by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ PK 789430 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കോഴിക്കോട് വിറ്റ PJ 569568 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം കൊല്ലത്ത് വിറ്റ PE 816580 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 789430
PB 789430
PC 789430
PD 789430
PE 789430
PF 789430
PG 789430
PH 789430
PJ 789430
PL 789430
PM 789430
4th Prize ₹5,000/
0289 3107 3126 3612 4123 4471 4500 4856 5115 5137 5859 6282 6649 7235 7367 7958 8854 9237 9509
5th Prize ₹2,000/-
0981 3195 3854 4305 6135 9817
6th Prize ₹1,000/-
0591 1034 1056 1780 1852 2022 2650 3065 3594 5237 5496 6078 6121 6410 7182 7273 7994 8277 8357 8657 9020 9606 9680 9831 9848
7th Prize ₹500/-
0310 0320 0471 0626 0941 0989 1090 1563 1729 1950 1959 2042 2200 2218 2628 2810 3042 3057 3067 3220 3706 3762 4011 4033 4117 4358 4430 4438 4537 4699 4815 5123 5357 5389 5418 5466 5564 5751 5785 5803 5816 5962 6032 6111 6200 6323 6470 6490 6632 6655 6710 6812 6864 6921 6964 7358 7420 7525 7597 7711 8023 8117 8235 8250 8259 8367 8703 8771 8865 9213 9264 9476 9765 9790 9855 9926

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.


by Midhun HP News | Aug 20, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽ തല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ആറ്റിങ്ങൽ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാനും സി.ഐ.റ്റി.യു ആറ്റിങ്ങൽ ഏരിയാ പ്രസിഡൻ്റ് എം മുരളീധരൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സി ദേവരാജൻ, കർഷക തൊഴിലാളി വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ, ഈസ്റ്റ് വില്ലേജ് സെക്രട്ടറി എം സതീഷ് ശർമ്മ, സി.ഐ.ടി.യു നേതാവ് സി.ജെ രാജേഷ് കുമാർ, കർഷക സംഘം ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.



by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന നിർദ്ദേശം ആവർത്തിച്ച കേരളം, പുതിയ ഡാം യാഥാർത്ഥ്യമായാൽ തമിഴ്നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കാൻ സംസ്ഥാനം ഉറപ്പുനൽകുന്നുവെന്ന് വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ മുഴുവൻ നിർമ്മാണച്ചെലവും കേരളം വഹിക്കാൻ തയ്യാറാണെന്നും, അണക്കെട്ടിന്റെ നിർമ്മാണ രൂപരേഖയും (ഡിസൈൻ) സ്ഥാനവും നിർമ്മാണ മേൽനോട്ടവും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളം അറിയിച്ചു. എന്നാൽ നിലവിലെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ തമിഴ്നാട്, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.

കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, സംസ്ഥാനങ്ങളുടെ സാമ്പത്തിക-ഭരണഘടനാ അധികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മിനറൽ ആക്ട് (ഖനി-ധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, സംസ്ഥാനങ്ങളുടെ സാമ്പത്തിക-ഭരണഘടനാ അധികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മിനറൽ ആക്ട് (ഖനി-ധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും മൂന്നു തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്.

ആരോഗ്യനില മോശമായതിനെത്തുടർന്ന് സജ്ജൻകുമാറിനെ ജയിലിൽ നിന്നും സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ ഡൽഹി പാലം കോളനിയിലുണ്ടായ കലാപക്കേസിലാണ് സജ്ജൻകുമാറിനെ കോടതി ശിക്ഷിച്ചത്.
കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജൻകുമാറിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കലാപത്തിനിടെ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ട കേസില്‍ 2025 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയും സജ്ജന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം ജനക്പുരി, വികാസ് പുരി എന്നിവിടങ്ങളില്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്ന കേസുകളില്‍ സജ്ജന്‍കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് രൂപ റെഡ്ഡി തന്റെ അമ്മായിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായത്.
സംഭാഷണത്തിനിടെ രൂപ അടുത്തുണ്ടായിരുന്ന ആരെയോ ‘ബാബു’ എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. തുടര്‍ന്ന് കൊലപാതകം നടന്ന സമയത്ത് സ്‌കൂളില്‍ വരാതിരുന്ന വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നാലു ദിവസത്തെ ദുഃഖാചരണത്തിനുശേഷം സ്‌കൂള്‍ തുറന്നപ്പോള്‍, ഹാജരാകാതിരുന്ന 13 വിദ്യാര്‍ഥികളെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു.
പത്താം ക്ലാസിലെ അഞ്ചു വിദ്യാര്‍ഥികളാണ് സംഭവദിവസം സ്‌കൂളില്‍ വരാതിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പണം ധൂര്‍ത്തടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും 1.54 ലക്ഷം രൂപ കണ്ടെടുത്തു. മാതാപിതാക്കള്‍ തന്ന പണമാണെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ കറന്‍സി നോട്ടുകളില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ രൂപയുടെ രക്തക്കറയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളില്‍ ഒരാള്‍ മുമ്പ് സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ക്ക് മദ്യത്തോടും ബൈക്കുകളോടും വലിയ താല്‍പര്യമുണ്ടായിരുന്നു. ഒരു തവണ ഈ കുട്ടിയുടെ ബാഗില്‍ നിന്നും പണവും ഫോണും കണ്ടെത്തുകയും പ്രിന്‍സിപ്പല്‍ രൂപ ശകാരിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ നിന്നും കുട്ടിയെ പുറത്താക്കുകയും ചെയ്തു. ഇതില്‍ കുട്ടിക്ക് രൂപ റെഡ്ഡിയോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. സ്‌കൂള്‍ ഫീസായി പിരിച്ചെടുക്കുന്ന പണം പ്രിന്‍സിപ്പലിന്റെ വീട്ടില്‍ സൂക്ഷിക്കുന്ന കാര്യം പ്രതികള്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.


Recent Comments