by Midhun HP News | Nov 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: തിരുവനന്തപുരം – കണ്ണൂര്‍, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയില്‍വേ പിന്‍വലിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16376/75, തിരുവന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16380/79. 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എ.സി യാത്രയ്ക്ക് 45 രൂപയും നോണ്‍-എ.സി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല. ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചുനിര്‍ത്തിയാല്‍, ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. വിവിധ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ നിലവിലെ സമയക്രമം മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോര്‍്ട്ടുകള്‍.
ലോകമാന്യതിലക് – തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം – പട്‌ന ട്രെയിനുകളും സാധാരണ എക്‌സ്പ്രസുകളായി മാറും
by Midhun HP News | Nov 2, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് പഴയനട തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് 8 (പുത്തൻനട) പഴയനട അംഗൻവാടി റോഡിലാണ് മാസങ്ങളായി വൈദ്യുത പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നത്.
നിലവിൽ ഈ പോസ്റ്റിൽ നിന്നും (K-AM-57/3) റോഡിന് കുറുകേ സ്ഥാപിച്ചിട്ടുള്ള കേബിളുകളുടെ താങ്ങാനാകാത്ത ഭാരം കാരണം കോൺക്രീറ്റ് പോസ്റ്റ് നടുഭാഗംകൊണ്ട് ക്രമാതീതമായി വളഞ് ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. പോസ്റ്റ് മുഖം റോഡിന് സമാന്തരമായി സ്ഥാപിച്ചതാണ്. നിലവിലെ അപകട അവസ്ഥയ്ക്ക് കാരണം. ഈ അപകട സ്ഥിതി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കടയ്ക്കാവൂർ കെ.എസ്.ഇ.ബി യ്ക്കും, ഗ്രാമ പഞ്ചായത്തിലുമടക്കം നിരവധി തവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
എപ്പോൾ വേണമെങ്കിലും വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീഴാൻ സാധ്യതയുള്ള ഈ പാതയിലാണ് ഇരുപതോളം കുഞ്ഞുങ്ങൾ പഠിക്കുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നമ്പർ 10, തട്ടാന്റെവിള അംഗനവാടിയുൾപ്പെടെ 25 ഓളം കുടുംബങ്ങൾ താമസിക്കുന്നത്.
അടിയന്തിരമായ് പോസ്റ്റ്‌ന്റെ അപകട സാധ്യതയ്ക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതങ്ങ് സജൻ കടയ്ക്കാവൂർ കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.
by Midhun HP News | Nov 2, 2026 | Latest News, കേരളം
പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 3047 അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗത്ത് സോണിൽ 269 ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.
സോണുകൾ തിരിച്ചുള്ള ഇളവുകൾ
നോർത്തേൺ സെക്ടർ – 191 ഒഴിവുകൾ
മുംബൈ സെക്ടർ – 482 ഒഴിവുകൾ
വെസ്റ്റേൺ സെക്ടർ: 1166 ഒഴിവുകൾ
ഈസ്റ്റേൺ സെക്ടർ: 674 ഒഴിവുകൾ
സതേൺ സെക്ടർ : 269 ഒഴിവുകൾ
സെൻട്രൽ സെക്ടർ : 267 ഒഴിവുകൾ
സതേൺ സെക്ടർ
കാരയ്ക്കൽ (98 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (22), മെക്കാനിക് ഡീസൽ (13), എക്സിക്യൂട്ടീവ് എച്ച്.ആർ (10), മെക്കാനിക് റഫ്രിജറേഷൻ (6), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (5).
കാക്കിനാഡ (76 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (15), ഇലക്ട്രീഷ്യൻ (15), ഫിറ്റർ (15), സെക്രെട്ടേറിയൽ അസിസ്റ്റന്റ് (10), മെക്കാനിക് റഫ്രിജറേഷൻ (5).
രാജമുണ്ട്രി (53 ഒഴിവുകൾ): ഫിറ്റർ (15), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (11), ഇലക്ട്രീഷ്യൻ (8), സെക്രട്ടേറിയൽ അസിസ്റ്റന്റ് (4), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (4).
ചെന്നൈ (40 ഒഴിവുകൾ): സെക്രട്ടേറിയൽ അസിസ്റ്റന്റ് (10), കംപ്യുട്ടർ ഓപ്പറേറ്റർ (9), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (7), എക്സിക്യൂട്ടീവ് എച്ച്.ആർ (7), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (4), ഇലക്ട്രീഷ്യൻ (3).
മറ്റ് സെക്ടറിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക
https://ongcindia.com/documents/77751/2660534/Advertisement-engagement-Apprentices2026-27.pdf/e926a825-c08b-6403-60f1-ea0232bcaab8
by Midhun HP News | Nov 2, 2026 | Latest News, ജില്ലാ വാർത്ത
തോട്ടവാരം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു പതാക ഉയർത്തൽ പുഷ്പാർച്ചന പ്രതിജ്ഞ പുതുക്കൽ എന്നിവ നടന്നു കരയോഗം പ്രസിഡന്റ് എസ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു കരയോഗം വൈസ് പ്രസിഡണ്ട് സുമാരാജൻ വനിത സമാജം പ്രസിഡന്റ് പത്മകുമാരി ഭരണസമിതി അംഗം രാമചന്ദ്രൻ നായർ സിന്ധു സുനിൽ ദീപ പാർവതി ശരത് സ്വാതി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 2, 2026 | Latest News, കേരളം
മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ തൊഴാൻ ഇന്ന് പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഇന്ന് പുലർച്ചെ 4ന് നടതുറന്നു.
ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജ. ഉച്ചപൂജയ്ക്ക് ശേഷം ഇല്ലത്ത് നിലവറയ്ക്ക് മുന്നില്‍ തെക്കേത്തളത്തില്‍ കുടുംബകാരണവരുടെ നേതൃത്വത്തില്‍ ആയില്യം പൂജയ്ക്കുള്ള നാഗപദ്മക്കളം വരയ്ക്കും.
തുടർന്ന് അമ്മ കുളിച്ച് ക്ഷേത്രത്തിലെത്തിയ ശേഷം മുഖ്യകാർമ്മികത്വത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ഇല്ലത്തേക്കുള്ള നാഗരാജാവിന്റെ പരിവാരസമേതമായ എഴുന്നള്ളത്ത്. നൂറുപാലും ഗുരുതിയും നടക്കും. ആയില്യം പൂജ പൂർത്തിയായാല്‍ അമ്മയുടെ അനുവാദം വാങ്ങി കുടുംബകാരണവർ ആകാശ സർപ്പങ്ങള്‍ക്കായി തട്ടിന്മേല്‍ നൂറുംപാലും നടത്തും. തുടർന്ന് അമ്മയുടെ ക്ഷേത്ര ദർശനത്തോടെ ആയില്യം ചടങ്ങുകള്‍ പൂർത്തിയാകും. പൂയം തൊഴാൻ ഇന്നലെ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി.
Recent Comments