മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി. അഞ്ചുതെങ്ങ് (വാർഡ് 8 പുത്തൻനട) വയൽതിട്ട വീട്ടിൽ കരിഷ്മ സുരേഷ്, കൊല്ലം അശ്വതി മന്ദിരത്തിൽ ദിനു രാജൻ ദമ്പതികളുടെയും മകൾ ഇഥിക ദിനു (3) ആണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

ഡൽഹി നൊയഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെവൻ സീസ് പ്രൊഡക്ഷൻ കമ്പനിയുടെ മോഡലിംഗ് ഓഡിഷൻ റൗണ്ടിൽ സൗത്ത് ഇന്ത്യയിൽ നിന്നാണ് ഇഥിക ദിനു സെലക്ഷൻ നേടിയത്. ഡൽഹി കിഡ്സ്‌ കല്യാണം സ്കൂളിലെ പ്ലേ ക്ലാസ്സ്‌ വിദ്യാർഥിനിയായ ഇഥിക, ഇതിനകം നിരവധി ബ്രാൻഡ് ഷൂട്ട്‌, ആഡ് ഷൂട്ട്‌കളിൽ കിഡ് മോഡലായിട്ടുണ്ട്.

നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി

നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവ ദിനമായ ഓഗസ്‌റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കലക്ടർ ഷാജി വി. നായർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ നേതൃത്വത്തിൽ പെറ്റൽസ് ഇന്റർനാഷണൽ സ്കൂളിൽ ക്ലാസ് നടത്തി.
ടൂത്ത് ഫെയറി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പീടിയാട്രിക് ഡെന്റൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ വന്ദന ചന്ദ്രൻ കുട്ടികൾക്കായി ദന്ത പരിചരണത്തെക്കുറിച്ച് ക്ലാസ് എടുത്തു.

തുടർന്ന് കളറിംഗ് മത്സരവും ദന്ത ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. വിമൻസ് ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോക്ടർ ഷെറിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിൻ്റെ അമ്മയേയും അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മഹിളമോർച്ച പ്രവർത്തകർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം- റെഡ് അലര്‍ട്ട്

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ എല്ലാ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് (20/08/2026) വൈകുന്നേരം 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ

തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ

കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ