by Midhun HP News | Aug 18, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: കല്യാണ സമ്മാനം എന്ന വ്യാജേന വരന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരന്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. ഏകദേശം രണ്ട് കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കളാണ് ഇതില്‍ നിറച്ചിരുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടലും യുവാവിന് തോന്നിയ സംശയവുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.


പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.
ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.
പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.

by Midhun HP News | Aug 18, 2025 | Latest News, ദേശീയ വാർത്ത
അബൂദബി: സ്റ്റീൽ ഉൽപ്പാദനരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് യു എ ഇ. ഹരിത ഹൈഡ്രജൻ വാതകം ഉപയോഗിച്ചുള്ള സ്റ്റീൽ നിർമ്മാണം ദുബൈയിൽ ആരംഭിച്ചു. അബുദാബിയിലെ ഫ്യൂച്ചർ എനർജി സ്ഥാപനമായ മസ്ദാറും എംസ്റ്റീലും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ സ്റ്റീൽ നിർമ്മാണമാകും ഇതിലൂടെ സാധ്യമാകുക എന്ന് അധികൃതർ അറിയിച്ചു.
സ്റ്റീൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഒരു ഘട്ടമാണ് ഇരുമ്പയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കുന്ന പ്രക്രിയ. സാധാരണ പ്രകൃതി വാതകം ഉപയോഗിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുന്നത്. ഈ ഘട്ടത്തിൽ വൻ തോതിൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുകയും പരിസ്ഥിതി മലിനീകരണം വർധിക്കുകയും ചെയ്യുന്നു. എന്നാൽ ഹരിത ഹൈഡ്രജൻ ഉപയോഗിച്ചു ഈ പ്രക്രിയ പൂർത്തിയാക്കുമ്പോൾ ജലം മാത്രമാണ് പുറന്തള്ളുന്നത്.
ഇതിലൂടെ ലഭിക്കുന്ന ഇരുമ്പ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദവും കാർബൺ രഹിതവുമായ ‘ഹരിത സ്റ്റീൽ’ നിർമ്മിക്കാം.
സാധാരണ സ്റ്റീലിനെപ്പോലെ തന്നെ ശക്തിയും ഗുണമേന്മയും ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിനും ഉണ്ടാകും. വലിയ നിർമ്മാണ പദ്ധതികളിൽ കോളം, ബീം തുടങ്ങിയവയുടെ നിർമ്മാണത്തിനാകും പ്രധാനമായും ഈ സ്റ്റീൽ ഉപയോഗിക്കുക.
നിലവിൽ കെട്ടിടനിർമ്മാണത്തിന് ചെലവ് കുറവായതിനാൽ സാധാരണ സ്റ്റീലാണ് കൂടുതൽ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷേ ഭാവിയിൽ ഗ്രീൻ സർട്ടിഫിക്കേഷനും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിന് വലിയ പ്രാധാന്യം ലഭിക്കും എന്നാണ് വിലയിരുത്തൽ. ഭാവിയിൽ കെട്ടിടനിർമ്മാണത്തിലും വാഹന വ്യവസായത്തിലും ഇതിന് വലിയ പ്രാധാന്യം ലഭിക്കും. 2050ൽ കാർബൺ വികിരണമില്ലാത്ത അന്തരീക്ഷം എന്ന യു എ ഇയുടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്നും നാളെയും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നദികളില്‍ യെല്ലോ അലര്‍ട്ട്
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴെ പറയുന്ന നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: വാമനപുരം (മൈലമ്മൂട് സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), മണിമല (തോണ്ട്ര സ്റ്റേഷന്‍)
തൃശൂര്‍: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍), കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുരോഗമന കലാ സാഹിത്യ സംഘം ആറ്റിങ്ങൽ മേഖല സാനു മാഷ് അനുസ്മരണവും, ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും താലൂക്ക് ഗവ. ടീച്ചേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. എം കെ സാനു മാഷ് അനുസ്മരണം ഡോ. ഭാസിരാജ് നടത്തി. തുടർന്ന് ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് ഉദ്ഘാടനം അഡ്വ. മോഹനൻ നായർ നിർവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡൻറ് സുജ കമല, സെക്രട്ടറി സാബു വി ആർ, വൈസ് പ്രസിഡൻറ് സി സുശോഭനൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ജെ.വിക്രമക്കുറുപ്പ്, ആറ്റിങ്ങൽ വെസ്റ്റ് കൺവീനർ രാജീവ് കുമാർ എന്നിവർ സംസാരിച്ചു.



by Midhun HP News | Aug 18, 2025 | Latest News, കേരളം
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് കുട്ടിയുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. വലതുവശത്തേക്ക് വീണ കുട്ടിയുടെ തലയിലൂടെ തൊട്ടുപിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയായിരുന്നു.
വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിതാവിന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇവിടെ അപകടം തുടര്‍ക്കഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.
Recent Comments