വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരില്‍ എത്തും. ഒന്‍പതരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും.

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5.15ന് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയ്ക്ക് തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്തുകയറിയത്.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടു ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാര്‍ച്ച് നടത്താനാണ് തീരുമാനം.

ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവര്‍ത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസില്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറ്റിങ്ങലിൽ വിദ്യാർത്ഥി സംഘട്ടനം തുടർക്കഥ ഇന്നും വിദ്യാത്ഥിക്ക് മർദ്ദനം ഏറ്റു

ആറ്റിങ്ങലിൽ വിദ്യാർത്ഥി സംഘട്ടനം തുടർക്കഥ ഇന്നും വിദ്യാത്ഥിക്ക് മർദ്ദനം ഏറ്റു

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി . പ്ലസ് ഓൺ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിയെ നാട്ടുകാർ തടഞ്ഞുവെച്ച ശേഷം ആറ്റിങ്ങൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നിട് പൊലീസ് വിദ്യാർത്ഥിയെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടവുർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സംസ്കൃത ദിനാചരണവും ക്ലബ്ബ് ഉദ്ഘാടനവും നടന്നു

കുടവുർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സംസ്കൃത ദിനാചരണവും ക്ലബ്ബ് ഉദ്ഘാടനവും നടന്നു

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക സംസ്കൃത അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ എസ്. സജികുമാർ കുട്ടികൾക്ക് സംസ്കൃതദിന സന്ദേശം നൽകി. സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് ജോയ്.ജി നിർവ്വഹിച്ചു. അധ്യാപകരായ ഡോ.അജിതകുമാരി, ഷെറിൻ, ലൈബ്രേറിയൻ സംഗീത എന്നിവർ നേതൃത്വം നൽകി.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ ആലോചനയില്ല, പാര്‍ലമെന്റില്‍ മറുപടി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ ആലോചനയില്ല, പാര്‍ലമെന്റില്‍ മറുപടി

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഒരു നിയമവും നടപ്പിലാക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്പി സിങ് ബാഗേല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ലോക്സഭയില്‍ മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് എസ്പി സിങ് ബാഗേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246(3) പ്രകാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരമുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ പ്രത്യേക അധികാരമുണ്ട്. പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2014 ഡിസംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മൊത്തം പാല്‍ ഉല്‍പാദനത്തില്‍ 239.30 മില്ല്യണില്‍ 53.12 ശതമാനവും പശുവിന്‍ പാലാണ്. എരുമപ്പാല്‍ 43.62 ശതമാനവും.