ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഇളമ്പ റൂറൽ സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സഹകരണ സംഘം പ്രസിഡൻറ് എം.ബിന്ദു ദേശീയ പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണൻ, സഹകരണ വകുപ്പ് മുൻ അസിസ്റ്റൻറ് രജിസ്ട്രാർ ജി വിജയകുമാരൻ, ഭരണസമിതി അംഗങ്ങളായ ശശിധരൻ നായർ, സബീലാബീവി, സെക്രട്ടറി മഞ്ജു തുടങ്ങിയവർ സംസാരിച്ചു.

എൻ.എസ്.ജി കമാൻഡോയുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കി ഗവൺമെൻ്റ് ഹൈസ്കൂൾ കുടവൂർക്കോണം

എൻ.എസ്.ജി കമാൻഡോയുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കി ഗവൺമെൻ്റ് ഹൈസ്കൂൾ കുടവൂർക്കോണം

ആറ്റിങ്ങൽ: രാജ്യത്തിൻ്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കി ഗവൺമെൻ്റ് ഹൈസ്ക്കൂൾ കുടവൂർക്കോണം. എൻ.എസ്.ജി കമാൻഡോയായി സേവനമനുഷ്ഠിക്കുന്ന മടവൂർ പള്ളിക്കൽ സ്വദേശി ലെനിൻ വിശിഷ്ടാതിഥിയായെത്തി കുട്ടികളുമായി സംസാരിച്ചു.

രാജ്യത്തിൻ്റെ ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശം ഉൾക്കൊണ്ട് രാജ്യത്തിൻ്റെ നേട്ടത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. വാർഡ് മെമ്പർ സദാശിവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ പതാകയുയർത്തി. പി.ടി.എ പ്രസിഡൻ്റ് സൈജു. എസ്, സീനിയർ അസിസ്റ്റൻ്റ് ജോയ്. ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ജെ. ആർ.സിയുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ അധ്യാപകർ നേതൃത്വം നൽകി.

സ്വതത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് തരംഗിണി ലൈബ്രറി & റീഡിംഗ് റൂം

സ്വതത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് തരംഗിണി ലൈബ്രറി & റീഡിംഗ് റൂം

സ്വതന്ത ഇന്ത്യയുടെ 79ാംമത് സ്വതത്ര്യ ദിന ആഘോഷം രാജ്യത്തോടൊപ്പം തരംഗിണി ലൈബ്രറി & റീഡിംഗ് റൂമും ആഘോഷിച്ചു. രാവിലെ 8.30 മണിക്ക് ലൈബ്രറി പ്രസിഡൻ്റ് സന്തോഷ്കുമാർ ദേശീയപതാക ഉയർത്തി, ഒപ്പം എൽ പി, യു പി കുട്ടികൾക്കായി സ്വതന്ത്ര്യദിനക്വിസ് മത്സരം ഗവ. എൽ പി എസ് ആനുപ്പാറയിൽ വച്ച് നടന്നു.

മത്സങ്ങളിൽ എൽ പി വിഭാഗത്തിൽ ആനുപ്പാറ സ്കൂളിലെ ആദിദേവ് ഒന്നാം സ്ഥാനവും, സ്കൂളിലെ തന്നെ വേദ പി നായർ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ശ്രീയാ സുരേഷ് ഒന്നാം സ്ഥാനവും ക്രൈസ്റ്റ് നഗർ സ്കൂളിലെ ശിവനന്ദു രണ്ടാം സ്ഥാനം നേടി. മത്സര വിജയികൾക്ക് തരംഗിണി പ്രസിഡൻ്റ്, സ്കൂൾ ഹെഡ്മാസ്റ്റർ ജയകുമാർ, റിട്ട. അധ്യാപകൻ സാബു എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നിവേദനം സമർപ്പിച്ചു

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നിവേദനം സമർപ്പിച്ചു

മുടപുരം കൊച്ചാലുംമൂട് ജംഗ്ഷനിൽ അടൂർ പ്രകാശ് എംപിയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നാട്ടുകാരുടെ നിവേദനം ചിറയിൻകീഴ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രനും ചേർന്ന് സ്വീകരിക്കുന്നു.

ദാറുൽ ഇർഷാദിൽ സ്വാതന്ത്യ ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു

ദാറുൽ ഇർഷാദിൽ സ്വാതന്ത്യ ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു

ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്‌ലാമിക് അക്കാഡമിയിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കേരളാ യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡോ. കടയ്ക്കൽ അഷ്‌റഫ് ഉദ്ഘാടനം ചെയ്‌തു. ദാറുൽ ഇർഷാദ് കോ-ഓർഡിനേറ്റർ എം ഐ ഫസിലുദ്ദീൻ അധ്യക്ഷനായിരുന്നു.

തടിക്കാട് അബ്ദുറഹീം മൗലവി സ്വാഗതവും ഹാഫിള് സദ്ദാം മൗലവി, കല്ലൂർ നന്ദിയും രേഖപ്പെടുത്തി. ഹാഫിള് ഷാഹിദ് മന്നാനി, എ ജെ ഷഹാർ കൊല്ലം, തൊപ്പിച്ചന്ത ഷിഹാബുദീൻ, കുറ്റിച്ചൽ അബ്ദുറഊഫ് മന്നാനി, അജ്‌മൽ ബാഖവി സന്നിഹിതരായിരുന്നു. രാവിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങു നടന്നു. കുട്ടികളുടെ ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യ ദിന പ്രഭാഷണം, ക്വിസ് മത്സരം, ചിത്രരചന തുടങ്ങിയവയും നടന്നു.