by Midhun HP News | Jul 28, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്’ വിദേശത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ 1. 235 കിലോ എംഡി എം എ കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയും, ഇപ്പോൾ നേമം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് – വിഷ്ണു നഗറിൽ പ്രഗതിയിൽ താമസിക്കുന്ന 48 വയസ്സുള്ള പ്രസാദാണ് അറസ്റ്റിലായത്. ഇയാളുടെ ലഗേജിനോടൊപ്പമാണ് മയക്കുമരുന്ന് എയർപോർട്ടിനുള്ളിൽ നിന്നും പുറത്ത് കടത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസാദിനെ വർക്കലയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ പ്രസാദ് .
by Midhun HP News | Jul 28, 2025 | Latest News, കേരളം
വക്കം: കീഴാറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. തിനവിള മേലതിൽ വീട്ടിൽ വിനോദിൻ്റെയും പ്രിജിയുടേയും മകൾ കൃഷ്ണ (12) ആണ് മരിച്ചത്. കീഴാറ്റിങ്ങൽ ഷീബാഭവനിൽ വാടക വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കടയ്ക്കാവൂർ പൊലീസ് അസ്വാഭിവക മരണത്തിന് കേസ്സെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം വീട്ടിൽ സംസ്കരിച്ചു. കാർത്തിക സഹോദരിയാണ്.
by Midhun HP News | Jul 28, 2025 | Latest News, കേരളം
125 കോടിയുടെ സമ്മാനമാണ് ആകെ നല്‍കുക. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഭാഗ്യക്കുറി പ്രകാശനം ചെയ്തത്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.
500 രൂപയാണ് ടിക്കറ്റ് വില.
സെപ്റ്റംബര്‍ 27 നാണ് നറുക്കെടുപ്പ്.
കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നറുക്കെടുപ്പാണ് ഓണം ബമ്പറെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകളും മന്ത്രി നേര്‍ന്നു.
ഒരു ലക്ഷം പേരാണ് സംസ്ഥാനത്ത് ലോട്ടറിയിലൂടെ ജീവിക്കുന്നത്.
by Midhun HP News | Jul 28, 2025 | Latest News, ദേശീയ വാർത്ത
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.
ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്.
by Midhun HP News | Jul 28, 2025 | Latest News, കേരളം
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 2025 ജൂലൈ 31 വ്യാഴം രാവിലെ 10. 30 ന്. സ്കൂൾ ഓഫീസിൽ. നിയമനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്
Recent Comments