റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ചു; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് 62കാരിക്കു ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ചു; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് 62കാരിക്കു ദാരുണാന്ത്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. രാവിലെ പത്തേകാല്‍ ഓടെയാണ് സംഭവം.

ഭര്‍ത്താവ് പ്രദീപിനൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേബസ്സിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.ഉടന്‍ തന്നെ പൊലീസ് നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.

‘മലപ്പുറത്തുകാരനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തൃശൂരില്‍ വോട്ട് ചെയ്തു; പിണറായി സര്‍ക്കാര്‍ മൗനം പാലിക്കുന്നു’

‘മലപ്പുറത്തുകാരനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തൃശൂരില്‍ വോട്ട് ചെയ്തു; പിണറായി സര്‍ക്കാര്‍ മൗനം പാലിക്കുന്നു’

പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. ഒന്നരവര്‍ഷമായി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്നും അദ്ദേഹം അങ്ങനെയാണെങ്കില്‍ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തേണ്ടിവരും. എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്നും ഇക്കാര്യത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന പൊലീസിന് അന്വേഷിക്കാവുന്നതേയുള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട് . തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തു എന്നതിന്റെ വ്യക്തമായ തെളിവാണ്.

ഒന്നരവര്‍ഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയാണെങ്കില്‍ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തേണ്ടിവരും. കാരണം അദ്ദേഹത്തിന്റെ കുടുംബം മലപ്പുറത്ത് തന്നെയാണ്. ആയിരക്കണക്കിന് വ്യാജ വോട്ടുകള്‍ തൃശൂരില്‍ ചേര്‍ത്തു എന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. ഇക്കാര്യത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന പൊലീസിന് അന്വേഷിക്കാവുന്നതേയുള്ളൂ.

‘ഇത് ലൗ ജിഹാദ് തന്നെ’; കോതമംഗലത്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

‘ഇത് ലൗ ജിഹാദ് തന്നെ’; കോതമംഗലത്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത തീവ്രവാദശക്തികള്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി, മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരികയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കറുകടത്തെ വീട്ടില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനൊപ്പം സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ഇത്തരം നിര്‍ബന്ധിത മതം മാറ്റങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടിയും ഒറ്റപ്പെട്ട സംഭവം എന്ന പേരില്‍ ഇത് അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. കോതമംഗലത്തെ പെണ്‍കുട്ടിയുടേത് ക്ലീന്‍ കേസ് ഓഫ് ലൗ ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും പറഞ്ഞു. കേരളത്തില്‍ ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മതം മാറാന്‍ പറഞ്ഞതു മാത്രമല്ല, മതം മാറാന്‍ വേണ്ടി ആ കുട്ടിയെ നിര്‍ബന്ധിക്കുകയും പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കേസാണിത്. ആ കുട്ടിയുടെ കത്തിലൂടെയാണ് പല യാഥാര്‍ത്ഥ്യങ്ങളും കുടുംബം അറിഞ്ഞത്. ഈ ആഴ്ചയില്‍ മാത്രം ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നിന്നും മൂന്നാമത്തെ പരാതിയാണ് തനിക്ക് ലഭിക്കുന്നത്. കൊട്ടാരക്കരയിലും സമാനമായ സാഹചര്യമുണ്ടായി. ആ കുട്ടിയെ വീട്ടുകാര്‍ വിളിച്ചു കൊണ്ടുവന്നു. ഇപ്പോള്‍ ആ വീട്ടുകാര്‍ ഭീഷണി നേരിടുകയാണ്. ഷോണ്‍ ജോര്‍ജ് പറഞ്ഞു.

നിലമ്പൂരില്‍ നിന്നും ഒരു വൈദികന്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അതും ലൗ ജിഹാദാണ്. ഇത് കേരളത്തില്‍ ഒരു പ്രവണതയായി മാറിയിരിക്കുന്നു. ബിജെപി ഈ വിഷയത്തെ ഗൗരവമായി കാണുകയാണ്. മതം മാറണമെന്ന് പറഞ്ഞ് ആ പ്രതിയും വീട്ടുകാരും വിദ്യാര്‍ത്ഥിനിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടാകുമ്പോഴും പല കുടുംബങ്ങളും അപമാനം ഭയന്ന് പുറത്ത് പറയാന്‍ മടിക്കുകയാണ്.

ഇത്തരം സംഭവങ്ങളും ഭീഷണികളും ആളുകള്‍ തുറന്നു പറയാന്‍ തയ്യാറാകണം. പൊലീസ് ഈ കേസ് നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ന് കേരള ജനത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ലൗ ജിഹാദ് മാറിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെയും ( ഐഎസ്), പൊളിറ്റിക്കല്‍ ഇസ്ലാമിന്റേയും ഹെഡ് ക്വാര്‍ട്ടേഴ്‌സായി കേരളം മാറിയിരിക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗം കയ്യിലുള്ള മുഖ്യമന്ത്രിക്ക് ഇതൊന്നും അറിഞ്ഞുകൂടാ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

രൂപയ്ക്ക് നേട്ടം, പത്തു പൈസ മുന്നേറി; ഓഹരി വിപണിയിലും കുതിപ്പ്; എണ്ണ വില കൂടി

രൂപയ്ക്ക് നേട്ടം, പത്തു പൈസ മുന്നേറി; ഓഹരി വിപണിയിലും കുതിപ്പ്; എണ്ണ വില കൂടി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. പത്തു പൈസയുടെ നേട്ടത്തോടെ 87.65 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് നേട്ടമായത്.

അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കുകയാണ്. കൂടാതെ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന അമേരിക്ക- റഷ്യ ചര്‍ച്ചയെയും ആകാംക്ഷയോടെയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഇതിന്റെയെല്ലാം ഫലങ്ങള്‍ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ 17 പൈസയുടെ നഷ്ടത്തോടെ 87.75 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.33 ശതമാനം ഉയര്‍ന്ന് 66.85 എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്.

ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. ഇന്നലെ 700ലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 280 പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിഫ്റ്റി 24,650 പോയിന്റിന് മുകളിലാണ്. ഓട്ടോ, ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ റിയല്‍റ്റി ഓഹരികള്‍ നഷ്ടത്തിലാണ്. ടിസിഎസ്, എംആന്റ്എം, ഇന്‍ഫോസിസ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഹിന്‍ഡാല്‍കോ, ഗ്രാസിം, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാടിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു പുലിയുടെ ആക്രമണം. കുട്ടിയെ വലിച്ചിഴയ്ച്ച് കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാടിയില്‍ നിന്നും അല്‍പം മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂണിലും വാല്‍പ്പാറയില്‍ കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് അന്ന് പുലി പിടിച്ചത്. ഒരു രാത്രി പിന്നിട്ട ശേഷമായിരുന്നു ഭാതിഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.