മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (MRPL) ഹൈഡ്രോ സള്‍ഫര്‍ ട്രീറ്റ്മെന്റ് യൂണിറ്റില്‍ സ്‌ഫോടനം. ഇതേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉച്ചയോടെയാണ് റിഫൈനറിയില്‍ പൊട്ടിത്തെറിയുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം നീണ്ടു. സ്‌ഫോടനത്തെത്തുടര്‍ന്ന് വീടുകള്‍ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറച്ചതായും ജോക്കാട്ടെ, സൂറത്കല്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു.

റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുക ഉയരുകയും ചെയ്തിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമായതായി സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തെത്തുടര്‍ന്ന് എംആര്‍പിഎല്‍ ഡിപിഎസ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാട്ടർ ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ല.

കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ഇന്നലെ മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.

കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍

കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് കാലിക്കടവ് എംഡിഎംഎ കടത്തു കേസില്‍ മുഖ്യപ്രതിയായ വിദേശപൗരന്‍ അറസ്റ്റിലായി. ഐവറികോസ്റ്റ് സ്വദേശി ജീന്‍ പെരി സ്ലെരി എന്ന സാമുവല്‍ ഒസ്ലേന്‍ ആണ് പിടിയിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

അവരുടെ അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ ടീമിലെ അംഗമാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. അന്വേഷണം ശക്തമാക്കിയ പൊലീസ്, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാന്‍, ഘാന സ്വദേശി വിക്ടര്‍ ദൊസാബെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ന​ഗോയ: ഏഷ്യൻ ​ഗെയിംസിന്റെ 11 -ാം ദിവസം തകർപ്പൻ മെഡൽവേട്ടയുമായി ഇന്ത്യ. അമ്പെയ്ത്തിൽ ഇന്ത്യ ഹാട്രിക് സ്വർണം നേടി. അമ്പെയ്ത്തിൽ കോംപൗണ്ട് ഇനത്തിൽ മൂന്നു വിഭാ​ഗത്തിലും ഇന്ത്യ സ്വർണം തൂത്തുവാരി. പുരുഷ വിഭാ​ഗം ഫൈനലിൽ ചൈനയെയാണ് ഇന്ത്യ തകർത്തത്. സഹിൽ രാജേഷ് യാദവ്- തിരുമുരു ​ഗണേഷ് മണിരത്നം- കുശാൽ ദലാൽ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം എയ്തിട്ടത്.

പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യ ഫൈനലിൽ ശക്തമായ തിരിച്ചു വരവ് നടത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം പത്തായി. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നു നടന്ന അമ്പെയ്ത്ത് മത്സരങ്ങളിൽ വനിതകളുടെ കോംപൗണ്ട് ഇനത്തിലും, മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

കൂടാതെ, ഏഷ്യൻ ഗെയിംസിലെ ട്രാപ്പ് ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടി. നീരു ദണ്ഡ – കൈനാൻ ചെനായി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഖത്തറിനെ ഒരു പോയിന്റിന് മറികടന്നാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 34 പോയിന്റുകൾ നേടി ഏഷ്യൻ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ ഈ നേട്ടം.

വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ നീരു ദണ്ഡയ്ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വർണ മെഡലാണിത്. ഫൈനലിൽ തകർപ്പൻ തിരിച്ചുവരവിലൂടെയായിരുന്നു ഇന്ത്യ സുവർണ നേട്ടം കൈവരിച്ചത്. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം നിർണായക നിമിഷങ്ങളിൽ എല്ലാ ഷോട്ടുകളും കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഇന്ത്യൻ ജോഡി സ്വർണം വെടിവെച്ചിട്ടത്.

മധ്യവയസ്കനെ കാണ്മാനില്ല

മധ്യവയസ്കനെ കാണ്മാനില്ല

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും 56കാരനെ കാണ്മാനില്ല. ഹാഷിം എസ് എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്
കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
9995286915