by Midhun HP News | Sep 1, 2025 | Latest News, ജില്ലാ വാർത്ത
ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിയന്ത്രണം കൊണ്ടുവരാൻ ആലോചന. സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെർച്വൽ ക്യൂ സ്ലോട്ട് വെട്ടികുറയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിനെ യോഗത്തിലേക്ക് ക്ഷണിച്ചേക്കും.

അയ്യപ്പ സംഗമം നടക്കുന്ന ദിവസം മാസ പൂജയ്ക്ക് എത്തുന്ന ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നിർദ്ദേശം ഉയർന്നത്. ആഗോള അയ്യപ്പസംഗമത്തിന് പ്രബല സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ച ആത്മവിശ്വാസത്തിൽ സർക്കാരും ദേവസ്വം ബോർഡും.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിലേക്ക് പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമാകും പ്രവേശനം നൽകുക.

പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും.
by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി.

ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. ഭീകരവാദികളെ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഭീകരതയ്‌ക്കെതിരെ ഇരട്ടത്താപ്പ് പാടില്ല. ഈ വിപത്ത് ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, ചെറുക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ പറയുന്നു.
പാകിസ്ഥാനില്‍ നടന്ന ട്രെയിന്‍ ആക്രമണവും, ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണവും ഷാങ്ഹായ് സഹകരണ ഉച്ചകോടി അപലപിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ എതിര്‍ത്ത ഉച്ചകോടി, എത്രയും വേഗം വെടിനിര്‍ത്തല്‍ സാധ്യമാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എസ് സി ഒ അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയത്തില്‍ പാകിസ്ഥാനും ഒപ്പുവെക്കും. ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ സൗഹൃദ ചര്‍ച്ച നടന്നു. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാന്‍ജിനില്‍ തുടക്കമായത്.

by Midhun HP News | Sep 1, 2025 | Latest News
ലണ്ടന്‍: യുകെയില്‍ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മലയാളി ദന്ത ഡോക്ടര്‍ ജിസ്ന ഇഖ്ബാലിനാണ് ട്രിബ്യൂണല്‍ പിഴയിട്ടത്. തുറിച്ചുനോക്കിയെന്നും അപമാനകരമായി പെരുമാറിയെന്നും ആരോപിച്ച് യുകെ സ്വദേശിനിയായ നഴ്‌സ് നല്‍കിയ പരാതിയിലാണ് നടപടി.
എഡിന്‍ബറോയിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസിലാണ് സംഭവം. സഹപ്രവര്‍ത്തകയില്‍ നിന്ന് തുടര്‍ച്ചയായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം നേരിട്ടുവെന്നാണ് ദന്തരോഗ നഴ്സിന്റെ പരാതി.
ഡോ. ജിസ്ന ഇഖ്ബാലും നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അറുപത്തിനാലുകാരിയായ മൗറീന്‍ ഹൗസണും തമ്മിലായിരുന്നു പ്രശ്നം. ജിസ്ന അപമര്യാദയായും അനാദരവോടും പെരുമാറിയെന്നും താന്‍ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കിയിരുന്നുവെന്നും ട്രിബ്യൂണലില്‍ ഹൗസണ്‍ ആരോപിച്ചു. ജിസ്ന ഇതെല്ലാം നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങള്‍ പാനല്‍ അംഗീകരിക്കുകയായിരുന്നു.
ഡോ. ജിസ്ന ഇഖ്ബാലും നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അറുപത്തിനാലുകാരിയായ മൗറീന്‍ ഹൗസണും തമ്മിലായിരുന്നു പ്രശ്നം. ജിസ്ന അപമര്യാദയായും അനാദരവോടും പെരുമാറിയെന്നും താന്‍ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കിയിരുന്നുവെന്നും ട്രിബ്യൂണലില്‍ ഹൗസണ്‍ ആരോപിച്ചു. ജിസ്ന ഇതെല്ലാം നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങള്‍ പാനല്‍ അംഗീകരിക്കുകയായിരുന്നു.
ഹൗസണ്‍ അസുഖ അവധിയിലായിരുന്നപ്പോള്‍ റിസപ്ഷനിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ ജിസ്നയോട് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. 2024 സെപ്റ്റംബറില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായെന്നും ഹൗസണ്‍ ജോലിസ്ഥലത്ത് വെച്ച് കരയുന്ന അവസ്ഥയും ഉണ്ടായെന്നും ഹൗസണ്‍ രാജിവച്ചെന്നും പരാതിയില്‍ പറയുന്നു. ഹൗസന്റെ ആശങ്കകളില്‍ നടപടിയെടുക്കുന്നതില്‍ ക്ലിനിക്കിനുണ്ടായ പരാജയം വീഴ്ചയാണെന്ന് കേസ് പരിഗണിച്ച ജഡ്ജി റൊണാള്‍ഡ് മക്കേ പറഞ്ഞു.


by Midhun HP News | Sep 1, 2025 | Latest News
മലപ്പുറം: നിലമ്പൂരില്‍ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിലമ്പൂര്‍ പളളിക്കുളം സ്വദേശി രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും അമ്മ തങ്കമണിയും സഹോദരന്‍ രാജേഷും ആരോപിച്ചു.
ജൂണ്‍ പതിനൊന്നിനാണ് സംഭവം. രതീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ടു ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.
ജൂണ്‍ പതിനൊന്നിനാണ് സംഭവം. രതീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ടു ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.
by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയർ എന്‍ജിനീയര്‍ മരിച്ചു. ബംഗളൂരു ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്.
ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാന്‍ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
‘2016ല്‍ ഒരു ബസ് അപകടത്തില്‍ പെട്ട പ്രകാശിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് കാലില്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടാകാം പാമ്പ് കടിച്ചത് മഞ്ജുപ്രകാശ് അറിയാതെ പോയതിന് കാരണം’- ബന്ധുക്കള്‍ പറഞ്ഞു.
ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിലായിരുന്നോ എന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടിച്ചെന്നു. അവര്‍ മുറിയിലെത്തിയപ്പോള്‍ പ്രകാശ് വായില്‍ നിന്ന് നുരയും പതയും വന്ന് കാലില്‍ രക്തസ്രാവത്തോടുകൂടി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Recent Comments