കുന്നംകുളത്ത് മിന്നല്‍ ചുഴലി; വന്‍നാശനഷ്ടം, നിരവധി മരങ്ങള്‍ കടപുഴകി വീണു, ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു- വിഡിയോ

കുന്നംകുളത്ത് മിന്നല്‍ ചുഴലി; വന്‍നാശനഷ്ടം, നിരവധി മരങ്ങള്‍ കടപുഴകി വീണു, ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു- വിഡിയോ

തൃശൂര്‍: കുന്നംകുളത്തിനടുത്ത് പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല. എന്നാല്‍ വലിയതോതില്‍ നാശം വിതച്ചാണ് ചുഴലിയടിച്ചത്. ചെറിയ മഴയോട് കൂടിയാണ് ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി വീണു.

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂര്‍ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഒക്ടോബര്‍ ഒന്നുമുതല്‍ യുപിഐയില്‍ ഈ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല; പുതിയ മാറ്റം

ഒക്ടോബര്‍ ഒന്നുമുതല്‍ യുപിഐയില്‍ ഈ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല; പുതിയ മാറ്റം

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ഫീച്ചറുകളില്‍ ഒന്നായ പിയര്‍-ടു-പിയര്‍ (P2P) ഇടപാട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഒരു ഉപയോക്താവിന് മറ്റൊരു യുപിഐ അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഫീച്ചറാണ്’കളക്ട് റിക്വസ്റ്റ്’ അല്ലെങ്കില്‍ ‘പുള്‍ ട്രാന്‍സാക്ഷന്‍’. ഉപയോക്താക്കളെ വഞ്ചിച്ച് അവര്‍ ഒരിക്കലും നടത്താന്‍ ഉദ്ദേശിക്കാത്ത പേയ്മെന്റുകള്‍ അംഗീകരിപ്പിക്കുന്നതിന് ഈ ഫീച്ചര്‍ പലപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നോടെ പിയര്‍- ടു- പിയര്‍ ഇടപാട് യുപിഐയില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജൂലൈ 29ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇതിനര്‍ത്ഥം ബാങ്കുകളില്‍ നിന്നും പേയ്മെന്റ് ആപ്പുകളില്‍ നിന്നുമുള്ള ‘കളക്ട് റിക്വസ്റ്റ്’ ഫീച്ചര്‍ യുപിഐയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. പുഷ്, പുള്‍ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവില്‍ പിന്തുണയ്ക്കുന്നത്. പുഷ് ഇടപാടില്‍ പണം നല്‍കുന്നയാള്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സ്വീകര്‍ത്താവിന്റെ യുപിഐ ഐഡി നല്‍കിയോ പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പണം സ്വീകരിക്കുന്നയാള്‍ പ്രക്രിയ ആരംഭിക്കുകയും പണമടയ്ക്കുന്നയാള്‍ അവരുടെ യുപിഐ പിന്‍ നല്‍കി അത് അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് പുള്‍ ഇടപാട് എന്നു പറയുന്നത്.

ഒരു ഇടപാടിന് 2,000 രൂപയായി പിയര്‍- ടു- പിയര്‍ കളക്ട് ഫീച്ചര്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് നിരവധി തട്ടിപ്പ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ണ്ണമായും തടയാന്‍ ഇത് പര്യാപ്തമായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ യുപിഐ പിന്‍ ഉപയോഗിച്ച് പണം അയയ്ക്കാന്‍ ഉപയോക്താക്കള്‍ ഒരു ക്യൂആര്‍ കോഡിനെ കര്‍ശനമായി ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ കോണ്‍ടാക്റ്റ് നമ്പര്‍ തെരഞ്ഞെടുക്കേണ്ടിവരും.

അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്ട്് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്‌ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്മെന്റ് പൂര്‍ത്തിയാകുക. സ്പ്ലിറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ യുപിഐ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കളക്ഷന്‍ അഭ്യര്‍ത്ഥനകളുടെ ആവശ്യകത വളരെ കുറവാണ്.

മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ഒന്നാം വർഷ ക്ലാസുകളുടെ ഉദ്ഘാടനം നടന്നു

മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ഒന്നാം വർഷ ക്ലാസുകളുടെ ഉദ്ഘാടനം നടന്നു

ചിറയിൻകീഴ്: മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ ബിടെക് 2025-29 ബാച്ചിൻ്റെ ക്ലാസ്സുകൾ മുൻ കേരള സർവകലാശാല പ്രൊഫസറും സി-ഡിറ്റ് മുൻ ഡയറക്ടറുമായ ഡോ.അച്യുത് ശങ്കർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ശ്രീ.ഷെരീഫ് മുഹമ്മദ്, ട്രഷറർ ശ്രീ.ഹബീബ് മുഹമ്മദ്, ട്രസ്റ്റ് അംഗങ്ങളായ ശ്രീ.ഷെയ്ക്ക് പരീത്, ശ്രീമതി.ബുഷ്റ , ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.സരിത, പിടിഎ പ്രസിഡൻ്റ് ശ്രീ.ഉദയകുമാർ, മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷിമി മോഹൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രേം നസീർ ഷോർട്ട് ഫിലിം അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പ്രേം നസീർ ഷോർട്ട് ഫിലിം അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

തപസ്യ കലാസാഹിത്യവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് തപസ്യ ആറ്റിങ്ങൽ അവതരിപ്പിക്കുന്ന ആറ്റിങ്ങൽ ഫെസ്റ്റ് 2025 ഭാഗമായി പ്രേംനസീർ ഓൾ കേരള ഷോർട്ട് ഫിലിം അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 30 മിനിറ്റിൽ കഴിയാത്ത സിനിമകളാണ് ക്ഷണിക്കുന്നത്. മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപ കാഷ് അവാർഡും മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മ്യൂസിക് ഡയറക്ടർ, ക്യാമറമാൻ, എഡിറ്റർ. എന്നീ അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20. ആറ്റിങ്ങൽ ഇന്നു പ്ലാസയിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങൽ ഫെസ്റ്റ് 2025 എന്ന ഷോ ഭാഗമായി അവാർഡുകൾ വിതരണം ചെയ്യുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 7012535267, 9447403744, 9539946961

ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ഡല്‍ഹി: ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്‌നമായിരുന്ന ചെക്ക് മാറിയെടുക്കലിന് വേണ്ടി വരുന്ന സമയത്തിന് പരിഹാരമാകുന്നു. സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ രണ്ടു ദിവസം വരെയാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം.

ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിങ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സിടിഎസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് നിര്‍ദ്ദേശം. പുതിയ രീതി വരുന്നതോടെ ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്തുന്നതിനുള്ള കാത്തിരിപ്പ് അവസാനിക്കും. ചെക്കുമായി ബന്ധപ്പെട്ട് ഉപയോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പരിഷ്‌കാരം വഴി സഹായിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.

രണ്ടു ഘട്ടമായിട്ടായിരിക്കും ചെക്ക് പരിഷ്‌കാരം നടപ്പിലാക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 4 മുതല്‍ നടപ്പിലാക്കും. രണ്ടാംഘട്ടം 2026 ജനുവരി 3 മുതലും. ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും ലഭിക്കുന്ന ചെക്കുകള്‍ സാധുവാണോ അല്ലെങ്കില്‍ അസാധുവാണോ എന്ന കാര്യം അന്നേദിവസം രാത്രി 7ന് മുമ്പ് ഇടപാടുകാരെ അറിയിക്കണം. രണ്ടാംഘട്ടത്തില്‍ ചെക്കിന്റെ കാര്യത്തില്‍ തീരുമാനം മൂന്നു മണിക്കൂറിനുള്ളില്‍ ഉപയോക്താവിനെ അറിയിക്കണം. ഉദാഹരണത്തിന് രാവിലെ 10 മണിക്കും 11നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയര്‍ ചെയ്തിരിക്കണം. ഇതിനായി ബാങ്കുകള്‍ ആവശ്യമായ ക്രമീകരണം നടത്തണം.