by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തിലാണ് ഓണാഘോഷം നടന്നത്. അത്തപ്പൂക്കളം, അമ്മമാർ ഒരുക്കിയ അത്തപ്പൂക്കളം, കുട്ടികളുടെയും അധ്യാപികമാരുടെയും തിരുവാതിര, വിവിധ കലാ കായിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജനപ്രതിനിധികളും, പി.ടി.എ അംഗങ്ങളും, രക്ഷിതാക്കളും, പൊതുജനങ്ങളും പങ്കെടുത്തു.
by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് ജില്ല മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ഡിഎംഒ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് നടപടി.

ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നു. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടര്‍ രാജീവ് കുമാര്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. 2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. എക്‌സ്‌റേയില്‍ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്.


by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. വേങ്ങോട് ജംഗ്ഷനിൽ മഹാത്മാവിൻ്റെ ഛായാചിത്രം സ്ഥാപിച്ച ശേഷം അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.ആർ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്. വിനോദ് മണി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി മഞ്ഞമലബാബു, ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മുരളി, മണ്ഡലം സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, ഷാജി, മണ്ഡലം, വാർഡ്, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ സലാഹുദ്ദീൻ, ഇബ്രാഹിം കുട്ടി, ദേവരാജൻ, വിജയൻ തുടങ്ങി പാർട്ടിയുടേയും പോഷക സംഘടനകളുടേയും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.



by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
മംഗലപുരം: മഹാത്മ അയ്യങ്കാളി 162മത് ജന്മവാർഷിക ദിനം മഹാകവി കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഇന്ന് രാവിലെ 10 മണിക്ക് ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും നടത്തി. ഇന്ന് മുതൽ മഹാത്മാ അയ്യങ്കാളിയുടെ സമാധി ദിനമായ ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകി.

സെമിനാറുകൾ, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സമര പോരാട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ നടത്താൻ വക്കം ഖാദർ അനുസ്മരണ വേദി തീരുമാനിച്ചു. സമ്മേളനത്തിന് അനുസ്മരണ വേദി ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗവും വേദി ഭാരവാഹിയുമായ അജയരാജ് ബിസി അധ്യക്ഷത വഹിച്ചു. അധ്യാപകനും, പ്രശസ്ത കവിയുമായ റെജി മഞ്ഞമല മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്‌പെക്ടർ എം എ ഉറൂബ്, പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, സഞ്ജു, സരിൻ. എസ്, ബിനു. എം. എസ്, ഷാനി, നസീർ തോന്നയ്ക്കൽ, കലൂർ നിസാർ, ആബിദ് തുടങ്ങിയവർ സംസാരിച്ചു.


by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ഗവ. എസ് വി യു പി എസ് പുരവൂരിൽ എസ് എസ് കെ സ്റ്റാർസിന്റെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി.ശശി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിതയുടെ അധ്യക്ഷതയിൽ ഡി പി സി ഡോ. ബി നജീബ് പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനിത എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ശ്രീകണ്ഠൻ, വാർഡ് മെമ്പർ ആശാ. സി, അനന്തകൃഷ്ണൻ നായർ, ആറ്റിങ്ങൽ എ ഇ ഒ പി. സന്തോഷ് കുമാർ, ബിപിസി ആറ്റിങ്ങൽ വിനു എസ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു കെ. ബി,ബി ആർ സി ട്രെയിനർ ലീന എസ് എൽ, പിടിഎ പ്രസിഡന്റ് മഞ്ജു എം, എസ് എം സി ചെയർപേഴ്സൺ ഷാബു വിഎസ് എം പി ടി എ പ്രസിഡന്റ് രേവതി എന്നിവർ സന്നിഹിതരായിരുന്നു.



Recent Comments