സൈബര്‍ തട്ടിപ്പുകളില്‍ കരുതിയിരിക്കാം, വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം

സൈബര്‍ തട്ടിപ്പുകളില്‍ കരുതിയിരിക്കാം, വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം

ഡല്‍ഹി: വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ഇതിനായി വാട്‌സ്ആപ്പില്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം.

ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍- സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. നിങ്ങള്‍ ഒരു പുതിയ ഡിവൈസില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപിയോടൊപ്പം 6 അക്ക പിന്‍ ആവശ്യമാണ്. അക്കൗണ്ട് ഹാക്ക് ചെയ്യാനിരിക്കാനുള്ള സുരക്ഷാ ഫീച്ചറാണിത്.

ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ലോക്ക് -നിങ്ങളുടെ ഡിവൈസ് നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കാതിരക്കാന്‍ ഈ ബയോമെട്രിക് ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യുക. ഇതിനായി സെറ്റിങ്‌സ്> പ്രൈവസി > ഫിംഗര്‍പ്രിന്റ് ലോക്ക് / ഫേസ് ഐഡി ലോക്ക്

ഡിസപ്പിയറിങ് മെസേജ്- വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഡിസ്സപ്പിയറിങ് മെസേജസ് ഓപ്ഷന്‍ ഓണാക്കുക. 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 90 ദിവസങ്ങള്‍ക്ക് ശേഷം സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകുന്ന ഫീച്ചറാണിത്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് – വാട്ആപ്പ് ചാറ്റുകള്‍ ഇതിനകം തന്നെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങളുടെ ക്ലൗഡ് ബാക്കപ്പുകള്‍ അങ്ങനെ ആയിരിക്കണമെന്നില്ല. ഇതിനായി സെറ്റിങ്‌സ്> ചാറ്റ്‌സ് > ചാറ്റ് ബാക്കപ്പ് > എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകള്‍ എനേബിള്‍ ചെയ്യുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും കാണാത്തവിധം ഒരു പാസ്വേഡ് സജ്ജമാക്കുക.

പ്രൊഫൈല്‍ പ്രൈവസി കണ്‍ട്രോള്‍ -നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എബൗട്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ ആര്‍ക്കൊക്കെ കാണാമെന്നത് ക്രമീകരിക്കാം. സെറ്റിങ്‌സ് > പ്രൈവസി, Everyone, My Contacts, My Contacts Except, Nobody എന്നിവ ഏതെങ്കിലും സെലക്ട് ചെയ്യാം.

കെ. സരസമ്മ (91)  നിര്യാതയായി

കെ. സരസമ്മ (91) നിര്യാതയായി

ആറ്റിങ്ങല്‍ കൊടുമണ്‍ കന്നഡി (KMRA 87) വീട്ടില്‍ പരേതനായ വാസുദേവന്‍ പിള്ളയുടെ സഹധര്‍മ്മിണി കെ സരസമ്മ(91) നിര്യാതയായി.

മക്കള്‍: ശശിധരന്‍ നായര്‍, പരേതനായ മുരളീധരന്‍ നായര്‍, ശ്യാമളാദേവി, ലീലാദേവി.
മരുമക്കള്‍: വത്സല, ജയശ്രീ, ശശിധരന്‍ നായര്‍, പരേതനായ രാജേന്ദ്രന്‍ നായര്‍.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍

രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക ദിനമായ സദ്ഭാവന ദിനമാചരിച്ചു

രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക ദിനമായ സദ്ഭാവന ദിനമാചരിച്ചു

മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക ദിനമായ സദ്ഭാവന ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ദിവാകരൻ പിള്ള, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, അഡ്വ: സുരേഷ്, അവനവഞ്ചേരി ഷജീർ, അനിൽകുമാർ, ഇക്ബാൽ, വിജയൻ സോപാനം, രതീഷ്, മധുസൂദനൻ പിള്ള, സിയാദ്, മോഹനൻ നായർ, രവീന്ദ്രൻ, ജോയി, അമൃത ലാൽ, പ്രമോദ്, ശ്രീകുമാർ, ബാബു, അജിത്ത്, എസ്. ഭാസി, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി / ബി.വോക്. ഫുഡ് സയൻസ്.

താത്പര്യമുള്ളവർ ആഗസ്റ്റ് 21-ന് വൈകീട്ട് നാലു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.

ഭക്ഷണത്തിന്റെ ഗുണനിലവാരം, സുരക്ഷ, പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സുകളിലൂടെ പഠിക്കാം.

ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിദേശ്യ രാജ്യങ്ങളിലെ ഭക്ഷ്യ വ്യവസായ മേഖലയിലും എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ബിരുദധാരികൾക്ക് മികച്ച അവസരങ്ങൾ ആണ് ഉള്ളത്.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.

വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം. സംസ്ഥാനപാതയിൽ വെമ്പായം കൊപ്പത്തിന് സമീപം സ്ഥിരം അപകടമേഖലയിലാണ് ഉച്ചതിരിഞ്ഞ് അപകടം നടന്നത്. തിരുവനന്തപുരം പാപ്പനംകോട് താമസിക്കുന്ന ആനയറ വടക്കേ മുല്ലൂർ വീട്ടിൽ ജയകുമാരൻ നായരുടെ മകൻ അഖിൽ ജെയാണ് മരണപ്പെട്ടത് അഖിലിന്റെ ഭാര്യ ഐശ്വര്യക്കും സാരമായി പരിക്കേറ്റു.

ഐശ്വര്യയ്ക്ക് നാളെ ഒരു പരീക്ഷയിൽ പങ്കെടുക്കുന്നതിനായി വെഞ്ഞാറമൂട് മാരിയത്തെ വീട്ടിൽ കൊണ്ട് വിടുന്നതിനായി വരയായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.. അഖിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
മദ്രാസിൽ മിലിട്ടറി ഉദ്യോഗസ്ഥനായ അഖിൽ ഒരാഴ്ച മുമ്പ് ആണ് ലീവിന് നാട്ടിൽ എത്തിയത്. ഐശ്വര്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.