വീണ്ടും വീണ്ടും മോഷണം നടത്തി കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നു

വീണ്ടും വീണ്ടും മോഷണം നടത്തി കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നു

മാറനല്ലൂർ: പൊലീസിനെ വെല്ലുവിളിച്ച് മാറനല്ലൂരിൽ കള്ളൻമാർ അരങ്ങ് വാഴുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തിയാണ് കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നത്. അതും അനവധി വാഹനങ്ങൾ രാത്രി കടന്നു പോകുന്ന പ്രധാന പാതയ്ക്ക് അരികിലുള്ള ഷോപ്പിൽ. ഞായർ രാത്രി ബാലരാമപുരം റോഡിൽ പെട്രോൾ പമ്പിനു സമീപം കണ്ടലയിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോൺ കവർന്നു. 14നു രാത്രി തുടങ്ങിയ മോഷണ പരമ്പരയ്ക്ക് ഒടുവിലത്തെ സംഭവമാണ് മൊബൈൽ ഷോപ്പിലെ കവർച്ച. 11 ദിവസത്തിനിടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 13 ഇടത്താണ് കവർച്ചയും കവർച്ച ശ്രമവും അരങ്ങേറിയത്.

ഒരു കേസിലും പ്രതികളെ കണ്ടെത്താനെന്നല്ല, തുമ്പുണ്ടാക്കാൻ പോലും മാറനല്ലൂർ പൊലീസിനു കഴിഞ്ഞില്ല. ‘എന്നാൽ പിന്നെ കാണട്ടെ’ എന്ന നിലയിലാണ് മാറനല്ലൂരിലെ മോഷ്ടാക്കൾ. കള്ളനെ തേടി രാത്രിയും പകലും കനത്ത നിരീക്ഷണമെന്നാണ് പൊലീസ് വാദം. ഇതിനായി പൊലീസ് രാത്രി കറങ്ങുന്നുവെന്നാണ് വയ്പ്. എസ്ഐയും എസ്എച്ച്ഒയും നേതൃത്വം നൽകുന്ന പട്രോളിങ് ടീം വേറെ. എന്നിട്ടും മോഷണത്തിന് ഒരു കുറവുമില്ല.

‘ഒരു വിട്ടുവീഴ്ചയും വേണ്ട’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

‘ഒരു വിട്ടുവീഴ്ചയും വേണ്ട’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ഡല്‍ഹി: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും, കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. വെളിപ്പെടുത്തലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും എഐസിസി വിലയിരുത്തുന്നു.

സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപി ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി രംഗത്തു വന്നിരുന്നു. വോട്ടു ചോരി ക്യാംപെയ്‌നുമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ, കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി നേതൃത്വം വിലയിരുത്തുന്നു.

നിരപാധിത്വം തെളിയിക്കാത്ത പക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു പരിഗണനയും പാര്‍ട്ടിയില്‍ നിന്നും നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കളെ എഐസിസി അറിയിച്ചു. പാര്‍ട്ടി തലത്തില്‍ രാഹുലിന് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നല്‍കേണ്ടതില്ല. കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോകണമെന്നുമാണ് അറിയിച്ചത് എന്നാണ് സൂചന. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ എഐസിസി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കസ്റ്റംസിന്റെ വന്‍ ലഹരി വേട്ട. ഓണം ലക്ഷ്യമിട്ട് എത്തിച്ച നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായി. മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഓണവിപണിയിൽ കുതിച്ചുയർന്ന് സ്വർണവിലയും; ഇന്നത്തെ നിരക്കുകൾ അറിയാം

ഓണവിപണിയിൽ കുതിച്ചുയർന്ന് സ്വർണവിലയും; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞ് നേരിയ ആശ്വാസമുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് വൻ കുതിച്ചുചാട്ടം ഉണ്ടായത്. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഓണവിപണിയിൽ സ്വർണ വിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന് കാത്തിരുന്നവർക്ക് മുന്നിലാണ് അത്തം ദിനത്തിൽ തന്നെ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

74,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.