കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 20ന്

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 20ന്

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ലബോറട്ടറിയുടെയും പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം 20-08-2025 ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. രജിത നിർവഹിക്കുന്നു.

വിജയോത്സവം 2025 സംഘടിപ്പിച്ചു കിളിമാനൂർ ബി ആർ സി

വിജയോത്സവം 2025 സംഘടിപ്പിച്ചു കിളിമാനൂർ ബി ആർ സി

2024- 25 അധ്യയനവർഷത്തിൽ കിളിമാനൂർ സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ
എസ്എസ്എൽസി, പ്ലസ് ടു, യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷി കുട്ടികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം 2025 സംഘടിപ്പിച്ചു.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ കിളിമാനൂർ ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ് കെ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ എസ് അംബിക വിജയോത്സവം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ ഡോക്ടർ ബി നജീബ് മുഖ്യാതിഥിയായി. കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, നാസിമുദ്ദീൻ രാജകുമാരി ഗ്രൂപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷകർത്താക്കൾ ഉൾപ്പെടെ 150 പേർ പരിപാടിയിൽ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് കോരാണി ഡോക്ടർ അംബേദ്കർ മെമ്മോറിയൽ യുപി സ്കൂൾ

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് കോരാണി ഡോക്ടർ അംബേദ്കർ മെമ്മോറിയൽ യുപി സ്കൂൾ

കോരാണി ഡോക്ടർ അംബേദ്കർ മെമ്മോറിയൽ യുപി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക പത്മകുമാരി പതാക ഉയർത്തി നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

ശക്തമായ മഴ; പൊന്‍മുടി സന്ദര്‍ശനം നിരോധിച്ചു

ശക്തമായ മഴ; പൊന്‍മുടി സന്ദര്‍ശനം നിരോധിച്ചു

തിരുവനന്തപുരം: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓഗസ്റ്റ് പതിനഞ്ച് മുതല്‍ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി പെയ്ത മഴയില്‍ കുളച്ചിക്കരയ്ക്കും കമ്പിമൂടിനും ഇടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ന്യൂനമര്‍ദ്ദം: തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം: തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

22-ാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.