അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

കിളിമാനൂർ: അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ആരോമൽ, ലാൽ കൃഷ്ണ, അരുൺ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. മുഖ്യപ്രതി സുധീഷ് ഒളിവിലാണ്.

മകളെ വിവാഹം കഴിപ്പിച്ച് നല്കാത്തതിലുള്ള പകയാണ് ഗുണ്ടാസംഘം ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി അതിക്രൂരമായി മർദിക്കുന്നതിന് കാരണമായത്. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളല്ലൂര്‍ മൊട്ടലുവിള വട്ടവിളയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ആണ് ഗുണ്ടാസംഘം ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വര്‍ക്കല വടശേരിക്കോണം , ആര്യഭവനില്‍ അനില്‍കുമാര്‍ (51) മകന്‍ അച്ചു (20) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തില്‍ നിന്ന് ക്രൂരമര്‍ദനം ഉണ്ടായത്.
പിടിയിലായ പ്രതികളെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുകയാണ്.

യാത്രക്കാരേ… ബംഗളൂരു- തിരുവനന്തപുരം ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

യാത്രക്കാരേ… ബംഗളൂരു- തിരുവനന്തപുരം ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഓഗസ്റ്റ് മൂന്നിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് നാലിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (065243), ഓഗസ്റ്റ് അഞ്ചിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് ആറിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31നുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06555), ഓഗസ്റ്റ് രണ്ടിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06556) എന്നിവയാണ് റദ്ദാക്കിയത്.

ഓഗസ്റ്റ് ഒന്നിനും രണ്ടിനും മൂന്നിനുമുള്ള മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) പ്രതിദിന ട്രെയിന്‍ 105 മിനിറ്റ് വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു.

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നേരിട്ട് വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്.

റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങള്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണം. സൈബര്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കണം. പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. റോഡില്‍ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോകുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി പറഞ്ഞു.

ഹിറ്റ് ആന്റ് റണ്‍ മോട്ടര്‍ ആക്‌സിഡന്റ് സ്‌കീം 2021 പ്രകാരം നിലവിലുള്ള തുക തീരെ കുറവാണ്. ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയില്‍ പ്രത്യേക രണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കണം. പിഴത്തുകയില്‍ നിന്നോ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നോ ഇതിനുള്ള വിഹിതം കണ്ടെത്താം. തുടര്‍നടപടികള്‍ക്കായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് സെക്രട്ടറിക്കും വിധിപ്പകര്‍പ്പ് അയച്ചു നല്‍കാനും കോടതി നിര്‍ദേശിച്ചു. കൊച്ചി കടവന്ത്രയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ സംഭവം, നെടുമ്പാശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചു വീഴ്ത്തിയ സംഭവം എന്നിവയുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു.

സി.പി തങ്കമ്മ (95) അന്തരിച്ചു

സി.പി തങ്കമ്മ (95) അന്തരിച്ചു

ആറ്റിങ്ങൽ:വീരളം പച്ചംകുളം അശ്വതി ഭവനിൽ (എൻ.ആർ.എ:20) സി.പി തങ്കമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ ആർ ഭാസ്കര പിള്ള. മക്കൾ ബി വിജയൻ,ബി ജയൻ,ബി സജി , പരേതനായ ബി രാജൻ . മരുമക്കൾ ഡി ശാന്ത, എസ് സിന്ധു, എസ് കല,ജെ ബിനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്

നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഉള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഓണ്‍ലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍.പണിമുടക്കിന്റെ ഭാഗമായി ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ ഓഫ്ലൈന്‍ ആകുമെന്നാണ് പ്രഖ്യാപനം.

ന്യായമായ നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കല്‍ എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. മുൻപ് പ്രതിഷേധത്തെ തുടർന്ന് വര്‍ധിപ്പിച്ച തുക പിന്നീട് കമ്പനികള്‍ പിൻവലിച്ചതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. രേഖാമൂലമുള്ള ഉറപ്പാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

സമരത്തെ തുടർന്ന് ഓണ്‍ലൈൻ ക്യാബ് സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രാ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.