനര്‍ത്ഥം എല്ലാക്കാര്യത്തിലും വിശ്വസിക്കണമെന്നില്ല. ആദ്യം സ്ത്രീ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പിന്നീടുള്ള കാലങ്ങളില്‍ സ്ത്രീ പ്രവേശനത്തിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശബരിമലയില്‍ പഴയ ആചാരങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായത് ജനവികാരം മനസ്സിലാക്കിക്കൊണ്ടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ആചാരങ്ങള്‍ നടപ്പാക്കണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. എസ്എന്‍ഡിപിയുടേയും അതേ നിലപാടാണ്. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന ആശയം സിപിഎം ഉപേക്ഷിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാരിനെ എതിര്‍ക്കേണ്ടതില്ല. അക്കാര്യം പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ശരി ആരു പറഞ്ഞാലും അതിനൊപ്പമാണ് നില്‍ക്കേണ്ടത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ആചാരം പൂര്‍ണമായും പാലിക്കണമെന്നു തന്നെയാണ് എസ്എന്‍ഡിപിയും ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍ക്കാര്‍ എപ്പോഴും എന്‍എസ്എസിന് എതിരായിരുന്നു എന്നു പറയാന്‍ സാധിക്കില്ല. മുന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ എന്‍എസ്എസിന്റെ വാക്ക് സര്‍ക്കാര്‍ കേട്ടില്ലേ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാത്ത നിലപാടാണ്. അക്കാര്യത്തില്‍ ജി സുകുമാരന്‍ നായര്‍ പറഞ്ഞത് ശരിയാണ്. തന്റെ വീട്ടില്‍ കോണ്‍ഗ്രസുകാര്‍ വരുന്നില്ല എന്നതില്‍ അശേഷം പിണക്കമില്ല. വരാതിരിക്കുന്നതില്‍ സന്തോഷമാണുള്ളത്. തന്നെ ജയിലിലാക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസുകാര്‍. തന്റെ വീട്ടില്‍ വരരുതെന്ന് കെപിസിസി വിലക്കിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരു ആള്‍ക്കൂട്ടം ഉണ്ടാക്കണണെങ്കില്‍ അതിന് അവരെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. നിമിഷം കൊണ്ട് എത്ര ആയിരം ആളുകളെ അവിടെ കൂട്ടാനുള്ള ശക്തിയും സംഘടനാശേഷിയുമുണ്ട്. പമ്പയില്‍ പരിപാടി സംഘടിപ്പിച്ചത് ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പരിപാടിയുടെ സംഘാടനത്തില്‍ ഭാവനാപരമായ ചിന്തയില്‍ അല്പം അപകതയുണ്ടായിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മുൻകൂർ ജാമ്യം

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മുൻകൂർ ജാമ്യം

തിരുവന്നതപുരം : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച കേസിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവര്‍ക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

നേരത്ത് ഈ കേസിൽ ഏഴ് പ്രതികൾക്ക് സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. വ്യാജ ഇലക്‌ട്രോണിക്‌ നിയമങ്ങൾ ഉള്ളത്.

മോഷണശ്രമം തടയുന്നതിനിടെ ഡോക്ടറുടെ കൈപ്പത്തിയറ്റു, പ്രതി കോഴിക്കോട് പിടിയില്‍

മോഷണശ്രമം തടയുന്നതിനിടെ ഡോക്ടറുടെ കൈപ്പത്തിയറ്റു, പ്രതി കോഴിക്കോട് പിടിയില്‍

മുംബൈ: ട്രെയിനില്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതി കോഴിക്കോട് അറസ്റ്റില്‍. സൈഫ് ചൗധരിയാണ് (40) കേസില്‍ പിടിയിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ ഇയാള്‍ തന്നെയാണ് മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുംബൈ: ട്രെയിനില്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതി കോഴിക്കോട് അറസ്റ്റില്‍. സൈഫ് ചൗധരിയാണ് (40) കേസില്‍ പിടിയിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ ഇയാള്‍ തന്നെയാണ് മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരിക്കേറ്റ ഭര്‍ത്താവുമായി ട്രാക്കിനു കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണു പൊലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം തടഞ്ഞുനിര്‍ത്തി യോഗേഷിനെ ആശുപത്രിയിലെത്തിച്ചതും. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 വയസ്സുള്ള മകളെ റെയില്‍വേ പൊലീസാണു കല്യാണ്‍ സ്റ്റേഷനില്‍ ഇറക്കി സുരക്ഷിതമായി മാതാപിതാക്കളുടെ സമീപം എത്തിച്ചത്.

മോഷ്ടാവിനായി മാസങ്ങളായി നടത്തുന്ന തിരച്ചില്‍ വിഫലമായിരിക്കേയാണു കോഴിക്കോട്ട് കഴിഞ്ഞമാസം സമാനരീതിയിലുള്ള മോഷണം നടന്നെന്നും പ്രതി അറസ്റ്റിലായെന്നുമുള്ള വിവരം മുംബൈ റെയില്‍വേ പൊലീസ് അറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരാള്‍ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. ട്രെയിനില്‍ അനധികൃതമായി മൊബൈല്‍ ഹെഡ്‌ഫോണും മറ്റും കച്ചവടം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ നിലവില്‍ 30 മോഷണക്കേസുകളുണ്ട്. ഡല്‍ഹിയിലേക്കു തട്ടകം മാറ്റിയ ചൗധരി, ദീര്‍ഘദൂര ട്രെയിനുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയാണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം പി കുഞ്ഞ് മരണപ്പെട്ടു

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം പി കുഞ്ഞ് മരണപ്പെട്ടു

കണിയാപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര
എം പി കുഞ്ഞ് മരണപ്പെട്ടു.